ധർമ്മസ്ഥലയിൽ അന്വേഷണവും തെരച്ചിലും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എസ് ഐ ടി. ഇതുവരെ നടത്തിയ അന്വേഷണങ്ങളിലെ കണ്ടെത്തലുകളെ കുറിച്ചുള്ള റിപ്പോർട്ടും മഹസറും തയ്യാറാക്കുന്ന നടപടി ആരംഭിച്ചു. ......
ന്യൂഡൽഹി: ഇറക്കുമതി ചെയ്ത ഗ്യാസ്-ജനറേറ്റിങ് സെറ്റുകൾ (ജെൻസെറ്റുകൾ) കണ്ടെയ്നറുകളിലാക്കി 'പവർ പാക്കുകൾ' ആക്കി മാറ്റുന്നത് 'നിർമ്മാണപ്രവർത്തന'മായി കണക്കാക്കുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതിനാൽ, ഈ ഉൽപ്പന്നങ്ങൾക്ക് എക്സൈസ് തീരുവ ബാധകമാണെന്നും കോടതി വ്യക്തമാക്കി.
സെൻട്രൽ എക്സൈസ് ആക്ട്, 1944 പ്രകാരം 'നിർമ്മാണപ്രവർത്തനം' എന്നതിൻ്റെ നിയമപരമായ മാനദണ്ഡങ്ങൾ പ്രയോഗിച്ചുകൊണ്ടാണ് കോടതിയുടെ വിധി. ......
ന്യൂഡൽഹി: ചെക്ക് മടങ്ങിയ കേസിൽ, പരാതിക്കാരൻ നൽകുന്ന നോട്ടീസിലെ തുക ചെക്കിലുള്ള യഥാർത്ഥ തുകയിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. നോട്ടീസിലെ തുക അബദ്ധത്തിൽ തെറ്റിപ്പോയതാണെങ്കിൽ പോലും ഇതിന് മാറ്റമില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ, പരാതിക്കാരൻ അയച്ച നോട്ടീസിൽ രണ്ട് കോടി രൂപയുടെ നോട്ടീസാണ് അയച്ചത്. ......
ആർഎസ്എസിന്റെ മുതിർന്ന നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് വിഘടനവാദി നേതാവ് യാസീൻ മാലിക്. ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയെന്ന കേസിൽ ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കുന്നയാളാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവായ യാസിൻ മാലിക്. ഡൽഹി ഹൈക്കോടതിയിൽ ഏപ്രിലിൽ നൽകിയ സത്യവാങ്മൂലത്തിലാണ് രാജ്യത്തെ പ്രമുഖ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചകളെ കുറിച്ച് വിശദമാക്കുന്നത്.
രണ്ട് ശങ്കരാചാര്യന്മാരുമായും ആർഎസ്എസിന്റെ മുതിർന്ന നേതാക്കളുമായും പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് യാസീൻ മാലിക് വെളിപ്പെടുത്തി. ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച്ച നടത്തിയത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണെന്നും യാസിൻ മാലിക് പറയുന്നു. മൻമോഹൻ സിങും അടൽ ബിഹാരി വാജ്പേയും അധികാരത്തിലിരിക്കെ തന്റെ സഹായം തേടിയിട്ടുണ്ടെന്നും യാസിൻ മാലിക് അവകാശപ്പെടുന്നു.
‘വിവിധ മഠങ്ങളിൽനിന്നുള്ള രണ്ട് ശങ്കരാചാര്യന്മാർ വെവ്വേറെയായി ശ്രീനഗറിലെ തന്റെ വസതിയിൽ വന്നിട്ടുണ്ട്. ......
മുംബൈ: പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ (പി.ജി.ഐ.) മെൻ ഓഫ് പ്ലാറ്റിനം ബ്രാൻഡ് ഈ ഉത്സവ സീസണിൽ എം എസ് ധോണി സിഗ്നേച്ചർ എഡിഷനുമായി തിരിച്ചെത്തുന്നു. 95% ശുദ്ധമായ പ്ലാറ്റിനത്തിൽ രൂപകൽപ്പന ചെയ്ത ഈ ആഭരണ ശേഖരം, ധോണിയെ പോലെ പ്രതിബദ്ധത, ശാന്തത, ആന്തരിക ശക്തി എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ്. ......
ബെംഗളൂരു ഹൗസിംഗ് കോംപ്ലക്സ് അഴിമതി കേസിലാണ് മുൻ മുഖ്യമന്ത്രിക്കും കുടുംബത്തിനും ക്ലീൻചിറ്റ് നൽകിയത്. ഹൗസിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കരാർ നൽകിയതിന് 12 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. ......
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷനെതിരായി നടത്തിയ രണ്ടാമത്തെ പത്രസമ്മേളനത്തിലും തന്റെ ആരോപണം സ്ഥാപിക്കാനുള്ള ഉദാഹരണം എടുത്തുകാട്ടുന്നത് കർണാടകത്തിൽ നിന്നാണ്. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമാണ് കർണാടകം. ......
സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും മദ്യവും ഗർഭനിരോധന ഉറകളും കണ്ടെത്തി. ഗുജറാത്തിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അധികൃതർ ഞെട്ടിപ്പോയത്. സിഗരറ്റ് പാക്കറ്റുകൾ, വേപ്പ്സുകൾ, മദ്യം, കോണ്ടം, ബ്ലേഡുകൾ എന്നിവയും വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അഹമ്മദാബാദിലെ സെവൺത്ത് ഡേ അഡ്വെന്റിസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിന് ഒരു കേന്ദ്രീകൃത സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുണ്ടെന്നും, ഇത് വോട്ട് മോഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. ......
ന്യൂഡൽഹി: 2018-ലെ ഭേദഗതിക്ക് മുമ്പുള്ള കേസുകളിൽ, കസ്റ്റംസ് കണ്ടുകെട്ടിയ സാധനങ്ങൾ താത്കാലികമായി വിട്ടുനൽകുന്നത് ഷോ-കോസ് നോട്ടീസ് നൽകാനുള്ള സമയപരിധി നീട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ നോട്ടീസ് നൽകുന്നതിൽ പരാജയപ്പെട്ടാൽ, ഇറക്കുമതിക്കാരന് കണ്ടുകെട്ടിയ സാധനങ്ങൾ വിട്ടുകിട്ടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ബെഞ്ച് നിരീക്ഷിച്ചു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) പിടിച്ചെടുത്ത ഒരു മസെരാട്ടി കാർ വിട്ടുകൊടുക്കാൻ ഡൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ......