
‘അമ്മ’ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് പ്രസിഡന്റായ താന്‍ അറിയുന്നില്ലയെന്നും കുക്കു പരമേശ്വരന് കാര്യങ്ങള്‍ കൃത്യമായി പറയാറില്ലയെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് അന്‍സിബ പരാതി മെയില്‍ ചെയ്തത് യെന്നും ശ്വേതാ മേനോൻ
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വർത്തകളെക്കുറിച്ചും, നടി അന്‍സിബ ഹസന് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച് അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ രംഗത്ത്.
‘അമ്മ’ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് താൻ അറിയുന്നില്ലെന്നും.
ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് കാര്യങ്ങള്‍ കൃത്യമായി പറയാറില്ലെന്നുമായിരുന്നു ശ്വേതാ മേനോന് പറഞ്ഞത്.
കുക്കുവുമായി കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്നും ശ്വേതാ മേനോൻ പ്രതികരിച്ചു.
പ്രസിഡന്റ് സ്ഥാനത്തുനിന്നും താൻ മാറണമെന്ന് ആവശ്യമുയർന്നാൽ അതിന് തയ്യാറാണെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
കുറച്ചുമാസങ്ങളായി ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ അറിയുന്നില്ല.
ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കാര്യങ്ങള്‍ കൃത്യമായി പറയാറില്ല.
എന്നെ ടാര്‍ഗെറ്റ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് നേരിടാന്‍ തയ്യാറാണ്.
അമ്മ പ്രസിഡന്റായത് തോല്‍ക്കാനല്ല. ......
കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. ......
വർദ്ധിച്ച ജനപിന്തുണയോടെ, മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്തിയപ്പോൾ കുത്തനെയിടിഞ്ഞത് യുവനേതാവും എം.പിയുമായ ഷാഫി പറമ്പിലിന്റെ ജനപ്രീതിയാണ്.......
സംസ്ഥാനത്ത് ഒട്ടാകെ വീശിയടിച്ച യു.ഡി.എഫ് കൊടുങ്കാറ്റിൽ ഭൂരിപക്ഷ സമുദായങ്ങൾക്കൊപ്പം, ന്യൂനപക്ഷങ്ങളും ഇടത് മുന്നണിയെ കൈവിട്ടതായിട്ടാണ് ഇടത് മുന്നണി യോഗം വിലയിരുത്തിയത്. യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ട് ഏകീകരണമുണ്ടായി, ന്യൂനപക്ഷ വോട്ടുകളിലെ ഈ മാറ്റം മുൻകൂട്ടി കണ്ടെത്താനോ, ഇടപെടാനോ മുന്നണിക്കോ, നേതൃത്വം നൽകുന്ന സി.പി.എമ്മിനോ കഴിഞ്ഞില്ല, അതേസമയം ഭൂരിപക്ഷ സമുദായത്തിലെ വോട്ടിൽ മുന്നണി പ്രതീക്ഷ അർപ്പിച്ചെങ്കിലും, അവിടേയും വലിയ തോതിൽ ചോർച്ച ഉണ്ടായി ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടത് ഇനിയെങ്കിലും ഗൗരവ്വതരമായി കാണണമെന്നും യോഗത്തിൽ വിമർശമുയർന്നുവത്രെ. ......
തിരുവനന്തപുരം: എട്ടു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിന് ശേഷം ഡോ. ബി ഉണ്ണികൃഷ്ണനെ ആരോഗ്യവകുപ്പിൽ അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന് ഇതുവരെ പുതിയ നിയമനം ലഭിച്ചിട്ടില്ല. ......
ന്യൂഡൽഹി: തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് വ്യാപകമായി നായ്ക്കളെ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് 'ആനിമൽസ് ആർ പീപ്പിൾ ടു' എന്ന എൻ.ജി.ഒ സുപ്രീം കോടതിയെ സമീപിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളും കോളേജ് കാമ്പസുകളിൽ നിന്നുള്ള നായ്ക്കളുടെ കൂട്ട ഒഴിപ്പിക്കലും ചൂണ്ടിക്കാട്ടിയാണ് അടിയന്തര ഹർജി നൽകിയത്.
മെയ് 19-ലെ ഉത്തരവിൽ പേവിഷബാധയുള്ളതും അങ്ങേയറ്റം അക്രമാസക്തവുമായ നായ്ക്കളെ നിയമവിധേയമായി (കാരുണ്യവധം ഉൾപ്പെടെ) ഒഴിവാക്കാമെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ......
തിരുവനന്തപുരം/ആലപ്പുഴ: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടന്ന ക്രൂരമായ മർദ്ദനത്തിൽ (മുഖ്യമന്ത്രിയുടെ ഭാഷയിലെ 'രക്ഷാപ്രവർത്തനത്തിൽ') മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്താൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം (SIT). ഗൺമാൻമാരായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരാണ് കേസിലെ പ്രതികൾ. ......
തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയതിന് ശേഷമുള്ള ഏറ്റവും നിർണായകമായ രാഷ്ട്രീയ-ഭരണപരമായ നീക്കത്തിന് തലസ്ഥാനവും ഡൽഹിയും സാക്ഷ്യം വഹിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളെയും ബി.ജെ.പി നയങ്ങളെയും നിശിതമായി വിമർശിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ പുതിയ മുഖ്യമന്ത്രി വി.ഡി. ......
ന്യൂഡൽഹി: സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങളും ജഡ്ജിമാരുടെ നിരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. കോടതി പരാമർശങ്ങൾ വെട്ടിമാറ്റി 'കോക്രോച്ച് ജനതാ പാർട്ടി' (Cockroach Janta Party) എന്ന പേരിൽ ട്രോളുകളും മീമുകളുമാക്കി മാറ്റി വാണിജ്യപരമായി ചൂഷണം ചെയ്യുന്നതിനെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (CBI) അന്വേഷണം വേണമെന്നാണ് പൊതുതാത്പര്യ ഹർജിയിലെ പ്രധാന ആവശ്യം. ......
ന്യൂഡൽഹി: സി.ബി.എസ്.ഇ പോർട്ടലിന്റെ സാങ്കേതിക തകരാർ കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അർദ്ധരാത്രി വരെ നീട്ടി. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് തന്നെ അപേക്ഷ സമർപ്പിച്ച പല വിദ്യാർത്ഥികൾക്കും ഇന്നലെയും ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമായിട്ടില്ല. ......