കൊൽക്കത്ത: ഇന്ത്യയിലെ പ്രമുഖ ലോഹ ഉൽപ്പാദന കമ്പനിയായ ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ലിമിറ്റഡ് 2,700 കോടി രൂപയുടെ തന്ത്രപ്രധാന വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു. കമ്പനിയുടെ ആഭ്യന്തര കരുതൽ ശേഖരത്തിൽ നിന്ന് പൂർണ്ണമായും ധനസഹായം കണ്ടെത്തുന്ന ഈ പദ്ധതി ഉയർന്ന ലാഭവിഹിതം ലഭിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ......
ബംഗളുരു: മധുഗിരിയിൽ നിന്നുള്ള എംഎൽഎയും ദളിത് വിഭാഗക്കാരനുമായ കെ എൻ രാജണ്ണ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. സഹകരണമന്ത്രിയായിരുന്നു അദ്ദേഹം. ......
ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ. അരുവിക്കര സ്വദേശി ആദിത്യൻ ആണ് മരിച്ചത്.......
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെയുള്ള വിശ്വാസപരമായ വിഷയങ്ങളിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കവേ, ഹർജിക്കാർക്കെതിരെയും യുവതീപ്രവേശനത്തിനെതിരെയും കടുത്ത നിരീക്ഷണങ്ങളുമായി കോടതി. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർ യഥാർത്ഥ ഭക്തരാണോ എന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബി.വി. ......
തിരുവനന്തപുരം/ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതോടെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് സാധ്യത കൽപ്പിക്കുന്നു. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം കേരളം വീണ്ടും വലത്തോട്ട് ചായുമെന്ന പ്രവചനവും, ബംഗാളിലെ മമതയുടെ കോട്ടയിൽ ബി.ജെ.പി വിള്ളൽ വീഴ്ത്തുമെന്ന സൂചനകളും ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്.
കേരളം: ഭരണവിരുദ്ധ തരംഗമോ?
കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞതവണ തിരുത്തിയെഴുതപ്പെട്ട 'തുടർഭരണ' ചരിത്രം ഇത്തവണ ആവർത്തിക്കില്ലെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പറയുന്നത്.
യു.ഡി.എഫിന്റെ തിരിച്ചുവരവ്: വി.ഡി. ......
ന്യൂഡൽഹി: ബാങ്കുകളെ സഹായിക്കുന്ന അഭിഭാഷകർക്കെതിരെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) 'കരുതൽ പട്ടിക' (Caution List) പുറത്തിറക്കുന്നതിനെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി. അഭിഭാഷകരെ ഇത്തരം പട്ടികകളിൽ ഉൾപ്പെടുത്തി ഫലത്തിൽ കരിമ്പട്ടികയിൽ പെടുത്തുന്നത് അവരുടെ തൊഴിൽപരമായ അന്തസ്സിനെ ബാധിക്കുമോ എന്ന നിർണ്ണായക ചോദ്യമാണ് കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസ് പി.എസ്. ......
ബെംഗളൂരുവിൽ കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.......
ന്യൂഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. വലിയ ഭൂരിപക്ഷമാണ് എൻഡിഎ മുന്നണിക്ക് പല എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് അസമിൽ എൻഡിയ്ക്ക് 68–72 സീറ്റ് ലഭിക്കും. ......
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലം. പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം 125 മുതൽ 145 സീറ്റുവരെ നേടും. ......
ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പശ്ചിമ ബംഗാളിൽ ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
പിമാർക്കിന്റെ സർവേ അനുസരിച്ച് ബംഗാളിൽ ബിജെപിക്ക് 150–175 സീറ്റ് ലഭിക്കും. ......