പോലീസ് ആസ്ഥാനത്ത് രാവിലെ പത്തരയ്ക്ക് ചേരുന്ന യോഗത്തില്‍ എസ്പിമാർ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.
ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ ചർച്ചയാകും. ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കും. ......
തമിഴ്നാട്ടിൽ സൂപ്പർസ്റ്റാറും ടിവികെ നേതാവുമായ ജോസഫ് വിജയിന്റെ മന്ത്രിസഭയിൽ കോൺഗ്രസ് പങ്കാളിയാകുമ്പോൾ അത് ദേശീയതലത്തിൽ ഉയർത്തുന്ന രാഷ്ട്രീയ കൗതുകം വളരെ വലുതാണ്. ആറു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട്ടിൽ അധികാരത്തിന്റെ ഗന്ധം ശ്വസിക്കുന്നത്. ......

ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി രാജീവ്ജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കിയും പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമാമയിലെ ഇൻകാസ് ഓഫീസിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഇന്ത്യയുടെ ആധുനികവൽക്കരണത്തിനും സാങ്കേതിക മുന്നേറ്റങ്ങൾക്കും ശക്തമായ അടിത്തറ പാകിയ ദീർഘദർശിയായ നേതാവായിരുന്നു രാജീവ്ജി എന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ യുഗത്തിന്റെ ഈ കാലഘട്ടത്തിൽ രാജ്യം കൈവരിച്ച സാങ്കേതിക വളർച്ചകളുടെയും ഡിജിറ്റൽ മുന്നേറ്റങ്ങളുടെയും അടിസ്ഥാന ശില്പികളിൽ ഒരാളായി രാജീവ്ജിയെ ചരിത്രം രേഖപ്പെടുത്തുന്നുവെന്നും യോഗം വിലയിരുത്തി.
കമ്പ്യൂട്ടറൈസേഷനും ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നവീകരണങ്ങൾക്കും അദ്ദേഹം നൽകിയ പ്രോത്സാഹനവും, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ഇന്ത്യയെ ലോകത്തിനൊപ്പമെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും രാജ്യത്തിന്റെ വളർച്ചയ്ക്ക് നിർണായകമായി മാറിയെന്നും അനുസ്മരണ പ്രഭാഷകർ അഭിപ്രായപ്പെട്ടു.
യുവജനങ്ങളുടെ ശക്തിയിലും പങ്കാളിത്തത്തിലും അതിയായ വിശ്വാസമർപ്പിച്ച നേതാവായിരുന്നു രാജീവ്ജി. രാജ്യത്തിന്റെ ഭാവി യുവത്വത്തിന്റെ കരങ്ങളിലാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടും, അധികാര വികേന്ദ്രീകരണത്തിനും ജനപങ്കാളിത്തത്തിനും നൽകിയ പ്രാധാന്യവും ഇന്നും പ്രസക്തമാണെന്ന് അനുസ്മരണ യോഗം വിലയിരുത്തി.
ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ദിഖ് പുറായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അനുസ്മരണ പ്രഭാഷണം നടത്തി. ......
മലപ്പുറം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കൂടുതൽ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നടപ്പാക്കാൻ മുസ്ലിം ലീഗ്. പാർട്ടി നേതൃത്വത്തിന്റെ മുൻകൂർ അനുമതിയില്ലാതെ നിയമനങ്ങൾ നടത്തരുതെന്നും, കീഴ്ഘടകങ്ങളുടെ ശുപാർശയില്ലാത്തവരെ പരിഗണിക്കരുതെന്നും മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ......
കൊച്ചി: മോഡലിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ച് മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ അറസ്റ്റിലായ ബിലാൽ എന്ന എസ്. ശ്രീകുമാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിഷു ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. ......
കോട്ടയം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിലും ജനകീയ പ്രശ്നങ്ങളിലും മന്ത്രിമാർക്ക് മാത്രമേ ഇടപെടാൻ കഴിയൂ എന്ന പൊതുധാരണ തെറ്റാണെന്നും ഈ വിഷയങ്ങളിൽ ശക്തമായി ഇടപെടാൻ സ്പീക്കർക്ക് വിപുലമായ അധികാരങ്ങളുണ്ടെന്നും നിയുക്ത സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭരണഘടനാപരമായ പദവിയുടെ അന്തസ്സും നിഷ്പക്ഷതയും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ജനകീയ വിഷയങ്ങളിൽ നിയമസഭയുടെ നാഥൻ എന്ന നിലയിലുള്ള അധികാരം വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അംഗമായതോടെ സണ്ണി ജോസഫ് ഒഴിഞ്ഞ കെ.പി.സി.സി അധ്യക്ഷന്റെ കസേര ലക്ഷ്യമിട്ട് കോൺഗ്രസിൽ 'മ്യൂസിക്കൽ ചെയർ' കളി മുറുകുന്നു. ഒഴിവുവന്നത് ഒരൊറ്റ കസേരയാണെങ്കിലും അതിലേക്ക് കണ്ണ് വെച്ച് ഖദറും തയ്ച്ച് കാത്തിരിക്കുന്നത് മുതിർന്ന നേതാക്കളുടെ ഒരു വൻ നിര തന്നെയാണ്. ......
ആലപ്പുഴ/തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവം വീണ്ടും രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ കൊടുങ്കാറ്റാകുന്നു. ഗൺമാൻമാർക്കെതിരെയുള്ള പോലീസ് അന്വേഷണം അന്നത്തെ എ.ഡി.ജി.പി ഇടപെട്ട് അട്ടിമറിച്ചെന്ന ഞെട്ടിക്കുന്ന മൊഴികളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......