ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ ഉടൻ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന. വിലക്കുറവുമായി ബന്ധപ്പെട്ട തീരുമാനം കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും നീളാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ......
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നിർണായക ചർച്ചകൾ. ശരദ് പവാർ നയിക്കുന്ന എൻസിപിയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു.......
ന്യൂഡൽഹി: മെസേജിങ് പ്ലാറ്റ്ഫോമുകളിലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പരിശോധന ശക്തമാക്കി. വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും നോട്ടീസ് അയച്ച സർക്കാർ, ഈ സംവിധാനം എങ്ങനെ നടപ്പാക്കിയിട്ടുണ്ടെന്നും ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും വിശദീകരണം തേടി.
ഫോൺ നമ്പർ മറച്ചുവെച്ച് ആശയവിനിമയം നടത്താൻ അനുവദിക്കുന്ന യൂസർനെയിം സംവിധാനം ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് വഴിവെക്കുമോയെന്ന ആശങ്കയാണ് കേന്ദ്രം ഉയർത്തുന്നത്. ......
ജപ്പാനിൽ നിന്ന് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ജപ്പാനും പുതിയ സാമ്പത്തിക സഹകരണ ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനും ഇരു നേതാക്കളും ധാരണയായി. ......
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യം നിലനിൽക്കുന്നു.
ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയുംചെയ്തെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ......
വാട്സാപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് കേന്ദ്രസർക്കാരിന്റെ ചുവപ്പുകൊടി.സർക്കാരിനു തൃപ്തികരമായ തരത്തിൽ തുടർ കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കാവൂ എന്നാണ് നിർദേശം. ഇതുസംബന്ധിച്ച് ഐടി മന്ത്രാലയം വാട്സാപിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് നോട്ടിസ് അയച്ചു. ......
ന്യൂഡൽഹി: മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികൾക്കെതിരെ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാ വ്യവസ്ഥകൾ ചുമത്താനാകില്ലെന്ന് സുപ്രീം കോടതി. ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധി പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: സെഷൻസ് കോടതിക്ക് മാത്രം വിചാരണ ചെയ്യാൻ അധികാരമുള്ള (Sessions-Triable) ക്രിമിനൽ കേസുകളിൽ, മജിസ്ട്രേറ്റ് പ്രോസിക്യൂഷൻ തെളിവുകളോ മൊഴികളോ രേഖപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകൾ നേരിട്ട് സെഷൻസ് കോടതിയിലേക്ക് മാറ്റാൻ (Commit) മജിസ്ട്രേറ്റിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മൈകപം കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന വിധി.
പശ്ചാത്തലം
കൊലപാതകം (IPC സെക്ഷൻ 302) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട ഒരു കേസിലാണ് ഈ വിധി. ......
കൊച്ചി: സ്വർണവിലയിലെ ചാഞ്ചാട്ടം രാജ്യത്തെ സ്വർണവിപണിയിൽ പുതിയ പ്രവണതയ്ക്ക് വഴിവെച്ചിരിക്കുകയാണ്. വില വീണ്ടും താഴെയിറങ്ങുമെന്ന ആശങ്കയിൽ നിരവധി കുടുംബങ്ങൾ പഴയ സ്വർണാഭരണങ്ങൾ വിറ്റഴിച്ച് ലാഭം ഉറപ്പാക്കുകയാണ്. ......
ബെംഗളൂരു: ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡിങ് വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, ടോയ്ലറ്റിൽ ഇരുത്തിയശേഷം ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക, ബാത്ത്റൂമിൽ പൂട്ടിയിടുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് ജീവനക്കാർ നടത്തിയതെന്നാണ് പരാതി. ......