എബ്രഹാം ലിങ്കൺ 1863 നവംബർ 19 ന് നടത്തിയ ചരിത്രപ്രസിദ്ധമായ 'ഗെറ്റിസ് ബർഗ്' പ്രസംഗത്തിൽ ജനാധിപത്യത്തിന് നൽകിയ 'ഓഫ് ദി പീപ്പിൾ, ബൈ ദി പീപ്പിൾ ഫോർ ദി പീപ്പിൾ' എന്ന നിർവ്വചനത്തെ പ്രമുഖ മലയാളം എഴുത്തുകാരനായ കൽപ്പറ്റ നാരായണൻ, വി.ഡി. സതീശൻ മുഖ്യമന്ത്രിയായതുമായി ബന്ധപ്പെടുത്തി ഇങ്ങനെയാണ് നിർവചിച്ചത്. ......
സിനിമ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് രജനികാന്ത് നായകനാകുന്ന 'ജെയ്ലർ-2'. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർന്നു ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടന്നു വരികയാണ്. ......
മക്ക/ദോഹ: ഈ വർഷത്തെ ഹജ്ജ് സീസൺ ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമാക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രിയും ഖത്തർ ഹജ്ജ് മിഷൻ മേധാവിയുമായ ഗാനിം ബിൻ ഷഹീൻ അൽ ഗാനിം ഹജ്ജ് ക്യാമ്പയിൻ അസോസിയേഷൻ ഭാരവാഹികളുമായി മക്കയിൽ കൂടിക്കാഴ്ച നടത്തി. മിനായിലും അറഫയിലും മുസ്ദലിഫയിലുമുള്ള ഖത്തരി തീർഥാടകർക്കായുള്ള ടെന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.
രാജ്യത്തെ ഭരണനേതൃത്വത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം തീർഥാടകരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കുമാണ് ഖത്തർ ഹജ്ജ് മിഷൻ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ......
ദോഹ: സാംസ്കാരിക ലോകത്തിന്റെ കണ്ണും കാതും ദോഹയിലേക്ക് ആകർഷിച്ച 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (DIBF) പ്രൗഢോജ്ജ്വല സമാപനം. മെയ് 14 മുതൽ 23 വരെ നടന്ന മേള, സന്ദർശകരുടെ എണ്ണത്തിലും മികച്ച സംഘാടനത്തിലും ചരിത്രവിജയമാണ് കൈവരിച്ചതെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
'ഇതാണ് ഖത്തർ' (This is Qatar) എന്ന പ്രമേയത്തിൽ അതിഥി രാജ്യ പദവിയില്ലാതെ, ഖത്തറിന്റെ സാംസ്കാരികവും നാഗരികവുമായ യാത്രയെയും ബൗദ്ധിക സാന്നിധ്യത്തെയും അടയാളപ്പെടുത്തിക്കൊണ്ടാണ് ഇത്തവണത്തെ മേള അരങ്ങേറിയത്. ......
ദോഹ: ടെലിവിഷൻ, ഡിജിറ്റൽ, വീഡിയോ പ്രൊഡക്ഷൻ രംഗത്തെ മികവിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ 2026-ലെ ടെല്ലി അവാർഡുകളിൽ (Telly Awards) മികച്ച നേട്ടവുമായി അൽ അറബി ടെലിവിഷൻ നെറ്റ്വർക്ക്. ഡോക്യുമെന്ററി, അന്വേഷണാത്മക പത്രപ്രവർത്തനം, നാടകം, ഫാക്ച്വൽ പ്രൊഡക്ഷൻ എന്നീ വിഭാഗങ്ങളിലായി ഒമ്പത് പുരസ്കാരങ്ങളാണ് നെറ്റ്വർക്കും അതിന്റെ വിവിധ പ്ലാറ്റ്ഫോമുകളും സ്വന്തമാക്കിയത്. ......
കൊച്ചി: രാജ്യത്ത് ശക്തമാകുന്ന തൊഴിലാളി വിരുദ്ധനയങ്ങളും വസ്ത്രനിർമ്മാണ മേഖലയിലെ കുത്തകവൽക്കരണവും മൂലം തയ്യൽ തൊഴിലാളികൾ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് മെയ് 24 ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ നടന്ന കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (KTWF) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. KTWF സംസ്ഥാന പ്രസിഡൻറ് ബാബു തണ്ണിക്കോട് അധ്യക്ഷത വഹിച്ചു.
കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തേൻ, വൈസ് ചെയർമാൻ ബിഷപ്പ് ജോസ് പൊരുന്നേടം, ടി.ജെ. ......
വയനാട് : നവോത്ഥാന പോരാട്ടങ്ങളിലൂടെ പുറംതള്ളപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും സമൂഹത്തിൽ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ സാംസ്കാരിക പ്രവർത്തകർ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി മാറണമെന്ന് ഇന്ത്യൻ സാസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് ) സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പുരോഗമനാശയങ്ങൾ സങ്കുചിതമായി പോവുകയാണ് . ഈ ചുറ്റുപാടിൽ മാനവീകതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്കഫ് ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ അധ്യക്ഷനായി. ......
കഴിഞ്ഞ പന്ത്രണ്ടുവർഷമായി നമ്മുടെ രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. ഭരണത്തിന്റെ ഉന്നതതലങ്ങളിൽ അഴിമതി കുറഞ്ഞിട്ടുണ്ട്, പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും കഠിനാധ്വാനികളാണ്. ......