മുംബൈ: കുട്ടികളുമായി നൽദുർഗ് കോട്ടയിലെത്തിയ ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കളെയും കൂട്ടി കോട്ടയിൽ നിന്ന് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടി. അശ്വിനിയും അഞ്ചര വയസ്സുള്ള മകൻ അജിങ്ക്യയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ......
ഉജ്ജയിൻ: കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ച ‘ലേഡി അഘോരി’ അറസ്റ്റിൽ. കാളി നന്ദ് ഗിരി എന്ന സ്ത്രീയെയാണ് ഉജ്ജയിൻ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഭോപാൽ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ തീരുമാനം സുപ്രീം കോടതിയിൽ ന്യായീകരിക്കാൻ മധ്യപ്രദേശ് സർക്കാർ. കേസെടുക്കാൻ മതിയായ കാരണങ്ങളില്ലെന്ന വാദമുയർത്തിയാകും സർക്കാർ കോടതിയെ സമീപിക്കുക. ......
ന്യൂഡൽഹി: ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ആക്രമിച്ചെന്ന ആരോപണത്തിൽ നിർണായക നീക്കവുമായി ഡൽഹി പൊലീസ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ട സ്വതന്ത്ര ഭരദ്വാജിനെ വധശ്രമക്കേസിൽ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി ആക്രമിക്കപ്പെട്ട സഞ്ജയ് കുമാറിന്റെ മകളുടെ അഭിഭാഷകൻ അറിയിച്ചു.
സിജെപി പ്രവർത്തകയായ നിഷുവിന്റെ പിതാവ് സഞ്ജയ് കുമാറിനെ പ്രതിഷേധത്തിനിടെ തലയിൽ അടിച്ചത് താനാണെന്ന് ഹിന്ദുത്വ ഇൻഫ്ലുവൻസറെന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്വതന്ത്ര ഭരദ്വാജ് നേരത്തെ വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. ......
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ.......
ന്യൂഡൽഹി: പാപ്പരായി പ്രഖ്യാപിക്കപ്പെട്ട റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ വീഴ്ച മൂലമുണ്ടാകുന്ന കാലതാമസത്തിനും പിഴകൾക്കും ഹോംബയർമാരെയും പുതിയ റിസൊല്യൂഷൻ അപേക്ഷകരെയും ഉത്തരവാദികളാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: നിയമ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കോ (BCI) സംസ്ഥാന ബാർ കൗൺസിലുകൾക്കോ നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമബിരുദം നേടിയ ഒരാൾ അഭിഭാഷകനായി എൻറോൾ ചെയ്തതിന് ശേഷം മാത്രമാണ് ബാർ കൗൺസിലിന്റെ അച്ചടക്ക നിയന്ത്രണങ്ങൾ ബാധകമാകൂ എന്ന് കോടതി വിധിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഞ്ചി, ജസ്റ്റിസ് വി. ......
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു നേട്ടം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ......
ന്യൂഡൽഹി: ഒരിക്കൽ ആകാശത്ത് പാക്ക് യുദ്ധവിമാനത്തെ പിന്തുടർന്ന് വീഴ്ത്തി ചരിത്രം സൃഷ്ടിച്ച അഭിനന്ദൻ വർധമാൻ ഇനി യാത്രക്കാരുമായി പറക്കും. ഇന്ത്യൻ വ്യോമസേനയിലെ സേവനം അവസാനിപ്പിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ സിവിൽ ഏവിയേഷൻ രംഗത്തേക്ക് ചുവടുവച്ചു. ......
ന്യൂഡൽഹി: ഇന്ത്യയുടെ നടപ്പുവർഷത്തെ ആദ്യ ത്രൈമാസത്തിൽ രേഖപ്പെടുത്തിയ 7.8 ശതമാനം ജിഡിപി വളർച്ചയെ ചോദ്യം ചെയ്ത് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഏപ്രിൽ–ജൂൺ കാലയളവിൽ ഇന്ത്യയുടെ യഥാർഥ വളർച്ച 2.6 ശതമാനം മാത്രമാണെന്നാണ് ഗാർഗ് എക്സിൽ കുറിച്ചത്. ......