ചെന്നൈ: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ നിർണായക നാഴികക്കല്ലായി സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം–1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. സാങ്കേതിക തടസ്സത്തെ തുടർന്ന് ആദ്യമായി നിശ്ചയിച്ചിരുന്ന 11.30-ലെ വിക്ഷേപണം മാറ്റിവെച്ചെങ്കിലും, ഉച്ചയ്ക്ക് 12.05-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു.
വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ കൗണ്ട്ഡൗൺ സാങ്കേതിക കാരണങ്ങളാൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ......
ന്യൂഡൽഹി: റോഡിലെ കുഴികൾ മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരമായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് പൊതുമരാമത്ത് വകുപ്പ്. 'സ്പ്രേ–ഇൻജക്ഷൻ–പാച്ചിങ്' സംവിധാനത്തിൽ പ്രവർത്തിക്കുന്ന പൂർണമായും ഓട്ടോമാറ്റിക് മെഷീൻ ഉപയോഗിച്ച് വെറും 2 മുതൽ 5 മിനിറ്റിനുള്ളിൽ റോഡിലെ കുഴികൾ അടയ്ക്കാനാകുമെന്നാണ് അധികൃതരുടെ അവകാശവാദം.
സെൻട്രൽ ഡൽഹിയിൽ പരീക്ഷണാടിസ്ഥാനത്തിൽ മെഷീന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി: അഭിഭാഷകർ, നിയമവിദ്യാർത്ഥികൾ, ഇന്റേണുകൾ എന്നിവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ( കോടതി നടപടികൾ എഡിറ്റ് ചെയ്ത് റീൽസുകളായും ഷോർട്ട് വീഡിയോകളായും പ്രചരിപ്പിക്കുന്നതിനും, ഓൺലൈൻ വഴി കക്ഷികളെ ആകർഷിക്കാൻ ശ്രമിക്കുന്നതിനും എതിരെ കൗൺസിൽ ശക്തമായ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് 37 പേജുള്ള സമഗ്രമായ സർക്കുലറാണ് ബി.സി.ഐ പുറത്തിറക്കിയത്.
നിയമപരമായ അറിവുകൾ പങ്കുവെക്കുന്നതിനും അക്കാദമിക ചർച്ചകൾക്കും സോഷ്യൽ മീഡിയ ഉപയോഗിക്കാമെങ്കിലും, അത് കോടതികളുടെ അന്തസ്സിനെയോ പ്രൊഫഷണൽ ധാർമ്മികതയെയോ ബാധിക്കരുതെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.
പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്:
കോടതി മുറികളിലെ റീൽസ് വിലക്ക്: കോടതി മുറികൾ, കോറിഡോറുകൾ, ബാർ റൂമുകൾ, ചേമ്പറുകൾ എന്നിവയ്ക്കുള്ളിൽ വെച്ച് പ്രൊമോഷണൽ റീൽസുകളോ ചിത്രങ്ങളോ എടുക്കാൻ പാടില്ല. ......
ന്യൂഡൽഹി: കൊലക്കേസ് പ്രതിയെ വിചാരണ പൂർത്തിയാക്കാതെ ഒൻപത് വർഷത്തിലേറെയായി തടവിൽ പാർപ്പിച്ച സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി, ഇത്തരം നീണ്ട കാലതാമസം "കോടതിയുടെ നീതിബോധത്തെ ഞെട്ടിക്കുന്നതാണെന്ന്" (Shocks Judicial Conscience) നിരീക്ഷിച്ചു. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാരസമരം തുടരുകയായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് പ്രതിഷേധവേദിയിൽ നിന്ന് മാറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് വിവരം.
നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിൽ ആരോപിക്കപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വാങ്ചുക്ക് നിരാഹാരസമരം ആരംഭിച്ചത്. ......
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതോടെ ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ പുതിയ അധ്യായം തുറന്നിരിക്കുകയാണ്. കരാർ അനുസരിച്ച് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവയിൽ വൻ ഇളവ് ലഭിക്കും. ......
മുംബൈ: രാജ്യത്തിൻ്റെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്കും ഗ്രാമീണ സംരംഭകർക്കും കൂടുതൽ വിപണിസാധ്യത ഒരുക്കുന്നതിന്റെ ഭാഗമായി 28 പുതിയ ഉൽപ്പന്ന ങ്ങൾക്ക് കൂടി ഭൗമശാസ്ത്ര സൂചിക (ജിഐ) രജിസ്ട്രേഷൻ ലഭ്യമാക്കാൻ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവല പ്മെൻറ്(നബാർഡ്) പിന്തുണ നൽകി.
ഇതോടെ നബാർഡിൻ്റെ സഹായത്തോടെ ജിഐ അംഗീകാരം നേടിയ ഉൽപ്പന്ന ങ്ങളുടെ എണ്ണം 176 ആയി. കൈത്തറി, കരകൗശല ഉൽപ്പന്നങ്ങൾ, മുളശിൽപം, ലോഹശിൽപം, സംഗീതോപകരണങ്ങൾ തുടങ്ങിയവയാണ് പുതുതായി പട്ടികയിൽ ഇടംനേടിയത്. ......
മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെൽത്തങ്ങാടി ഒടിലനൽ സ്വദേശിയായ ചേതനെയാണ് വിഷം കഴിച്ചതായി പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ......
ചണ്ഡീഗഢ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ ട്രെയിൻ സർവീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ......
ചിറ്റൂർ: ക്ഷേത്രദർശനത്തിനായി ഭാര്യയ്ക്കും മകൾക്കുമൊപ്പം പോയ 23കാരനായ യുവാവിനെ മലമ്പാതയിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ രമേശാണ് കൊല്ലപ്പെട്ടത്. ......