മുംബൈ: വിരമിച്ച സൈനികരുടെ ഡിസബിലിറ്റി പെൻഷൻ സംബന്ധിച്ച തർക്കങ്ങളിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക വിധി. മെഡിക്കൽ ബോർഡുകൾ നൽകുന്ന റിപ്പോർട്ടുകൾ അലംഘനീയമല്ലെന്നും അവ പുനഃപരിശോധിക്കാൻ കോടതികൾക്കും ട്രൈബ്യൂണലുകൾക്കും അധികാരമുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സായുധ സേനാ ട്രൈബ്യൂണൽ സൈനികർക്ക് പെൻഷൻ അനുവദിച്ചതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഈ സുപ്രധാന ഉത്തരവ്. ......
ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ഫെസ്റ്റുകളിൽ പുരസ്കാരം നേടുകയും ചെയ്ത തടവ് എന്ന ആദ്യചിത്രത്തിന് ശേഷം യുവ സംവിധായകൻ ഫാസിൽ റസാക്ക് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോക്ഷം. ഇക്കഴിഞ്ഞ കേരള ഫിലിം ഫെസ്റ്റിൽ മികച്ച സിനിമയ്ക്കുള്ള ഫിപ്രസ്കി പുരസ്കാരം ഈ ചിത്രം നേടിയിരുന്നു. ......
മുംബൈ: മഹരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റതോടെ എൻസിപിയുടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള പുനരേകീകരണ സധ്യതകൾ മങ്ങി. തന്നോട് ആലോചിക്കാതെയാണ് സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായത് എന്ന് ശരത് പവാർ തുറന്നു പറഞ്ഞു. ......
ന്യൂഡൽഹി: പൊതുപരീക്ഷകളിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്ന അധികൃതരുടെ വാദം സുപ്രീം കോടതി തള്ളി. പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള അപേക്ഷകളിൽ വിവരങ്ങൾ കൈമാറാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:രാജ്യത്തിന്റെ സാമ്പത്തിക ഭാവരേഖയായ 2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ മേഖലയ്ക്ക് പ്രതീക്ഷാനിർഭരമായ പ്രഖ്യാപനം. സമുദ്ര ആവാസവ്യവസ്ഥയുടെ കാവൽക്കാരായ കടലാമകളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ബൃഹത്തായ പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയതാണ് പ്രമുഖ ശ്രദ്ധാകേന്ദ്രം. ......
ന്യൂഡൽഹി: ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന "വികസിത് ഭാരത്" ലക്ഷ്യത്തോടെയുള്ള 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിരമായ സാമ്പത്തിക വളർച്ച, ധനപരമായ അച്ചടക്കം, വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ്, സാമ്പത്തിക സ്ഥിരതയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുന്നു.
വാർഷിക വളർച്ചാ നിരക്ക് 7 ശതമാനം ആയി നിശ്ചയിച്ച സർക്കാർ, ധനക്കമ്മി 4.3 ശതമാനമായി കുറയ്ക്കുന്നതിനുള്ള വ്യക്തമായ കർമ്മപദ്ധതിയും മുന്നോട്ടുവെച്ചു. ......
ബെംഗളുരു: കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി.ജെ. റോയി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ കൈപ്പടയിൽ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ......
കേന്ദ്രബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ ഗുരു രവിദാസിന്റെ ജന്മവാർഷികത്തെ പരാമർശിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ചത് വെറുമൊരു യാദൃശ്ചികതയല്ല എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മാഘപൗർണമിയുടെയും ഗുരു രവിദാസിന്റെ പുണ്യദിനത്തിന്റെയും പശ്ചാത്തലത്തിൽ 2026–27 വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നുവെന്നായിരുന്നു നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞത്. ......
ന്യൂഡൽഹി: ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ചികിത്സയ്ക്കായി സ്റ്റെം സെൽ തെറാപ്പി (SCT) ഒരു അവകാശമായി ആവശ്യപ്പെടാൻ രോഗികൾക്കോ രക്ഷിതാക്കൾക്കോ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.ബി. ......
ന്യൂഡൽഹി:കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ പക്കൽ നിന്നും അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കണ്ടെടുത്ത രേഖകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിക്കപ്പെട്ടത് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 2017-ൽ എപ്സ്റ്റീൻ അയച്ച ഒരു ഇമെയിലിലെ വാചകങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ......