
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ മെയ് മാസം ഏഴ് മുതൽ പതിനാല് വരെ നടന്ന ആറാമത് പാണ്ഡവീയ മഹാവിഷ്ണു സത്രത്തോടനുബന്ധിച്ച് അവലോകന യോഗം നടത്തി.
പഞ്ചദിവ്യ ദേശ ദർശൻ സെക്രട്ടറി പ്രസാദ് കളത്തൂർ, ജനറൽ കൺവീനർ മധു ജി സോപാനം, സെക്രട്ടറി സുമേഷ് ദേവരാജൻ, വൈസ് പ്രസിഡന്റ് ബി വിജയ കുമാർ, ജോയിന്റ് സെക്രട്ടറി ടി കെ രവീന്ദ്രൻ നായർ, കമ്മിറ്റി അംഗങ്ങൾ ആയ
സി കെ സ്സ് അയ്യർ, മുരുകൻ പൂവക്കാട്ട് മൂലയിൽ, ജയകുമാർ,
സുലോചന, പ്രസന്ന കുമാരി,
ലേഖ രവീന്ദ്രൻ, ബിന്ദു രാജീവ്,
രജനി സുരേഷ് എന്നിവരും വിവിധ സത്ര സമിതി കൺവീനർമാരും പങ്കെടുത്തു.
ഫുഡ് കമ്മിറ്റി കൺവീനർ ബി കെ പദ്മകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശശികുമാർ, ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയുമായി ചേർന്നു സത്രത്തിനു വേണ്ട ഒരുക്കങ്ങൾ കോർഡിനേറ്റ് ചെയ്ത ഒന്നാം വാർഡ് കൗൺസിലർ ലേഖ ജയൻ, വിവിധ വനിതാ വിഭാഗം കൺവീനർമാരായ ജ്യോതി രാജീവ്, രചനി സുരേഷ്,
തൃച്ചിറ്റാറ്റ് നാരായണീയ സമിതി പ്രസിഡന്റ് ലളിതവാസുദേവൻ, സെക്രട്ടറി,
ശ്രീലത ഗോപാല കൃഷ്ണൻ,
എന്നിവരെ ആദരിച്ചു. പ്രാരംഭ ഘട്ടം മുതലേ സത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ മാധ്യമപ്രവർത്തകരായ
സാം കെ ചക്കോ (മംഗളം) ,
അനീഷ് വി കുറുപ്പ് (മനോരമ)
അനൂപ് (മാതൃ ഭൂമി)
സനോജ് വർഗ്ഗീസ് (കേരള കൗമുദി)
എം ബി സനൽകുമാർ പണിക്കർ (മാധ്യമം)
സനൽ കുമാർ (ജന്മഭൂമി ),
മഞ്ജീഷ് എ സി വി
ന്യൂസ് ചെങ്ങന്നൂർ എന്നിവരെയോഗത്തിൽ ആദരിച്ചു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. ബിസിനസിൽ നഷ്ടസാധ്യതയും കലഹങ്ങളും ഉണ്ടാകാം.......
കൊൽക്കത്ത: ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ. മതാടിസ്ഥാനത്തിലുള്ള സർക്കാർ ധനസഹായ പദ്ധതികൾ ജൂൺ മുതൽ അവസാനിപ്പിക്കാനും, കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിലവിലെ ഒബിസി പട്ടിക റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ......

കണ്ണൂർ ജില്ലാ കളക്ട്രേറ്റിലെ എഡിഎം ആയിരുന്ന പത്തനംതിട്ട സ്വദേശി നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ പുതിയ മന്ത്രിസഭ തീരുമാനമെടുക്കണമെന്ന് സത്യപ്രതിജ്ഞാ ദിനത്തിൽ വിഡി സതീശന് മുന്നിൽ സുപ്രധാന പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. കണ്ണൂർ കളക്ട്രേറ്റിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന് പത്തനംതിട്ട കളക്ട്രേറ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ കണ്ണൂരിലെ സിപിഎം പ്രമുഖ നേതാവായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തുകയും നവീൻ ബാബുവിനെതിരെ പ്രസംഗിക്കുകയും പിറ്റേ ദിവസം പുലർച്ചെ താമസ സ്ഥലത്ത് നവീൻ ബാബു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. സംഭവം ആത്മഹത്യയെന്ന് കാണിച്ചും ആത്മഹത്യ പ്രേരണയ്ക്ക് ദിവ്യയെ പ്രതി ചേർത്ത് പോലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ആത്മഹത്യാ ചെയ്യുവാൻ സാധ്യതയില്ലെന്നും കാണിച്ച് സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിട്ടും പിണറായി വിജയൻറെ ഗവണ്മെന്റ് ശക്തമായ വിയോജിപ്പുമായി മുന്നോട്ട് വന്നതിനെ തുടർന്ന് കോടതി സിബിഐ അന്വേഷണ ആവിശ്യം നിരാകരിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് ഫയൽ ചെയ്ത അന്തിമ റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന ചില കാര്യങ്ങളിൽ തെളിവ് ശേഖരിച്ച് അതിൻമേൽ തുടർ അന്വേഷണം നടത്തുവാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതി നിലവിൽ ഉത്തരവും നൽകിയിട്ടുണ്ട്ഇതിൽ തന്നെ പോലീസ് അന്വേഷണം ശരിയായ ദിശയിൽ നടന്നിട്ടില്ലെന്നും ഭരണം നടത്തിയ സിപിഎം നേതാക്കൾ അന്വേഷണത്തിൽ ഇടപെട്ടതാണ് ഇതിന് കാരണമെന്നും അഡ്വ. ......
വിഷയത്തിൽ സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നാണ് അവരുടെ പ്രധാന ആരോപണം.തീരുമാനത്തോട് ആശങ്ക അറിയിക്കുമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നയപരമായ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ സ്വകാര്യ ബസ് മേഖലയെ കൂടി ഉൾപ്പെടുത്തി അഭിപ്രായം തേടേണ്ടതായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും പോകുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ പ്രവർത്തിക്കുന്നത് തന്നെയാണ് നല്ലതെന്ന് കെ കെ ശൈലജ. തനിക്ക് പാർട്ടിക്കുള്ളിൽ അവഗണന നേരിട്ടുവെന്ന പ്രചാരണങ്ങൾ വ്യാജമാണെന്നും അതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും അവർ പറഞ്ഞു. ......
യുവാവിനെ വിവാഹദിവസം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിലെ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ......
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (DIBF) ഭാഗമായി ഖത്തർ ഫൗണ്ടേഷന്റെ 'ബിൽഅറബി' (BilAraby) മുൻകൈയിൽ സാംസ്കാരിക സംവാദം സംഘടിപ്പിച്ചു. ഖത്തറി ഫോറം ഫോർ ഓതേഴ്സിന്റെ മേൽനോട്ടത്തിൽ ഫെയറിലെ കൾച്ചറൽ സലൂണിൽ വെച്ചാണ് പാനൽ ചർച്ച നടന്നത്.
'അറബിക് പബ്ലിഷിംഗിനും ഉള്ളടക്കത്തിനുമിടയിൽ: ഒരു ആശയത്തിന്റെ സ്വാധീനം നമുക്ക് എങ്ങനെ വിപുലീകരിക്കാം?' (Arabic Between Publishing and Content: How Do We Expand the Impact of an Idea?) എന്ന വിഷയത്തിലായിരുന്നു സംവാദം. ......
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫുമായി ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും അവലോകനം ചെയ്തു.
പ്രാദേശികമായ പുതിയ സംഭവവികാസങ്ങൾക്ക് പുറമേ, മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി സംഘർഷങ്ങൾ ലഘൂകരിക്കാൻ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി.അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തലിൽ എത്തുന്നതിന് കാരണമായ പാകിസ്താന്റെയും മറ്റ് കക്ഷികളുടെയും മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ പ്രധാനമന്ത്രി ചർച്ചയിൽ അഭിനന്ദിച്ചു. ......