മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ആഗ്രഹങ്ങൾ പൂവണിയാതെ പോകാനും അഭിപ്രായഭിന്നതകൾ ഉണ്ടാകാനും ഇടയുണ്ട്. ......
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക വെബ്സൈറ്റും പൂട്ടിച്ചെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. തന്റെ വ്യക്തിഗത ഇൻസ്റ്റഗ്രാം അക്കൗണ്ടും പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജും ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ......
ദോഹ: പ്രവാസി മലയാളി കൂട്ടായ്മകളടക്കമുള്ള ഖത്തറിലെ വാഹന പ്രേമികളെയും ബൈക്ക് റൈഡർമാരെയും ആവേശത്തിലാഴ്ത്തി 'കാർ മജ്ലിസ്' (Car Majlis) പ്രദർശനം ശ്രദ്ധേയമാകുന്നു. ഓൾഡ് ദോഹ പോർട്ടിന് സമീപമുള്ള ഫ്ലാഗ് പ്ലാസയിലാണ് അത്യാധുനിക രീതിയിൽ മാറ്റങ്ങൾ വരുത്തിയ (Tuned & Custom Built) കാറുകളുടെയും ആഡംബര സ്പോർട്സ് വാഹനങ്ങളുടെയും വിപുലമായ പ്രദർശനം അരങ്ങേറിയത്. ......
ദോഹ: മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നിലവിലുള്ള സമാധാന ശ്രമങ്ങളെ (Mediation) ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ ഥാനി ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി കാര്യ മന്ത്രിയുമായ ഡോ. അയ്മൻ സഫാദിയുമായി ടെലിഫോൺ ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിലയിരുത്തി.അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ നടത്തിവരുന്ന സമാധാന മധ്യസ്ഥശ്രമങ്ങളെക്കുറിച്ച് (Mediation efforts) ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. ......
ദോഹ: ദോഹയിൽ അരങ്ങേറുന്ന നാലാമത് ജിസിസി ഗെയിംസിന്റെ (GCC Games - Doha 2026) സമാപനത്തിലേക്ക് അടുക്കുമ്പോൾ കായികവേദികളിൽ സർവ്വമേധാവിത്വവും തുടർന്ന് ആതിഥേയരായ ഖത്തർ. മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ ആർച്ചറിയിലും (അമ്പെയ്ത്ത്) കരാട്ടെയിലുമായി ഖത്തർ താരങ്ങൾ സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടി. ......
ദോഹ: ഫുട്ബോൾ ലോകത്തെ ഭാവി താരങ്ങളെ കണ്ടെത്താനുള്ള ഫിഫ അണ്ടർ-17 ലോകകപ്പിന്റെ (FIFA U-17 World Cup Qatar 2026) ഗ്രൂപ്പ് ഘടന പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഔദ്യോഗിക നറുക്കെടുപ്പ് പൂർത്തിയായത്. ......
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. ......
കൊച്ചി:മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പുതിയ ഫിഷറീസ് മന്ത്രിഅടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്കേരള ലാറ്റിൻ കാത്തലിക്അസോസിയേഷൻ അഭിപ്രായപ്പെട്ടു.മത്സ്യത്തൊഴിലാളികളുടെസാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും നൂതന സാങ്കേതികവിദ്യയും വിപണന ശൃംഖല സംബന്ധിച്ചും സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണം.കേരളത്തിൽ ഫിഷറീസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുൽ ഗഫൂറിന് കെഎൽസിഎ എല്ലാ പിന്തുണയും നൽകുമെന്ന്കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.
മത്സ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൃത്യമായ പങ്കുവഹിക്കാൻ ഉണ്ട്. ഫിഷറീസ് വകുപ്പും തദ്ദേശ ഭരണകൂടവും ഒരുമിച്ച് പ്രവർത്തിച്ച് ആ കാര്യം നിർവഹിക്കണം. ......
കൊച്ചി: വിദ്യഭ്യാസ വിചക്ഷണനും സാമ്പത്തിക വിദഗ്ദനുമായിരുന്ന പ്രൊഫ. ആന്റണി ഐസകിന്റെ പത്താം ചരമവാര്‍ഷികം മെയ് 26 ചൊവാഴ്ച ആചരിക്കും.കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അംഗം ജിസിഡിഎ ചെയര്മാന്,കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് പ്രിന്‍സിപ്പല്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്, കെആര്‍എല്‍സിസി പ്രഥമ ട്രഷറര്‍ എന്നീ നിലക
ളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ......
കൊച്ചി: കുളവാഴയിൽ നിന്ന് പേപ്പർ നിർമാണ മാതൃകയുമായി എറണാകുളം കുടുംബശ്രീ ജില്ലാ മിഷൻ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ സി.ഡി.എസ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ബാലസഭ നേതൃത്വ ക്യാമ്പുകളിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി കുളവാഴയിൽ നിന്ന് പേപ്പർ നിർമ്മിക്കുന്ന മാതൃക അവതരിപ്പിക്കുന്നു. “കാർബൺ മാലിന്യ രഹിത കേരളം” എന്ന വിഷയത്തിൽ നടക്കുന്ന ത്രിദിന ക്യാമ്പുകളുടെ ഭാഗമായി ബാലസഭ അംഗങ്ങൾക്ക് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനവും നൽകുന്നു.കുളവാഴയുടെ തണ്ട് ഉപയോഗിച്ച് പേപ്പർ നിർമ്മിക്കുന്ന രീതിയാണ് ക്യാമ്പുകളിൽ പരിചയപ്പെടുത്തുന്നത്. ......