ന്യൂഡൽഹി: പോക്സോ നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഒരു എം.എൽ.എ 'പൊതുസേവകൻ' (Public Servant) എന്ന നിർവചനത്തിൽ വരുമോ എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം നിയമവൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ഉന്നാവോ പീഡനക്കേസ് പ്രതി കുൽദീപ് സിംഗ് സെംഗാറിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക ചോദ്യം ഉന്നയിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
കേസ് പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പ്രകടിപ്പിച്ച പ്രധാന ആശങ്കകൾ ഇവയാണ്:
വിവേചനം പാടില്ല: ഒരു പോലീസ് കോൺസ്റ്റബിളോ പട്വാ രിയോ കുറ്റം ചെയ്താൽ അവർ 'പൊതുസേവകർ' എന്ന നിലയിൽ കഠിനമായ ശിക്ഷാ നടപടികൾക്ക് (Aggravated offence) വിധേയരാകും. ......
ബെംഗളൂരു: കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജിഎസ്ടിയിലും ആദായനികുതിയുമായി ഏകദേശം നാല് കോടി രൂപ അടച്ചിട്ടിട്ടും തുടർച്ചയായ ബുദ്ധിമുട്ടുകളും അവഗണനയും നേരിടേണ്ടിവരുന്നുവെന്ന ആരോപണവുമായി യുവ സംരംഭകൻ. അഫ്ലോഗ് ഗ്രൂപ്പിന്റെ സ്ഥാപകൻ രോഹിത് ഷറോഫാണ് തന്റെ അനുഭവങ്ങൾ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ......
ബെംഗളൂരു: കന്നഡ സീരിയൽ രംഗത്തെ യുവ നടി സി.എം. നന്ദിനി ജീവനൊടുക്കിയ നിലയിൽ.......
ഉന്നാവോ ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.കുട്ടികളെ ബലാത്സംഗംചെയ്യുന്ന പൊതുസേവകർക്ക് പോക്സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നൽകുന്ന പരമാവധി ശിക്ഷയാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചത്. ......
ബംഗളുരുവിലെ യെലഹങ്കയ്ക്ക് സമീപമുള്ള കൊഗിലു പ്രദേശത്തെ ഫക്കീർ കോളനിയിലെയും വാസിം ലേഔട്ടിലെയും നാനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ജിബിഎ അധികൃതർ ഇടിച്ചുനിരത്തിയത് കഴിഞ്ഞയാഴ്ചയാണ്. പുലർച്ചെ നടന്ന ബുൾഡോസർ ആക്രമണത്തിൽ വീടുകൾ തവിടുപൊടിയായി. ......
ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തി, മകൾ ഇൽതിജ മുഫ്തി, നാഷനൽ കോൺഫറൻസ് എംപി ആഗ സയിദ് റുഹുല്ല മെഹ്ദി തുടങ്ങിയ നേതാക്കളെയാണ് അധികൃതർ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ......
ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയും ആത്മവിശ്വാസവും വ്യക്തമായി പ്രകടമായ വർഷമായിരുന്നു 2025 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയസുരക്ഷ മുതൽ കായികമേഖലയും ശാസ്ത്രമുന്നേറ്റങ്ങളും വരെ രാജ്യത്തിന്റെ മുന്നേറ്റം എല്ലാ മേഖലകളിലും മുന്നേറ്റം ദൃശ്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ......
മധുര: തിരുപ്രംകുണ്ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശികളായ സംഘത്തെ പൊലീസ് തടഞ്ഞു. സിക്കന്തർ ബാദുഷ ദർഗയിൽ നടക്കുന്ന ചന്ദനക്കുടം ആഘോഷത്തിൽ പങ്കെടുക്കാനാണ് നാൽപ്പതിലധികം പേരടങ്ങുന്ന സംഘം എത്തിയത്. ......
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) പേരുമാറ്റി 'വിബി-ജി റാം ജി' (VB-GRAM JI) നിയമം കൊണ്ടുവന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 5 മുതൽ രാജ്യമൊട്ടാകെ വൻ പ്രതിഷേധ പരിപാടികൾക്കും പ്രചാരണങ്ങൾക്കും തുടക്കം കുറിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രഖ്യാപിച്ചു.
ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗത്തിലാണ് കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.
കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ഖാർഗെ
സംസ്ഥാന സർക്കാരുകളുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ യാതൊരുവിധ ചർച്ചകളും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രം ഈ തീരുമാനമെടുത്തതെന്ന് മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തി. ......
തിരുവനന്തപുരം: പുതിയ ചരിത്രനേട്ടങ്ങൾ കുറിച്ചും വൻദൗത്യങ്ങളിലേക്ക് ചുവടുവെച്ചുമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ 2025-നോട് വിടപറയുന്നത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കരുത്ത് തെളിയിച്ച വിക്ഷേപണങ്ങൾക്കൊപ്പം, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന 'ഗഗൻയാൻ' ദൗത്യത്തിന്റെ നിർണ്ണായക വർഷമായി 2026 മാറാൻ പോവുകയാണ്.
2025: കരുത്ത് തെളിയിച്ച വർഷം
ഐ.എസ്.ആർ.ഒയെ സംബന്ധിച്ചിടത്തോളം 2025 വലിയ നേട്ടങ്ങളുടെ വർഷമായിരുന്നു.
ബ്ലൂബേർഡ് വിക്ഷേപണം: ഡിസംബർ 24-ന് എൽ.വി.എം 03 റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ച 6,500 കിലോഗ്രാം ഭാരമുള്ള അമേരിക്കൻ ഉപഗ്രഹം 'ബ്ലൂബേർഡ് ബ്ലോക്ക് 2' ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ നാഴികക്കല്ലായി. ......