ബംഗളുരു: മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നുള്ള ഹൈക്കമാണ്ട് നിർദ്ദേശം സിദ്ധരാമയ്യയ്ക്ക് ഷോക്കായിരുന്നു. കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചേക്കും എന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. ......

സവിശേഷ കഴിവുകളുള്ള കുഞ്ഞുങ്ങളുടെ കുടുംബങ്ങളിൽ പൊതുവിദ്യാലയങ്ങളിലും വിവിധ സർവകലാശാലകളിലും പഠനത്തിന് കരുതലൊരുക്കി സൗദി കെഎംസിസി റിയാദ് ജില്ലാ കമ്മിറ്റി മാതൃകയായി
പെരുമ്പാവൂർ: വ്യത്യസ്തങ്ങളായ സവിശേഷ കഴിവുകളുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും സഹോദരങ്ങൾക്കും പുതിയൊരു അധ്യായന വർഷം തുടങ്ങുമ്പോൾ പഠനോപകരണങ്ങൾ സമ്മാനിച്ചും വിദ്യാഭ്യാസത്തിൻറെ മഹത്വം വിളംബരം ചെയ്തുകൊണ്ട് സ്നേഹത്തിൻറെ കരുതൽ ഒരുക്കി മാതൃകയായി തണൽപരിവാർ.
പൊതു വിദ്യാലയങ്ങളിലും വിവിധ സർവകലാശാലകളിലും തണൽ പരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സെൻററുകളിലും പഠനം നടത്തുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കാണ് തണൽ പരിവാർ സൗദി കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ വിദ്യാഭ്യാസ സ്നേഹ കിറ്റുകൾ വിതരണം ചെയ്ത് വേറിട്ട മാതൃക സൃഷ്ടിച്ചത്.
സവിശേഷ കഴിവുകൾ ഉള്ള കുട്ടികളെയും സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും വിദ്യാഭ്യാസ മേഖലയിൽ ഉയർത്തിക്കൊണ്ടു വരുവാൻ ചേർത്തുപിടിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് കണ്ട് തണൽപരിവാർ സമൂഹത്തിൽ നടത്തിവരുന്ന ഒട്ടനവധി പ്രചോദിതമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ അധ്യായന വർഷം തുടങ്ങുന്ന അവസരത്തിൽ പഠനത്തിനാവശ്യമായ സാമഗ്രികൾ ഉൾക്കൊള്ളുന്ന പഠനോപകരണ കിറ്റുകൾ സൗദി കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ കരുതലിൽ വിതരണം ചെയ്തത്.
പഠിക്കുക വീണ്ടും പഠിക്കുക പഠിച്ചു പഠിച്ചു മുന്നേറുക എന്ന സന്ദേശമുയർത്തിയാണ് കേരളത്തിലെ അംഗപരിമിതരുടെയും സവിശേഷ കഴിവുകൾ ഉള്ള കുട്ടികളുടെയും വ്യക്തികളുടെയും രക്ഷാകർതൃ സംഘടന തണൽപരിവാർ സൊസൈറ്റിയുടെ കീഴിൽ സ്നേഹത്തിന്റെയും മാനവികതയുടെയും കരുതലിന്റെയും സന്ദേശം ഉയർത്തി പുതു അധ്യായന വർഷത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
തണൽ പരിവാർ അംഗത്വമുള്ളവരുടെ കുടുംബങ്ങളിൽ പൊതു വിദ്യാലയങ്ങളിലും കോളേജ് തലങ്ങളിലും ഉന്നത ഗവേഷണ തലങ്ങളിലും പഠിക്കുന്നവർക്ക് ആവുംവിധം വിദ്യാഭ്യാസ മുന്നേറ്റത്തിന് തുണയാവുക എന്നതാണ് തണൽപരിവാർ വിദ്യാഭ്യാസ സൗഹൃദ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ മാനവികത സൗഹൃദ സംഗമം ഡോക്ടർ കെ എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള ഹിന്ദി പ്രചാര സഭയുടെ സിൻഡിക്കേറ്റ് അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെഎം നാസർ പദ്ധതി വിശദീകരണം നടത്തി .
എച്ച് പത്മനാഭൻ അധ്യക്ഷത വഹിച്ചു. അകാലത്തിൽ വിടപറഞ്ഞ തണൽ പരിവാർ കുടുംബാംഗം ശ്രീലക്ഷ്മിയുടെ മകൾ ദക്ഷ മോൾക്ക് വേണ്ടിയുള്ള സർവ്വമത പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ......
ദോഹ: യു.ഡി.എസ്.ടി (University of Doha for Science and Technology) ക്യാമ്പസിൽ വെച്ച് നടന്ന 'ഇന്നൊവേഷൻ ആൻഡ് എന്റർപ്രൈസ് സ്റ്റുഡന്റ് സിമ്പോസിയം 2026' വൻ വിജയകരമായി സമാപിച്ചു. സർവ്വകലാശാലയിലെ ക്യാപ്സ്റ്റൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ മെഗാ മേളയിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളും പ്രായോഗിക ഗവേഷണങ്ങളും സംരംഭകത്വ ചിന്തകളും ജനശ്രദ്ധയാകർഷിച്ചു.
ഊർജ്ജം, സുസ്ഥിരത (Sustainability), സാങ്കേതികവിദ്യ, ബിസിനസ്സ് തുടങ്ങിയ വിവിധ മേഖലകളിൽ ലോകം നേരിടുന്ന യഥാർത്ഥ വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന ഏകദേശം 100-ലധികം ക്യാപ്സ്റ്റൺ പ്രോജക്ടുകൾ, എം.എസ്.സി റിസർച്ച് പ്രോജക്ടുകൾ, യു.ആർ.ഇ.പി (UREP) ഫണ്ടിങ് ലഭിച്ച സംരംഭങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചു. ......
ദോഹ: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധിക്കാലത്ത് ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (PHCC) ചികിത്സ തേടിയെത്തിയത് 18,700-ലധികം രോഗികളെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ഔദ്യോഗികമായി അറിയിച്ചു. അവധിദിനങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിച്ച ഹെൽത്ത് സെന്ററുകളിലൂടെയും, '16000' എന്ന ഹോട്ട്ലൈൻ വഴിയുള്ള വെർച്വൽ മെഡിക്കൽ കൺസൾട്ടേഷനുകളിലൂടെയുമാണ് ഇത്രയും പേർക്ക് വേഗത്തിൽ മികച്ച വൈദ്യസഹായം ലഭ്യമാക്കിയത്.
അവധിദിനങ്ങളിൽ പ്രവർത്തിച്ച 21 ഹെൽത്ത് സെന്ററുകളിലെ ഫാമിലി മെഡിസിൻ ക്ലിനിക്കുകൾ വഴി 7,255 രോഗികൾക്കും, ജനറൽ ഡെന്റൽ ക്ലിനിക്കുകൾ വഴി 888 രോഗികൾക്കും സേവനം നൽകി. ......
ദോഹ: ഖത്തറി എഴുത്തുകാരെയും പ്രതിഭകളെയും കണ്ടെത്താനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനും ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി (HBKU) പ്രസ് സജീവമായി രംഗത്തുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ബഷാർ ഷബാറോ വ്യക്തമാക്കി. പുതിയ തലമുറയുടെ വായനാശീലങ്ങളിൽ വന്ന മാറ്റങ്ങളെ ഉൾക്കൊണ്ട്അറബ് പൈതൃകത്തെ സമകാലിക വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനായി പുത്തൻ പ്രോജക്റ്റുകൾക്കും തുടക്കം കുറിക്കുകയാണെന്ന് പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ദേശീയ പ്രതിഭകളെ കണ്ടെത്തുകയും അവരെ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ പ്രഥമ പരിഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. ......
ദോഹ: വേനൽക്കാലത്ത് ഖത്തറിലെ പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഉച്ചവിശ്രമ നിയമം ഇന്ന് (ജൂൺ 1) മുതൽ പ്രാബല്യത്തിൽ വന്നു. സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയന്ത്രണങ്ങൾ നീണ്ടുനിൽക്കുക. ......
കുവൈറ്റ് സിറ്റി: കുവൈറ്റിന് നേരെ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശത്രുരാജ്യങ്ങളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യം ശക്തമായ വ്യോമാക്രമണ ഭീഷണി നേരിട്ടതായും എന്നാൽ പ്രതിരോധ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ച് ഇവയെല്ലാം ആകാശത്തുവെച്ച് തന്നെ തകർത്തതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കുവൈറ്റ് വാർത്താ ഏജൻസി (KNA) പുറത്തുവിട്ട പ്രസ്താവന പ്രകാരം, പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും തടസ്സപ്പെടുത്തി നശിപ്പിച്ചതു മൂലമുണ്ടായതാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട സുരക്ഷാ-പ്രതിരോധ മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ സ്റ്റാഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ......
കൊച്ചി (01.06.2026 ) അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്ക് മിനിമം വേതനം നടപ്പാക്കണമെന്നും, ട്രെയിനികളെന്ന പേരില്‍ മാസങ്ങളോളം ശമ്പളം നല്‍കാതെ ജോലി ചെയ്യിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുണൈറ്റഡ് അലൈഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് അസോസിയേഷന്(യു.എ.എച്ച്.പി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേയോ,യൂണിവേഴ്സിറ്റികളുടേയോ അംഗീകാരമിത്ത അലൈഡ് ഹെല്‍ത്ത് മേഖലയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന എല്ലാ കോഴ്സുകളും വിദ്യഭ്യാസ വകുപ്പ് ഇടപെട്ട് ഉടന്‍ നിര്‍ത്തലാക്കണമെന്നും യോഗം അവശ്യപ്പെട്ടു. ......
പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, വിദ്യാലയ ജീവിതത്തിലെ തന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് വിദ്യാർഥികളെ സ്വാഗതം ചെയ്തത്. ......
കൊച്ചി: നാവികസേനാ മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ചുമതലയേറ്റപ്പോൾ ദക്ഷിണ നാവികസേനയ്ക്കും അഭിമാന മുഹൂർത്തം. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം കൊച്ചിയിൽ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ചീഫ് സ്റ്റാഫ് ഓഫീസറായി ( ട്രെയിനിംഗ്) സേവനം അനുഷ്ടിച്ചിട്ടുണ്ട്. ......