ന്യൂഡൽഹി:കോടതിമുറിയിലെ ഒരു അധിക്ഷേപ പരാമർശത്തെ രാജ്യത്തെ യുവാക്കൾ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരിഹാസമാക്കി മാറ്റിയിരിക്കുകയാണ്. ഡൽഹിയിലെ വ്യാജ വക്കീലന്മാരെയും സോഷ്യൽ മീഡിയ ഉപഭോക്താക്കളെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'സമൂഹത്തിലെ ഇത്തിൾക്കണ്ണികളായ പാറ്റകൾ' എന്ന് വിളിച്ചതാണ് കഥയിലെ വില്ലൻ. ......
ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരമുള്ള പരാതികളിൽ, പ്രതിഭാഗത്തിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെ കോടതികൾക്ക് തുടർനടപടികളുമായി (Cognizance) മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീം കോടതി. ബിഎൻഎസ്എസ് സെക്ഷൻ 223(1)-ലെ ഈ വ്യവസ്ഥ നിർബന്ധമായും പാലിക്കേണ്ടതാണെന്നും ഇത് ലംഘിച്ചുകൊണ്ടുള്ള കോടതി നടപടികൾ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എം.എം. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പരാജയത്തിന്റെ കാരണങ്ങൾ വിശദമായി വിലയിരുത്താൻ സിപിഎം. ഇതിനായി 34 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ചോദ്യാവലി സംസ്ഥാനത്തെ ലോക്കൽ കമ്മിറ്റികൾക്ക് കൈമാറി. ......
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡത്തിൽ സർക്കാർ മാറ്റം വരുത്തി. ഇനി മുതൽ കുറഞ്ഞത് നാലുവർഷം സേവനം പൂർത്തിയാക്കിയവർക്കു മാത്രമേ പെൻഷന് അർഹതയുണ്ടാകൂ. ......
ദോഹ:മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള (DIBF) സന്ദർശിച്ച് ഖത്തർ അമീർ ഇൻ ഹമദ് അൽ താനി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മേളയിൽ ഇന്ന് രാവിലെയാണ് അമീർ സന്ദർശനം നടത്തിയത്.
മേളയിലെത്തിയ അമീർ, ഇത്തവണത്തെ അതിഥി രാജ്യവുമായി ബന്ധപ്പെട്ട് ആരംഭിച്ച "ദിസ് ഈസ് ഖത്തർ" (This is Qatar) പുസ്തക പദ്ധതിയെക്കുറിച്ച് വിലയിരുത്തി. ......
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി) രൂപീകരണം ഉൾപ്പെടെ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് അൺ എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കി.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സി.ബി.എസ്.ഇ ഉൾപ്പെടെ സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങൾക്ക് എസ്.എം.സി മാർഗനിർദ്ദേശങ്ങൾ ബാധകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ (21) പുറത്തിറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കി. സർക്കാരിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ ധനസഹായം സ്വീകരിക്കാത്ത സ്കൂളുകൾക്ക് നിർബന്ധിത വ്യവസ്ഥ ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.
സ്വാശ്രയ വിദ്യാലയ മാനേജ്മെന്റുകളുടെ ആശയക്കുഴപ്പം നീക്കുകയും തുടർനടപടികളിൽ കൂടുതൽ വ്യക്തത നൽകുകയും ചെയ്യുന്നതാണ് വിശദീകരണമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ......

മാന്നാർ എസ് എൻ ഡി പി യൂണിയൻ 4897-ാം നമ്പർ പാണ്ടനാട് വെസ്റ്റ് ശാഖവക ഗുരുക്ഷേത്രത്തിലെ 16-ാംമത് പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചുള്ള 2-ാമത് പാണ്ടനാട് വെസ്റ്റ് ശ്രീനാരായണ കൺവൻഷൻ ശനിയാഴ്ച് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 6 ന് കൺവൻഷൻ്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.ശാഖ ഹാളിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും.ജോയിൻ കൺവീനർ പുഷ്പ ശശികുമാർ കൺവൻഷൻ സന്ദേശം നൽകും.യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,രാജേന്ദ്രപ്രസാദ് അമൃത,പി ബി സൂരജ്,അനിൽകുമാർ റ്റി കെ , ഹരി പാലമൂട്ടിൽ,അനിഷ് പി ചേങ്കര,,മേഖല ചെയർമാൻ വിക്രമൻ കെ,വൈസ് ചെയർമാൻ സുധാകരൻ റ്റി എൻ,കൺവീനർ എം ഉത്തമൻ,ശാഖ സെക്രട്ടറി എം പി ശാവനാദൻ ,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്,വൈസ് ചെയർപേഴസൺ ബിനി സതീശൻ,കൺവീനർ ലേഖ വിജയകുമാർ ,ട്രഷറർ പ്രവദ രാജപ്പൻ,മേഖല വനിതാസംഘം ചെയർപേഴ്സൺ രജിത പ്രസാദ് , കൺവീനർ സുജാ സുരേഷ് എന്നിവർ പ്രസംഗിക്കും.ശാഖ പ്രസിഡൻ്റ് ശിവാനന്ദൻ ഐശ്വര്യ സ്വാഗതവും,വൈസ് പ്രസിഡൻ്റ് വാസുദേവൻ എം എൻ കൃതജ്ഞതയും പറയും.എസ് എസ് എൽ സി,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.വൈകിട്ട് 7 ന് മനുഷ്യ വികാസത്തിൻ്റെ മൂന്നുനാഴിക കല്ലുകൾ എന്ന വിഷയത്തിൽ മായ സജീവ് വില്ലൂന്നി പ്രഭാഷണം നടത്തും.24 ഞായറാഴ്ച വൈകിട്ട് 7 ന് കൺവൻഷനിൽ മഹാഗുരുവിൻ്റെ മായാലീലകൾ എന്ന വിഷയത്തിൽ എം എം ബഷീർ,സമാപന ദിവസമായ തിങ്കളാഴ്ച വൈകിട്ട് 7 ന് കുമാരനാശാൻ കൃതികളിലെ മഹാഗുരു എന്ന വിഷയത്തിൽ മനോജ് മാവുങ്കൽ ചേർത്തലയും പ്രഭാഷണം നടത്തും. ......
ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ഭാഷാപഠനകേന്ദ്രം സ്ഥാപക സാരഥിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കഥാകാരി സജിനി പവിത്രനെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുസ്മരിച്ചു. ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബോധിനി സാംസ്കാരിക കേന്ദ്രത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ......
ചെങ്ങന്നൂർ: ഇൻഡ്യൻ റഡ് ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മേയ്
30 ശനിയാഴ്ച രാവിലെ
8 മണി മുതൽ ഉച്ചയ്ക്ക്
1 മണി വരെ തിരുവൻവണ്ടൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ
മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുo . ക്യാമ്പിൽ ദന്തചികിൽസ, നേത്ര ചികിത്സ, ത്വക്ക് രോഗം, ശ്വാസകോശ രോഗം, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ദ്ധരായ ഡോക്ടറന്മാർ രോഗികളെ പരിശോധിക്കും. ......