ന്യൂഡൽഹി: പശ്ചിമേഷ്യയെ ഗ്രസിച്ചിരിക്കുന്ന അമേരിക്ക-ഇറാൻ യുദ്ധഭീതിക്ക് അറുതിവരുത്താൻ ശക്തമായ മദ്ധ്യസ്ഥശ്രമങ്ങളുമായി ഇന്ത്യ രംഗത്ത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമാധാന ശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടുന്നത്. ......
ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പട്ടികജാതി (SC) പദവിയോ, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) സംരക്ഷണമോ അവകാശപ്പെടാനാവില്ലെന്ന് സുപ്രീം കോടതി. 1950-ലെ ഭരണഘടനാ ഉത്തരവ് (Scheduled Castes Order) പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണങ്ങൾ:
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ......
ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. രാജ്യത്തെ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് വിലക്കില്ലെന്നും, പള്ളികളിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് വ്യക്തമാക്കി. ......
രാജ്പുർ: മൂന്ന് പതിറ്റാണ്ടോളം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുതിർന്ന നേതാവ് പാപ്പാ റാവു ഉടൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അറിയിച്ചു. രാജ്യത്ത് നിന്നും മാർച്ച് 31ന് മുമ്പ് ഇടതു തീവ്രവാദം തുടച്ചുനീക്കും എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ......
ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്ക് മാത്രമാണ് പട്ടിക ജാതി പദവി ലഭിക്കുക. മറ്റു മതങ്ങളിലേക്ക് മാറിയാൽ സംവരണവും ആനുകൂല്യവും പട്ടിക ജാതി അതിക്രമം തടയൽ നിയമത്തിന്റെ പരിരക്ഷയും ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ......
ഗാസിയാബാദ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല തകർത്ത് ഉത്തർപ്രദേശ് പൊലീസ്. പുതിയതായി എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 22 ആയി. ......
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ചിലപ്പോഴൊക്കെ ചില വ്യക്തിത്വങ്ങൾ കടന്നുവരാറുണ്ട്; അവർ കേവലം വിധിന്യായങ്ങൾ എഴുതുകയല്ല, മറിച്ച് അധികാരത്തിന്റെ ഇടനാഴികളിൽ ഭയമില്ലാതെ സത്യം വിളിച്ചുപറയുകയാണ് ചെയ്യുന്നത്. ഉത്തർപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് അതുൽ ശ്രീധരൻ ഇന്ന് അത്തരമൊരു പ്രതീകമായി മാറിയിരിക്കുന്നു. ......
കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളായ എച്ച്. വൈ മെറ്റി, ശാമനുർ ശിവശങ്കരപ്പ എന്നിവരുടെ മരണത്തെ തുടർന്നാണ് കർണാടകത്തിലെ ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദീർഘകാല ആഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം രാജ്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകിയത്. ......