കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ ആത്മപരിശോധന ശക്തമാകുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ......
കോട്ടയം: സാമൂഹിക പ്രവർത്തകനായിരുന്ന ഡിജോ കാപ്പനെ അനുസ്മരിക്കാൻ സുഹൃത്തുക്കൾ സിഎംഎസ് കോളജിൽ ഒത്തുകൂടുന്നു. മെയ് 26 ചൊവ്വാഴ്ച്ച വൈകിട്ട 4.30ന് കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. ......
കൊച്ചി: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.
വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. ......
മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരിശുദ്ധ കാതോലിക്കാ ബാവായുടെ അസി. ......
വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്സിഡി സാധനങ്ങളും ഉറപ്പാക്കി സപ്ളൈകോ. പെരുന്നാളിനോട് അനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ് കിറ്റ് ലഭ്യമാവുക. ......
കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള രണ്ടാം ഘട്ട മെട്രോ പണി നടക്കുന്ന പാടിവട്ടത്ത് ഇരുമ്പ് കഷണം കാറിൽ വീണ് യുവതിയുടെ കൈക്ക് പരിക്കേൽക്കാനിടയാക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
കരാർ കമ്പനിയായ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചറിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിക്ക് പറ്റിയ യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നഷ്ടപരിഹാരവും നൽകാൻ നിർദേശം നൽകിയതായും കൊച്ചി മെട്രോ അറിയിച്ചു. ......
സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി സപ്ലൈകോ നടപ്പാക്കിയ ' വിമൻസ് 11' ഓഫറിന് വൻ പ്രതികരണം.......
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് സമ്പൂർണ വില്പന. 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജൻ്റുമാർക്ക് വിറ്റുകഴിഞ്ഞു. ......
കൊച്ചി:- ബി.എസ്.എൻ.എൽ എന്റർപ്രൈസ് ബിസിനസ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കോൺക്ലേവ് ഇൻഫോപാർക്ക് സി.ഇ.ഓ സുശാന്ത് കുരുന്തിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. ......
സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള കേരള സർക്കാരിന്റെ പുതിയ തീരുമാനത്തെ അസോസിയേഷൻ ഓഫ് സീനിയർ ലിവിംഗ് ഇന്ത്യ (എ എസ് എൽ ഐ ) ചെയർമാനും ലൈഫ്ബ്രിഡ്ജ് ഗ്രൂപ്പ് കോ-ഫൗണ്ടറും ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ രാജഗോപാൽ ജി സ്വാഗതം ചെയ്തു. വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയുടെ ആവശ്യങ്ങൾ കൂടുതൽ കൃത്യതയോടെയും സംയോജിതമായും കൈകാര്യം ചെയ്യാൻ ഈ പുതിയ നീക്കം സഹായിക്കുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാണെന്നും അദ്ദേഹം വിലയിരുത്തി.
സർക്കാരിന്റെ ഈ സുപ്രധാന ചുവടുവെപ്പിനെ അഭിനന്ദിച്ചുകൊണ്ട് രാജഗോപാൽ പറഞ്ഞു. “ഇന്ത്യ മുൻപെങ്ങുമില്ലാത്തവിധം ഒരു വലിയ ജനസംഖ്യാപരമായ മാറ്റത്തെയാണ് അഭിമുഖീകരിക്കുന്നത്. ......