സിവിൽ സപ്ലൈസ് അഴിമതി കേസിൽ ഹൈക്കോടതിയിൽകൂടി നിരപരാധിത്വം തെളിയിക്കാനുള്ള സുവർണാവസരം അല്ലേ ലഭിച്ചിരിക്കുന്നതെന്ന് അടൂർ പ്രകാശ് എംപിയോട് സുപ്രീംകോടതി. കേസിൽ 475 ദിവസം വൈകി സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കേരള ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് അടൂർ പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ......
മധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് നിർമിച്ച ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. കമ്പനിക്ക് തമിഴ്നാട് സർക്കാർ ഉടൻ നോട്ടീസ് നൽകിയേക്കും. ......
ഏറെ വിവാദം സൃഷ്ടിച്ച കർണാടകത്തിലെ രണ്ടാം ജാതി സെൻസസ് വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 22ന് ആരംഭിച്ച് ഈ മാസം ഏഴിന് പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധാരമയ്യ പ്രഖ്യാപിച്ചിരുന്നത്. ......
കോലാറിൽ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കിണറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.......
ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ടുപേർ വെന്തുമരിച്ചു. ജയ്പൂരിലെ സവായ് മാൻ മാൻ സിങ് ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്.......
ചണ്ഡീഗഢ്: കോടതി നടപടികൾക്കിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളും ഗൂഗിളും ഉപയോഗിച്ച അഭിഭാഷകരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇത് 'പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം' എന്ന് കോടതി വിശേഷിപ്പിച്ചു.
വാദത്തിനിടെ ബെഞ്ചിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മൊബൈൽ ഫോൺ ഉപയോഗിച്ച ഒരു അഭിഭാഷകൻ്റെ ഉപകരണം കോടതി താത്കാലികമായി പിടിച്ചെടുക്കുകയും ചെയ്തു.
ജസ്റ്റിസ് സഞ്ജയ് വസിഷ്ഠാണ് ഉത്തരവിട്ടത്. ......
ബീഹാറിലെ വോട്ടർപട്ടികയിൽ നിന്നും 23 ലക്ഷത്തോളം സ്ത്രീകളെ ഒഴിവാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്. ദളിത്, മുസ്ലീം വനിതാ വോട്ടർമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് എന്നാണ് ആരോപണം. 2020-ൽ കനത്ത പോരാട്ടം നടന്ന 59 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുളളവരെയാണ് ഒഴിവാക്കിയതെന്നും അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൽക്ക ലാംബ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയത്.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആറിന്റെ പേരിൽ ബിഹാറിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. ......
ന്യൂഡൽഹി: സിവിൽ സർവീസസ് പരീക്ഷാ (CSE) പ്രിലിമിനറി ടെസ്റ്റുകളുടെ ഉത്തരസൂചിക (Answer Keys) പ്രസിദ്ധീകരിക്കുന്നത് വൈകുന്നതിനെച്ചൊല്ലി കേന്ദ്ര പബ്ളിക് സർവ്വീസസ് കമ്മീഷൻ (UPSC) സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ. ഉദ്യോഗാർത്ഥികളുടെ പരാതികൾ യഥാസമയം പരിഹരിക്കുന്നത് വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് യുപിഎസ്സി ജുഡീഷ്യൽ നിരീക്ഷണത്തിലായത്.
ഹിമാൻഷു കുമാർ ആൻഡ് അദർസ് v. ......
രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശല്‍ ദീക്ഷന്ത് സമാരോഹും പരിപാടിയില്‍ ഉള്‍പ്പെടും. ......
ചെന്നൈ:കരൂരിൽ നടന്ന കൂട്ടപ്പിരിയൽ ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.......