വാഷിങ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക മാത്രമല്ല, അവിടെ സ്ഥിരതാമസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ 2000 കോടി ഡോളറിന്റെ മഹത്തായ ‘മൂൺ ബേസ്’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപം നൂറുകണക്കിന് ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്ഥിരതാവളം നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ......
ദോഹ: ഖത്തർ വിദേശകാര്യ വാണിജ്യ മന്ത്രി (Minister of State for Foreign Trade) ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദ്, നിലവിൽ ദോഹ സന്ദർശിക്കുന്ന റുവാണ്ടൻ വാണിജ്യ വ്യവസായ മന്ത്രാലയ പെർമനന്റ് സെക്രട്ടറി അന്റോയിൻ മേരി കജാംഗ്വയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.
ദോഹയിൽ വെച്ചു നടന്ന ചർച്ചയിൽ ഖത്തറും റുവാണ്ടയും തമ്മിലുള്ള വ്യാപാര-നിക്ഷേപ സഹകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. ......
ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനും വിദ്യാഭ്യാസ നിലവാരം ഉയർത്താനുമായി പുതിയ സ്വകാര്യ സ്കൂൾ നിയന്ത്രണ നിയമപ്രമേയത്തിന് (Draft Law) ഖത്തർ അംഗീകാരം നൽകി. വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷവും മികച്ച പശ്ചാത്തല സൗകര്യങ്ങളും ഉറപ്പാക്കുകയാണ് പുതിയ നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്.ഇസ്ലാമിക മൂല്യങ്ങളുടെ സംരക്ഷണം: സ്വകാര്യ സ്കൂളുകളിലെ പാഠപുസ്തകങ്ങളും മറ്റ് പഠന സാമഗ്രികളും ഇസ്ലാമിക മൂല്യങ്ങൾക്കും ഖത്തരി സമൂഹത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുയോജ്യമായിരിക്കണം. ......
ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.
കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി വി.ഡി സതീശൻ. എത്രയും പെട്ടെന്ന് അവർക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും വി.ഡി സതീശൻ ഡൽഹി കേരളഹൗസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്വപ്ന പദ്ധതികളെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ......
തിരുവനന്തപുരം: 32 വയസ്സുകാരിയായ തിരുവനന്തപുരം സ്വദേശിക്ക് അത്യാധുനിക 'മൈക്രോവേവ് അബ്ലേഷൻ' ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത്. കഴിഞ്ഞ ഒരു വർഷമായി അമിതമായ ആർത്തവ രക്തസ്രാവവും കഠിനമായ വയറുവേദനയും അനുഭവച്ചിരുന്നതിനെത്തുടർന്നാണ് രോഗി ഗൈനക്കോളജി ഒപിയിൽ എത്തിയത്.
തുടർന്ന് അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയയാക്കിയപ്പോഴാണ് ഗർഭപാത്രത്തിന്റെ ഭിത്തികൾ കട്ടിയാകുന്ന 'അഡിനോമയോസിസ്' എന്ന രോഗാവസ്ഥ കണ്ടെത്തിയത്. ......
ദോഹ: ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ചുള്ള അവധി ദിനങ്ങളിലെ ഹെൽത്ത് സെന്ററുകളുടെ പ്രവൃത്തി സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) പ്രഖ്യാപിച്ചു. മേയ് 26 മുതൽ 30 വരെയുള്ള അവധിക്കാലത്ത് രാജ്യത്തെ ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാൻ ആകെ 31 ഹെൽത്ത് സെന്ററുകളിൽ 21 എണ്ണം തുറന്നുപ്രവർത്തിക്കും.
നിശ്ചയിക്കപ്പെട്ട 21 ഹെൽത്ത് സെന്ററുകളിൽ ദിവസവും രാവിലെ 7:00 മണി മുതൽ രാത്രി 11:00 മണി വരെ ഈ സേവനങ്ങൾ ലഭ്യമായിരിക്കും. ......
ദോഹ/അമ്മാൻ: ഖത്തറും ജോർദാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അത്യന്തം ദൃഢവും ചരിത്രപരവുമാണെന്ന് ജോർദാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് മന്ത്രി ഡോ. മുഹമ്മദ് മൊമാനി. ......
മൂന്നുവർഷമായി തുടരുന്ന അഭ്യൂഹങ്ങൾക്കും ശീതസമരങ്ങൾക്കും ശേഷം കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റിൽ നേതൃമാറ്റം വരികയാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനമൊഴിയും. ......
ദോഹ: ഖത്തറിലെ റൗദത്ത് അൽ ഹമാമ പാർക്കിൽ മനോഹരമായ ‘ഗാർഡൻ ഓഫ് ലെറ്റേഴ്സ്’ (Garden of Letters) ചുമർചിത്രം പൂർത്തിയായി. നഗരസഭ മന്ത്രാലയം, ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റമ) എന്നിവരുമായി സഹകരിച്ച് പൊതുമരാമത്ത് വകുപ്പായ ‘അശ്ഗാൽ’ ആണ് ഈ പദ്ധതി നടപ്പിലാക്കിയത്.
അറബിക് കാലിഗ്രാഫിയുടെ (അക്ഷരകല) തനിമയും ഹരിതാഭമായ പ്രകൃതിഭംഗിയും സമന്വയിപ്പിക്കുന്നതാണ് ഈ കലാസൃഷ്ടി. ......