ന്യൂഡൽഹി:ലഡാക്കിന്റെ മണ്ണിലെ തണുത്ത കാറ്റിൽ ഉയർന്ന പ്രക്ഷോഭത്തിന്റെ ശബ്ദം ഡൽഹിയുടെ സമരവീഥിയായ ജന്തർ മന്തറിലും പ്രതിധ്വനിക്കുകയായിരുന്നു. തന്റെ നാടിന്റെ പരിസ്ഥിതിക്കും അവകാശങ്ങൾക്കുമായി ജൂൺ 28-ന് സോനം വാങ്ചുക്ക് ആരംഭിച്ച നിരാഹാര സമരം 18 ദിവസങ്ങൾ പിന്നിട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ......
ന്യൂഡൽഹി: അപേക്ഷകൾ മനഃപൂർവം വെച്ചുതാമസിപ്പിച്ച്, പിന്നീട് പ്രായപരിധി ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ആശ്രിതർക്ക് കാരുണ്യ നിയമനം നിഷേധിക്കുന്ന തൊഴിൽദാതാക്കളുടെ രീതിക്ക് കടുത്ത പ്രഹരമേൽപ്പിച്ച് സുപ്രീം കോടതി. സ്വന്തം ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം മുതലെടുത്ത് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കാൻ സ്ഥാപനങ്ങൾക്കാവില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
സംഭവബഹുലമായ കേസിന്റെ ഗതി ഇങ്ങനെ:
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിലെ ജീവനക്കാരനായിരുന്ന രാംനാരായൺ മദൻകർക്ക് ജോലിയിൽ തുടരാൻ സാധിക്കാത്തവിധം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന്, 2015 ജൂലൈ 22-നാണ് അദ്ദേഹം സ്വയം വിരമിക്കലിനായി (Voluntary Retirement) അപേക്ഷ സമർപ്പിച്ചത്. ......
രജൗരി: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പെയ്ത ശക്തമായ മഴ നദികൾ കരകവിഞ്ഞൊഴുകാൻ ഇടയാക്കിയതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ......
മുംബൈ: യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുതവധുവായ സിയയും സുഹൃത്തായ ചേതനും ചേർന്ന് പുണെയിലെ ലൊഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടാണ് കേതനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ......
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് വിമതരായ എംപിമാരെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾ യോഗം പ്രതീകാത്മകമായി ബഹിഷ്കരിച്ച ശേഷം പിന്നീട് യോഗത്തിൽ പങ്കെടുത്തു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ നിന്ന് വേർപെട്ട ഏകദേശം 20 എംപിമാർ ഉൾപ്പെട്ട നാഷനലിസ്റ്റ് സിറ്റിസൻസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന പാർട്ടിയെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ......
ന്യൂഡൽഹി: ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ പരീക്ഷാഫലം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ഇത്തവണ പരീക്ഷ എഴുതിയവരിൽ 65.92% സ്ഥാനാർത്ഥികളാണ് യോഗ്യത നേടിയത്. ......
മുംബൈ: ശരദ് പവാർ നയിക്കുന്ന എൻസിപിയെ അജിത് പവാർ വിഭാഗവുമായി ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കാനുള്ള ബിജെപിയുടെ നീക്കത്തിൽ നിർണായക വഴിത്തിരിവ്. ലയനത്തോട് എതിർപ്പില്ലെന്ന സൂചന നൽകിയെങ്കിലും, നിലവിലെ അധികാരസ്ഥാനങ്ങൾ നിലനിർത്തണമെന്ന നിലപാടിലാണ് അജിത് വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ.
പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും തുടരാൻ അനുവദിച്ചാൽ മാത്രമേ ലയനത്തിന് പിന്തുണ നൽകാനാകൂവെന്നതാണ് സുനേത്രയുടെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. ......
ന്യൂഡൽഹി: 2026-ലെ ആദ്യ ആറുമാസത്തിനിടെ രാജ്യത്ത് 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായ ഏകം ന്യായ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ട്. ജൂലൈ 14 വരെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയതെന്ന് സംഘടന വ്യക്തമാക്കി. ......
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറുണ്ടായി. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി വേദിയിലെത്തി ദിപ്കെയ്ക്ക് നേരെ മഷി ഒഴിച്ചത്. ......
ചെന്നൈ: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ നിർണായക നാഴികക്കല്ലായി സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം–1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. സാങ്കേതിക തടസ്സത്തെ തുടർന്ന് ആദ്യമായി നിശ്ചയിച്ചിരുന്ന 11.30-ലെ വിക്ഷേപണം മാറ്റിവെച്ചെങ്കിലും, ഉച്ചയ്ക്ക് 12.05-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു.
വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ കൗണ്ട്ഡൗൺ സാങ്കേതിക കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ......