കൊച്ചി: മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ വിദേശ പെൺവാണിഭ സംഘങ്ങൾക്ക് കൈമാറിയ കേസിൽ മുഖ്യപ്രതി ആലപ്പുഴ ചാരുംമൂട് സ്വദേശി എസ്. ശ്രീകുമാർ (ബിലാൽ–42) ഇരകളെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ......
മേയ് 24ന് ടൗൺ ഹാൾ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി കർണാടക എന്ന പേരിൽ പ്രചരിക്കുന്ന നോട്ടീസിൽ പറയുന്നത്.
പാറ്റകളുടെ ശക്തി ഓൺലൈനിൽ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററിൻ പറയുന്നു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റീസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഡിജിറ്റല്‍ വിപ്ലവമായി മാറിയിരുന്നു.
അഞ്ച് ദിവസംകൊണ്ട് ഇൻസ്റ്റഗ്രമില്‍ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. ......
സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി
ലൈഫ് മിഷൻ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഔദ്യോഗിക വിശദീകരണം. ......
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച ഭരണനിർവഹണ മികവുള്ള (Administrative Efficiency) രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്. ആഗോള ബ്യൂറോക്രസി സൂചികയിൽ (Global Bureaucracy Index) നടപടിക്രമങ്ങളിലെ വ്യക്തതയിലും സേവനങ്ങളുടെ വേഗതയിലും ഖത്തർ ഒന്നാമതെത്തിയതായി നാഷണൽ പ്ലാനിംഗ് കൗൺസിൽ അറിയിച്ചു. ......
ദോഹ / മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നതിനായി ഖത്തറിൽ നിന്നുള്ള തീർഥാടകരുടെ ആദ്യസംഘങ്ങൾ വിശുദ്ധ നഗരമായ മക്കയിൽ എത്തിച്ചേർന്നു. വ്യാഴാഴ്ച പുലർച്ചെ മുതലാണ് ഖത്തർ ഹജ്ജ് മിഷന്റെയും സൗദി അധികൃതരുടെയും പൂർണ്ണമായ ഏകോപനത്തോടെയുള്ള ആദ്യ വിമാനങ്ങൾ എത്തിത്തുടങ്ങിയത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേയ്സ്, സൗദി അറേബ്യൻ എയർലൈൻസ് എന്നിവയിലാണ് തീർഥാടകർ യാത്ര തിരിച്ചത്. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഭീകരൻ അറസ്റ്റിൽ. മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി എന്ന മുപ്പത്തിരണ്ടുകാരനെയാണ് അമേരിക്കൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഇറാഖ് പൗരനായ ഇയാൾക്ക് ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാർഡ്സിന്റെ പരിശീലനം ലഭിച്ചിരുന്നുവെന്നും ഇറാൻ അനുകൂല സായുധസംഘടനയായ ഖതൈബ് ഹിസ്ബുള്ളയുമാമായി ബന്ധമുണ്ടെന്നും അന്വേഷണ ഏജൻസികൾ ആരോപിച്ചു.
ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനാണ് അറസ്റ്റിലായ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി. ......
കാക്കനാട്: മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽ.ആർ.സി. സെമിനാർ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ......
ദോഹ: വിസിറ്റ് ഖത്തർ സംഘടിപ്പിച്ച 'ഖത്തർ ത്രൂ യുവർ ലെൻസ്' (Qatar Through Your Lens) വീഡിയോ കണ്ടെന്റ് ക്രിയേഷൻ മത്സരത്തിൽ മലയാളി പ്രതിഭകൾക്ക് വൻ നേട്ടം. ഖത്തറിന്റെ സാംസ്കാരിക പൈതൃകവും തനത് ജീവിതരീതികളും ദൃശ്യഭംഗിയും ഒപ്പിയെടുക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കുമായി നടത്തിയ മത്സരത്തിൽ, വീഡിയോ വിഭാഗത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാല് സ്ഥാനങ്ങളും പ്രവാസി മലയാളികൾ സ്വന്തമാക്കി.
തലശ്ശേരിസ്വദേശിയായ
മിഥിലാജ് കൈവേലിക്കലാണ് ഒന്നാം സ്ഥാനംനേടിയത്.
രാജ്യത്തിന്റെ പരമ്പരാഗത-ആധുനിക കാഴ്ചകളെ കോർത്തിണക്കി ഒന്നാമതെത്തിയ മിഥിലാജിന് 1.5 ലക്ഷം ഖത്തർ റിയാലാണ് (ഏകദേശം 39 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിക്കുക. ......
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. അക്കൗണ്ട് തിരിച്ചുപിടിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ......