ദോഹ : അല്‍മദ്റസ അല്‍ ഇസ് ലാമിയ ശാന്തിനികേതൻ, വക്റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
92 ശതമാനം മാർക്കോടെ മുഹമ്മദ് നസാൻ അൻവർ ഒന്നാം സ്ഥാനവും, 90 ശതമാനം മാർക്കോടെ മെഹ്ജബിൻ കെ ടി രണ്ടാം സ്ഥാനവും 89 ശതമാനം മാർക്കോടെ നാജിഹ് ജവാദ് പി വി മൂന്നാം സ്ഥാനവും 87 ശതമാനം മാർക്കോടെ ലംഹ ലുഖ്മാൻ നാലാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് നസാൻ അൻവർ കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയായ പി. പി. ......
കെ.എസ്.ആർ.ടി.സി.യില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളില്‍ മാത്രമാകും ലഭ്യമാകുക എന്ന് സൂചന.
വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര അനുവദിക്കും. ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാവും.
കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് ഓർഡിനറി ബസുകളില്‍ സൗജന്യയാത്ര നടപ്പാക്കിയപ്പോള്‍ പ്രത്യേക കാർഡുകള്‍ ഏർപ്പെടുത്തിയിരുന്നു. ......
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അറബിക്, ഉർദു, ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ കെ.ജി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ബിരുദദാന ചടങ്ങിൽ 87 വിദ്യാർത്ഥികൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും മികച്ച പ്രകടനത്തെയും അഭിനന്ദിച്ച ചടങ്ങിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ......
ദോഹ: ഖത്തർ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ സയൻസ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയർപേഴ്സൺ ഷെയ്ഖ മൗസ ബിൻത് നാസർ ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ചു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന 35-ാമത് അന്താരാഷ്ട്ര പുസ്തകോത്സവവേദിയിലാണ് അവർ എത്തിയത്.
മേളയിലെ വിവിധ പവലിയനുകൾ സന്ദർശിച്ച അവർ പുസ്തക പ്രദർശനങ്ങൾ വിലയിരുത്തി. ......
ദോഹ: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്കായി വിശുദ്ധ നഗരങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ വിപുലമായ ഒരുക്കങ്ങളുമായി ഖത്തർ ഹജ്ജ് മിഷൻ. തീർത്ഥാടകർക്ക് സുരക്ഷിതവും എളുപ്പമുള്ളതുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുന്നതിനായി ഏറ്റവും ഉയർന്ന ഓർഗനൈസേഷണൽ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. ......
ദോഹ: ഖത്തറിന്റെ തീരപ്രദേശങ്ങളിൽ എണ്ണമലിനീകരണം (Oil Pollution) റിപ്പോർട്ട് ചെയ്തതായി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രചാരണങ്ങളിൽ യാതൊരുവിധ സത്യാവസ്ഥയുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് സർക്കാർ സംവിധാനങ്ങളുമായി ഏകോപിപ്പിച്ച് മന്ത്രാലയത്തിന്റെ ഫീൽഡ് മോണിറ്ററിങ് സംഘങ്ങൾ നിരന്തരം നിരീക്ഷണവും ഫോളോ-അപ്പ് പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ......
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ സമാധാന ചർച്ചകളിൽ അനുകൂലമായ ഫലമുണ്ടാകാൻ ഇനിയും കൂടുതൽ സമയം ആവശ്യമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, തുടർ ആക്രമണങ്ങളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കാൻ ഗൾഫ് രാജ്യങ്ങൾ തന്നോട് ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഖത്തറിന്റെ ഈ പ്രതികരണം.
മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് ഖത്തർ മധ്യസ്ഥത വഹിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നുണ്ട്. ......
ദോഹ: ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നടപ്പിലാക്കി വരുന്ന 'ഫാമിലി മെഡിസിൻ മാതൃക' (Family Medicine Model) രോഗപ്രതിരോധത്തിലും രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിലും വൻ വിജയമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) വ്യക്തമാക്കി. രാജ്യത്തെ 31 ആരോഗ്യ കേന്ദ്രങ്ങളിലും നിലവിലുള്ള ഈ സംവിധാനം ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. ......