ന്യൂഡൽഹി: ഇന്ത്യൻ സുപ്രീം കോടതിയിൽ കേസുകളുടെ എണ്ണം റെക്കോർഡ് തലത്തിലേക്ക് ഉയർന്നു. നീതി വൈകുന്നു എന്ന പരാതി വ്യാപകമാകുമ്പോഴും കേസുകൾ തീർപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ......
സ്വന്തമായി ബിസിനസ്സും കോടീശ്വരിയുമായ യുവതി വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് തൊഴിലില്ലാത്ത ഒരു യുവാവിനെ. തൻ്റെ ഭർത്താവിനെ ഒരു രാജാവിനെ പോലെ നോക്കുമെന്നും, വീട്ടുജോലികൾ ചെയ്യുമെന്നും ബിഗ് ബോസ് താരം കൂടിയായ തന്യമിത്തൽ പറയുന്നു.
ഭൂരിഭാഗം യുവതികളും നല്ല ജോലിയും പണവുമുള്ള ഭർത്താക്കന്മാരെയാണ് ആഗ്രഹിക്കുന്നത്. ......
ന്യൂഡൽഹി: സാധുവായ ഒസ്യത്ത് (Will) പ്രകാരം അനന്തരാവകാശം കൈമാറുമ്പോൾ, അതിനെ ചോദ്യം ചെയ്യാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു ഒസ്യത്തിന് നിയമപരമായ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, പിൻതുടർച്ചാവകാശികളില്ലാത്ത ഘട്ടത്തിൽ മാത്രം ബാധകമാകുന്ന 'എസ്ചീറ്റ്' (escheat) നിയമം ഉപയോഗിച്ച് സംസ്ഥാന സർക്കാരിന് ആ ഒസ്യത്തിനെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഒരാൾ ഒസ്യത്ത് എഴുതിവെച്ച് മരണപ്പെട്ടാൽ, അത് ചോദ്യം ചെയ്യാൻ സാധ്യതയുള്ള അനന്തരാവകാശികൾക്ക് മാത്രമേ അവകാശമുള്ളൂ. ......
ന്യൂഡൽഹി: വില നൽകാതെ തയ്യാറാക്കിയ ആധാരം നിയമപരമായി അസാധുവാണെന്ന് സുപ്രീം കോടതി. വിൽപ്പന വില നൽകാതെയുള്ള ആധാരം 'ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, 1882'-ലെ സെക്ഷൻ 54 അനുസരിച്ച് സാധുവായ കൈമാറ്റമായി കണക്കാക്കില്ല. ......
തിരുവനന്തപുരം: പ്രതികളെ പൊതുസ്ഥലത്ത് കൈയാമം വെക്കുന്നതും, മുഖം മറച്ച് പ്രദർശിപ്പിക്കുന്നതും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി. ഏതെങ്കിലും പ്രതിയെ കൈയാമം വെക്കേണ്ടത് അത്യാവശ്യമാണെങ്കിൽ അതിന് രേഖാമൂലം കൃത്യമായ കാരണങ്ങൾ കാണിക്കണമെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി. ......
ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. അയ്യപ്പ ഭക്തനായ ഡോ പി എസ് മഹേന്ദ്ര കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: ഗുരുതരമായ പരിക്കേറ്റ ശേഷമുള്ള മരണം വൈകിയാലും കുറ്റകൃത്യം കൊലപാതകമായി തന്നെ കണക്കാക്കുമെന്ന് സുപ്രീം കോടതി. മാരകമായ ഒരു പരിക്കിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചതെങ്കിൽ പോലും അത് കൊലപാതകമല്ലാതാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മരണം സംഭവിച്ചത് നൽകിയ പരിക്കിന്റെ സ്വാഭാവികമായ പരിണിതഫലമാണോ എന്നതാണ് പ്രധാനമെന്നും, അങ്ങനെയെങ്കിൽ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി പറഞ്ഞു. ......
ന്യൂഡൽഹി: നാഷണൽ കമ്പനി ലോ ട്രിബ്യൂണലുകളിലും (NCLT) അപ്പലറ്റ് ട്രിബ്യൂണലുകളിലും (NCLAT) നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
പാപ്പരത്ത കേസുകൾക്കായി (Insolvency and Bankruptcy Code - IBC) പ്രത്യേക ബെഞ്ചുകൾ രൂപവത്കരിക്കണമെന്നും കൂടുതൽ ജഡ്ജിമാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ഥിരം നിയമനങ്ങൾ നടക്കുന്നതുവരെ വിരമിച്ച ജഡ്ജിമാരെ താൽക്കാലികമായി നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (RERA) ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു. ......
ധർമ്മസ്ഥലയിലെ വിവാദ വെളിപ്പെടുത്തലിന് പിന്നിലെ പ്രധാന പ്രേരകശക്തിയായി കരുതപ്പെടുന്ന ആക്റ്റീവിസ്റ്റ് മഹേഷ് ഷെട്ടി തിമരോടി എസ് ഐ ടി യ്ക്ക് പുതിയൊരു പരാതി സമർപ്പിച്ചു. ധർമ്മസ്ഥലയിലെ സത്രങ്ങളിൽ നടന്ന നാല് അസ്വാഭാവികമരണങ്ങളെകുറിച്ച് അന്വേഷിക്കണമെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകൾ സഹിതം തിമരോടി ആവശ്യപ്പെട്ടിരിക്കുന്നത്. ......
നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിലാണ് സംഭവം. കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ......