പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള ട്രെയിൻ യാത്രയ്ക്ക് കേരളത്തിലും ഇനി അവസരം. വലിയ ഗ്ലാസ് ജനാലകളും കാഴ്ചകൾക്ക് അനുസരിച്ച് തിരിക്കാവുന്ന സീറ്റുകളുമുള്ള വിസ്റ്റാഡോം കോച്ച് ആദ്യമായി കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനിൽ എത്തുന്നു. ......
തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി. തിരുവനന്തപുരം–നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ......
തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ അന്വേഷണത്തിന് വഴിത്തിരിവായി വനിതാ എസ്ഐയുടെ വെളിപ്പെടുത്തൽ. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് തന്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി വ്യാജമാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്ഐ ദീപ്തി പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചു. ......
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ......
തിരുവനന്തപുരം: പാറശാലയിൽ ട്രാക്കിന് സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ബിലാസ്പൂർ–തിരുനെൽവേലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ......
തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധിയും റെക്കോർഡ് ചൂടും നേരിടുന്ന കേരളത്തിന് ആശ്വാസമാകേണ്ട ഇടുക്കി രണ്ടാം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം അനന്തമായി വൈകുന്നു. പ്രതിദിനം കോടികൾ മുടക്കി സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോഴും, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതിയുടെ നടപടികൾ ഇപ്പോഴും കടലാസിൽ തന്നെ ഒതുങ്ങിനിൽക്കുകയാണ്.
സുവർണ ജൂബിലി ഉപഹാരമായി 2026 ഫെബ്രുവരിക്കകം കമ്മീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. ......
തിരുവനന്തപുരം: നേതാക്കളുടെ പരസ്യപ്രസ്താവനകൾക്ക് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കർശന വിലക്ക് ഏർപ്പെടുത്തി മണിക്കൂറുകൾക്കകം കോൺഗ്രസിൽ വീണ്ടും ആഭ്യന്തര കലഹം മറനീക്കി പുറത്ത്. വിലക്ക് ലംഘിച്ച് മുതിർന്ന നേതാക്കളും പോഷകസംഘടനാ അധ്യക്ഷരും പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
അടൂർ പ്രകാശിന് പരസ്യ പിന്തുണയുമായി ജെബി മേത്തർ
അടൂർ പ്രകാശിന്റെ വിവാദ പ്രസ്താവനകൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം.പി മാധ്യമങ്ങളോട് വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിന്റെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും തലപ്പത്തേക്ക് യു.ഡി.എഫ് സർക്കാർ ഇതിനോടകം നടത്തിയ നിയമനങ്ങളിൽ പിന്നാക്ക- പട്ടിക വിഭാഗങ്ങളെ പാടെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം. വിവിധ സർവകലാശാലാ സിൻഡിക്കേറ്റുകളിലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിലും അവർണ വിവേചനം പ്രകടമാണെന്ന് ആക്ഷേപമുണ്ട്. ......
ന്യൂഡൽഹി: മറ്റു അന്വേഷണ ഏജൻസികളുടെ നിയമപരമായ അധികാരപരിധിയിൽ ഇടപെടരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിലെ അന്വേഷണം താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവുകൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി. മോഹനയും അടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡിക്ക് അന്വേഷണം തുടരാമെന്നും ആവശ്യമായ സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിലൂടെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പൊതുപ്രവർത്തകർക്ക് പുതിയ ക്രിമിനൽ നടപടി നിയമമായ ബി.എൻ.എസ്.എസ്. ......