കൊച്ചി : നിർമ്മാണത്തിലെ അശാസ്ത്രീയതയും ബന്ധപ്പെട്ട അധികൃതരുടെ അലംഭാവവും മൂലം ജില്ലയിൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള NH-66 ദേശീയപാത ദുരന്തപാതയായി മാറിയതായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആരോപിച്ചു.മഴ ആരംഭിച്ചതോടെ പലയിടങ്ങളിലും കൽപ്പൊടിയും ചളിയും ഒഴുകി സമീപവാസികളുടെ വീടുകളിലേക്ക് കയറി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പ്രധാന പാതയിലെ മഴവെള്ളം ശാസ്ത്രീയ സംവിധാനമില്ലാതെ സർവീസ് റോഡുകളിലേക്കാണ് ഒഴുക്കിവിടുന്നത്. ഡ്രെയിനേജ് സംവിധാനം പൂർണമായും പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. ......
ഇക്കാര്യം ഗവർണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. വൈകിട്ട് 5.15ന് ആണ് സത്യപ്രതിജ്ഞ.......
വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19 ന്. 22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച നടക്കുംനിയമസഭാ ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 2ന് നടക്കും. ......
ന്യൂഡൽഹി: ദേശീയ കുടുംബാരോഗ്യ സർവേയുടെ ആറാം പതിപ്പ് കേന്ദ്ര സർക്കാർ പുറത്തിറക്കി. 2023-24 കാലയളവിൽ രാജ്യത്തിന്റെ ആരോഗ്യ-സാമൂഹിക രംഗങ്ങളിലെ മാറ്റങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ട് മാതൃ-ശിശു ആരോഗ്യം, പോഷകാഹാരം, സാമ്പത്തിക ഉൾപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. ......
ദോഹ: ഖത്തറിന്റെ മുൻ ഉപപ്രധാനമന്ത്രിയും ഊർജ്ജ-വ്യവസായ മന്ത്രിയുമായിരുന്ന ഹിസ് എക്സലൻസി അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ്യ (73) അന്തരിച്ചു. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം അൽ ഖരൈതിയാത്ത് മേഖലയിലെ നാസർ ബിൻ അബ്ദുള്ള അൽ അത്തിയ്യ മസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷം വൻ ജനവലിയുടെ സാന്നിധ്യത്തിൽ അൽ അത്തിയ്യ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. ......
ബുഡാപെസ്റ്റ്: ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി പാരീസ് സെന്റ് ജർമൻ (PSG) പരിശീലകൻ ലൂയിസ് എൻറിക്വെയെ വാനോളം പുകഴ്ത്തി ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖലൈഫി. എൻറിക്വെ വെറുമൊരു മികച്ച കോച്ച് മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനും അതിശയകരമായ വ്യക്തിത്വത്തിനുടമയുമാണെന്ന് അൽ ഖലൈഫി എടുത്തുപറഞ്ഞു. ......
ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്തെന്ന സംശയത്തിൽ ഒൻപത് പേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ശൃംഖലയുമായും ബന്ധമുള്ളവരാണിവരെന്ന് പോലീസ് അറിയിച്ചു. ......
ദോഹ:ലോകമെമ്പാടുമുള്ള പാദരക്ഷാ പ്രേമികളും ഫാഷൻ ആരാധകരും കാത്തിരുന്ന ആഗോള തെരുവ് സംസ്കാരത്തിന്റെ (Streetwear Culture) വിസ്മയക്കാഴ്ചകളുമായി 'സ്നീക്കർ കോൺ ദോഹ'യ്ക്ക് (Sneaker Con Doha) പ്രൗഢഗംഭീരമായ തുടക്കം. വിസിറ്റ് ഖത്തറിന്റെ 'ഖത്തർ കലണ്ടറി'ന്റെ ഭാഗമായി ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ആരംഭിച്ച ഈ ത്രിദിന മേള കാണാൻ ആദ്യദിനം തന്നെ വൻ ജനവലിയാണ് ഒഴുകിയെത്തിയത്. ......
ദോഹ/സിംഗപ്പൂർ: ഏഷ്യൻ പ്രതിരോധ സുരക്ഷാ ഉച്ചകോടിയായ 'ഷാങ്ഗ്രി-ലാ ഡയലോഗ് 2026'-ന്റെ ഇരുപത്തിമൂന്നാമത് പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സംസ്ഥാന മന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽ താനി പങ്കെടുത്തു. സിംഗപ്പൂർ ഖത്തർ അംബാസഡർ അബ്ദുൽ അസീസ് ബിൻ അഹമ്മദ് അൽ മാലികി അൽ ജുഹാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മെയ് 29 മുതൽ 31 വരെ സിംഗപ്പൂരിൽ വെച്ചാണ് ഈ അന്താരാഷ്ട്ര ഉച്ചകോടി നടക്കുന്നത്.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (IISS) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഉച്ചകോടിയിൽ വിയറ്റ്നാം പ്രസിഡന്റ് തോ ലാം മുഖ്യപ്രഭാഷണം നടത്തി. ......