ദോഹ: വിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്ന ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്ക് അടിയന്തിര ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം 'റാപ്പിഡ് ആംബുലൻസ് സ്കൂട്ടർ' (Rapid Ambulance Scooter) സംവിധാനം പുറത്തിറക്കി. ഇതിനൊപ്പം അത്യാധുനിക രീതിയിൽ നവീകരിച്ച ആംബുലൻസ് സ്യൂട്ടും (HT Rescue Jacket) മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്.
ആംബുലൻസുകൾക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള, ജനത്തിരക്കേറിയ സ്ഥലങ്ങളിൽ അതിവേഗത്തിലുള്ള മെഡിക്കൽ ഇടപെടലുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഖത്തരി ഹജ്ജ് മിഷനിലെ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ......
ബവേറിയ:വരാനിരിക്കുന്ന 2026 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാർ രാഷ്ട്രീയ പ്രസ്താവനകളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ജർമ്മൻ ടീം സ്പോർട്ടിംഗ് ഡയറക്ടർ റൂഡി വോളർ ആവശ്യപ്പെട്ടു. ജർമ്മനിയുടെ പ്രീ-വേൾഡ് കപ്പ് ക്യാമ്പിൽ സംസാരിക്കവെയാണ് മുൻ ലോകകപ്പ് ജേതാവ് കൂടിയായ വോളർ താരങ്ങൾക്ക് ഈ നിർദ്ദേശം നൽകിയത്.
കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിൽ ഫിഫയുടെ വിലക്കുകൾക്കെതിരെ ജർമ്മൻ താരങ്ങൾ വായ് പൊത്തിപ്പിടിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തത് വലിയ ചർച്ചയായിരുന്നു. ......
ദോഹ: ഈ വർഷത്തെ (1447 ഹിജ്റ) ഹജ്ജ് സീസണിൽ ഖത്തരി ഹജ്ജ് ഗ്രൂപ്പുകൾ (കമ്പെയ്നുകൾ) തയ്യാറാക്കുന്ന ഏറ്റവും മികച്ച ഡിജിറ്റൽ ഹജ്ജ് ആപ്ലിക്കേഷന് ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ പുരസ്കാരം പ്രഖ്യാപിച്ചു. ഹജ്ജ് സേവന രംഗത്ത് ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക, തീർത്ഥാടകരുടെ അനുഭവം കൂടുതൽ സുഗമമാക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ ഹജ്ജ് ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മത്സരത്തിൽ പങ്കെടുക്കുന്ന ആപ്ലിക്കേഷനുകളിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സംയോജിപ്പിച്ചിരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ......
ദോഹ: ഈദുൽ അദ്ഹാ ആഘോഷങ്ങളുടെ ഒന്നും രണ്ടും ദിനങ്ങളിൽ രാജ്യത്തെ പ്രമുഖ ബീച്ചുകളിലും പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിപുലമായ ശുചീകരണ ക്യാമ്പെയ്ൻ സംഘടിപ്പിച്ച് ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് നാച്ചുറൽ റിസർവ്സിന്റെ നേതൃത്വത്തിലാണ് സീലൈൻ ബീച്ച്, ഖോർ അൽ അദൈദ് റിസർവ്, അൽ ദഖീര റിസർവ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
തീരദേശ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത കേന്ദ്രങ്ങളും സമുദ്രവിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം ശക്തമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയ്ൻ സംഘടിപ്പിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ സർക്കാർ മൗനം പാലിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന് മുൻ എൽഡിഎഫ് സർക്കാർ തയ്യാറാക്കിയ ബ്ലൂപ്രിന്റ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ നയപ്രഖ്യാപനത്തിൽ വ്യക്തതയില്ലെന്നും നിരവധി പ്രധാന പദ്ധതികളെക്കുറിച്ച് പരാമർശം പോലും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ......
കൊച്ചി: ഏഴിമല നാവിക അക്കാഡമിയിൽ സൈനിക പരിശീലനം പൂർത്തിയാക്കിയ 311 നാവിക കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. 66 വനിതാ കേറ്റുകളും താൻസാനിയ, വിയറ്റ്നാം, സെയ്ഷലിസ് വിദേശരാജ്യങ്ങളിലെ മൂന്ന് കേഡറ്റുകളും ഇവരിൽപ്പെടും.
ദക്ഷണനാവിക സേനാ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേണ, കമാൻഡന്റെ വൈസ് അഡ്നിറൽ മനീഷ് ചന്ദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരേഡ്.
സ്തുത്യർഹ നിലയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾക്ക് അവാർഡുകളും മെഡലുകളും സമ്മാനിച്ചു. ......
കണ്ണൂർ: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്.......
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ (QKIC) യൂത്ത് ന്റെ ആഭിമുഖ്യത്തിൽ ഈദുൽ അദ്ഹാ പ്രമാണിച്ച് 'ഫർഹ ഈദ് മീറ്റ് ' എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. 2026 മെയ് 27 ബുധനാഴ്ച പുലർച്ചെ 5.45 ന് അബൂഹമൂറിലെ ICC ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. ......
അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങള് ശേഖരിച്ചതായും ആശുപത്രിയില് ചികിത്സയില് കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നല്കിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
പാർക്കിന് പഞ്ചായത്ത് നല്കിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നല്കിയിട്ടുണ്ട്. ......