സപ്ലൈകോ ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ നിർവഹിച്ചു.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്.
അവയവ ദാനത്തെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് മാറ്റുവാൻ ആലിനിന്റെ ജീവിതകഥ സഹായിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ......
വില്ലിംഗ്ടൺ ഐലൻഡിലെ വാതുരുത്തി റെയിൽവേ ഗേറ്റ് മുതൽ വെണ്ടുരുത്തി പാലം വരെയുള്ള നേവൽ ബേസ് മതിൽ കൊച്ചിയുടെ നാവിക ചരിത്രം പറയുന്ന തുറന്ന മ്യൂസിയമായി മാറും.
പ്രാചീനകാലത്തെ കടൽ മാർഗ്ഗങ്ങൾ മുതൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ വരെയുള്ള രാജ്യത്തിൻ്റെ സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന 250 ചുമർ ചിത്രങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. പത്ത് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ 17 ചുവർചിത്രങ്ങളുടെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
പദ്ധതിയുട പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.
1.3 കിലോമീറ്റർ നീളമുള്ള മതിലിനോട് ചേർന്നുള്ള നടപ്പാത മോടി പിടിപ്പിക്കുന്നതിനായി ജൂൺ ഒന്നിന് പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) റോഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ......
ദേശീയപാതയിലെ ഇടപ്പള്ളി ജംഗ്ഷൻ മുതൽ ഒബറോൺ മാൾ വരെയുള്ള മൂന്ന് കൽവർട്ടുകൾക്ക് സമീപമുള്ള നിർമാണ അവശിഷ്ടങ്ങൾ ജൂൺ ഒന്നിന് മുൻപായി അടിയന്തരമായി നീക്കം ചെയ്യാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലയുടെ ചാർജ് വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി
റോജി എം. ജോൺ നിർദേശം നൽകി.നിർമ്മാണ അവശിഷ്ടങ്ങൾ വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.
പറവൂർ തെക്കേകനാൽ വഴിയിലെ വെള്ളക്കെട്ട് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ......
കൊച്ചി: പ്രാരംഭ ഘട്ടത്തിലുള്ള രോഗനിർണയത്തിലൂടെ കാൻസർ തിരിച്ചറിയാൻ കഴിഞ്ഞാൽ മികച്ച ചികിത്സ ഫലം ലഭ്യമാക്കാനും രോഗം പൂർണമായി ഭേദമാക്കാനും സാധിക്കുമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റും മസ്സാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ ക്ലിനിക്കൽ റിസേർച്ച് ഡയറക്ടറും ഹാർവാഡ് മെഡിക്കൽ സ്കൂൾ പ്രൊഫസറും അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസേർച്ച് പ്രസിഡന്റുമായ ഡോ. കെയ്ത് ടി.ഫ്ലാഹെർടി. ......
കൊച്ചി: പൊതുജനളെ അടിയന്തര ചികിത്സാ തയ്യാറെടുപ്പുകള്‍ക്ക് സന്നദ്ധമാക്കുന്ന ബിഎംഎച്ച് ലൈഫ് ലൈനര്‍ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ കമ്മ്യൂണിറ്റി എമര്‍ജന്‍സി തയ്യാറെടുപ്പ് പ്രസ്ഥാനമായ 'ലൈഫ്ലൈനര്‍' രാജ്യത്തുടനീളം ഇതിനകം 30,000ത്തിലേറെ പേര്‍ക്ക് ജീവന്‍രക്ഷാ പരിശീലനവും അവബോധവും നല്‍കിക്കഴിഞ്ഞു. ......
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ ‘കോക്ക്റോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന ഓൺലൈൻ ആക്ഷേപഹാസ്യ കൂട്ടായ്മയെ ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാനുള്ള നീക്കവുമായി ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയും അഭിഭാഷകനുമായ സുധീർ ജാഖർ രംഗത്തെത്തി. പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയെ ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരം ‘ദേശീയ കൺവീനർ’ എന്ന നിലയിലാണ് ജാഖർ അപേക്ഷ നൽകിയിരിക്കുന്നത്. ......
കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് രണ്ടാമത് ക്രെഡിറ്റ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പുറത്തിറക്കി. 1000 കോടി രൂപയുടെ വായ്പാ ഫണ്ട് ജെഎം ഫിനാന്‍ഷ്യല്‍ സെലക്ട് ക്രെഡിറ്റ് ഫണ്ട് (എസ് സി എഫ് 2) എന്ന പേരിലാണ് അറിയപ്പെടുക.പണമൊഴുക്കിന്റെ കാര്യത്തില്‍ സ്ഥിരതയും ഗുണ നിലവാരവും ശക്തമായ ബിസിനസ് അടിത്തറയുമുള്ള വിവിധ മേഖലകളിലെ കമ്പനികളിലാണ് വായ്പാ നിക്ഷേപം നടത്തുക. ......
ദോഹ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ 2025–26 അധ്യയന വർഷത്തേക്കായി സംഘടിപ്പിച്ച ജി.സി.സി തല പൊതുപരീക്ഷ ഖത്തർ കേരള ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മനാർ മദ്രസയിൽ വിജയകരമായി സമാപിച്ചു. അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഗൾഫ് സെക്ടറിൽ സംഘടിപ്പിച്ച പരീക്ഷയിൽ അൽ മനാർ മദ്രസയിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
അഞ്ചാം ക്ലാസിൽ 17 വിദ്യാർത്ഥികളും എട്ടാം ക്ലാസിൽ 11 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ......
ദോഹ: ഖത്തർ ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുമായി ചേർന്ന് പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യം ഒരുക്കും. പള്ളികൾ, സ്റ്റേഡിയങ്ങളിലെ ഈദ്ഗാഹ് വേദികൾ എന്നിവടങ്ങളിലാണ് പ്രവാസി മലയാളികൾക്കായി ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
അൽ ഖോർ ലുലു ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം), മസ്ജിദ് മുനീറ അൽ സുവൈദി-യൂനിവേഴ്സിറ്റി പെട്രാൾ പമ്പിന് സമീപം (ഡോ. ......