കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ രണ്ടുപേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കിനാലൂർ എച്ചിങ്ങാപൊയിൽ സ്വദേശി അർഷാദ് ഹുസ്സൈൻ (26), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി സജീർ (26) എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ 30-ന് രാത്രി പാളയത്ത് നിന്ന് പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുകയായിരുന്ന 17 വയസുകാരനായ വിദ്യാർഥിയെ, മുൻപരിചയമുള്ള പ്രതികൾ സ്കൂട്ടറിൽ എത്തി ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. ......
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.......
ടെഹ്റാൻ: തെക്കൻ ഇറാനിൽ വിവിധ ഭാഗങ്ങളിൽ ദുരൂഹ സ്ഫോടനശബ്ദങ്ങൾ കേട്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......
തിരുവനന്തപുരം:വിവാദമായ ട്രാൻസ്ഫർ ആൻഡ് പോസ്റ്റിംഗ് ഉത്തരവിന് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പ്രൈവറ്റ് സെക്രട്ടറി അനിൽ മണ്ണന്തലയ്ക്ക് ഉണ്ടായ ജാഗ്രതക്കുറവ് വലിയ ചർച്ചയായിരിക്കുകയാണ്. ......
സപ്ലൈകോ ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ ചൊവ്വാഴ്ച (മെയ് 26) ഉച്ചയ്ക്ക് 1 30ന് നിർവഹിക്കും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്. മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകുന്ന ചടങ്ങിൽ ആലിനിൻറെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും.
ടി.ജെ വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം. ......
ഇടവപ്പാതി ആരംഭിക്കുമ്പോൾ തന്നെ വിത്ത് വിതക്കുന്നതിനു വേണ്ടി അതിനു മുന്നോടിയായി നിലങ്ങൾ ഉഴുതുമറിച്ച് ഒരുക്കുന്ന നടപടികൾ ഇതുവരെ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ വർഷവും കൃഷി തടസ്സപ്പെടും എന്ന കർഷകർ ആശങ്കപ്പെട്ടു . പിഎൽ ഡി എ ഉത്തരവിലെ പിഴവുമൂലമാണ് ഇത് സംഭവിച്ചത് എന്ന് നെൽ കർഷകർ ആരോപിച്ചു. ......
കൊച്ചി: ടാറ്റ ഗ്രൂപ്പിൻറെ സഹസ്ഥാപനമായ ടാറ്റ റിയാൽറ്റി ആൻറ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ടിആർഐഎൽ) തങ്ങളുടെ ഉപഭോക്തൃ സേവന രംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ലോകത്തിലെ മുൻനിര എഐ സിആർഎം കമ്പനിയായ സെയിൽസ്ഫോഴ് സുമായി സഹകരിച്ചു ‘ഏജൻറ്ഫോഴ്സ് പ്ലാറ്റ്ഫോം നടപ്പാക്കി.
ഈ സഹകരണത്തിലൂടെ ഉപഭോക്താക്കൾക്ക് ആദ്യ മറുപടി നൽകുന്നതിനുള്ള സമയം ദിവസങ്ങളിൽ നിന്ന് എട്ട് മണിക്കൂറായി കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു. വാട്ട്സ്ആപ്പ്, എസ്എംഎസ്, ഇമെയിൽ തുടങ്ങിയ വിവിധ ചാനലുകളിലൂടെ 24 മണിക്കൂറും ഉപഭോക്തൃ ഇടപെടലുകൾ കൈകാര്യം ചെയ്യാനും ലീഡ് ക്വാളിഫിക്കേഷൻ നടത്താനും പുതിയ സംവിധാനം സഹായിക്കുന്നു. ......
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം സഭാ ആസ്ഥാനത്ത് എത്തുന്നത്. ......