ദോഹ: വൈവിധ്യമാർന്ന വിനോദപരിപാടികളും കുടുംബസംഗമങ്ങളും തത്സമയ കലാപ്രകടനങ്ങളുമായി ഇത്തവണത്തെ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആഘോഷങ്ങളെ വരവേറ്റ് ഖത്തർ. 'വിസിറ്റ് ഖത്തർ' അവതരിപ്പിച്ച 'ഹലോ സമ്മർ' (Hello Summer) കാമ്പെയ്നോട് അനുബന്ധിച്ചെത്തിയ പെരുന്നാൾ അവധിക്കാലം, ഖത്തറിനെ വർഷം മുഴുവൻ സന്ദർശിക്കാൻ അനുയോജ്യമായ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രങ്ങളിലെല്ലാം സ്വദേശികളുടെയും പ്രവാസികളുടെയും സന്ദർശകരുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ......
കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷീദ് ആണ് ടീമിൽ ഇടംപിടിച്ചത്. ഒരു മലയാളി ഇതാദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. ......
തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയല്‍ സ്കൂളിലെ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി കയ്യില്‍ കൊടുക്കാതെ മേശയില്‍ വിതറിയിട്ട ബിജെപി എംഎല്‍എ വി മുരളീധരൻ്റെ നടപടിയിൽ വിമർശനവുമായി മുൻ മന്ത്രി വി ശിവൻകുട്ടി
കട്ടേല ഗവ. ട്രൈബല്‍ എല്‍ പി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് സംഭവം. ......
ദോഹ: ഇസ്രായേൽ തീവ്രവാദികൾ അൽ-അഖ്സ പള്ളിയിൽ അതിക്രമിച്ചു കയറുകയും ഇസ്രായേൽ അധിനിവേശ സേനയുടെ സംരക്ഷണത്തോടെ പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനെ ശക്തമായി അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രകോപനമാണെന്നും ഖത്തർ വ്യക്തമാക്കി. ......
പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്
സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ധർമ്മേന്ദ്ര പ്രധാൻ തുടരുമോ എന്നതു 2 ആഴ്ചകൾക്കുള്ളിൾ അറിയാം.
യുപിയടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ സമവാക്യങ്ങൾ നിർണായകമാകും.
യുപിയിലെയും ദില്ലിയിലെയും കേന്ദ്രമന്ത്രിമാരായ ബിജെപി അധ്യക്ഷൻമാർ മന്ത്രിസഭയിൽനിന്നും ഒഴിയും. കേരളത്തിൽ പുതിയ പ്രഭാരി വന്നേക്കുമെന്നും സൂചനയുണ്ട്
കേന്ദ്രമന്ത്രിയായി ജോർജ് കുര്യൻ തുടരുമോയെന്നതും, സി സദാനന്ദൻ മന്ത്രിസഭയിലെത്തുമോയെന്നും അണികളിൽ ആകാംഷയുണ്ട്. ......
ബംഗളുരു നഗരകേന്ദ്രത്തിൽ നിന്നും 65 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ദൊഡ്ഡലഹള്ളിയാണ് കർണാടത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ജന്മഗ്രാമം. ദൊഡ്ഡലഹള്ളി ഉൾപ്പെടുന്ന കനകപുരയാണ് അദ്ദേഹം പതിവായി ജയിച്ചുപോരുന്ന നിയമസഭാമണ്ഡലം. ......
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ എൻജിനീയർമാരേക്കാൾ പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും നഴ്സുമാർക്കും കൂടുതൽ ആവശ്യകത ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ. കാനഡ ആസ്ഥാനമായുള്ള മാക്രോ ട്രെൻഡ്സ് ഗവേഷണ സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിൻ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ വിലയിരുത്തൽ. ......

കാട്ടാക്കട കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് മരിച്ചത്.
കാട്ടാക്കട പിആര്‍ വില്യം സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് വൈകാശ്.
സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല പിന്നാലെയായിരുന്നു ആത്മഹത്യ.
മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വൈകാശും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.
മരണത്തിന് തൊട്ടുമുമ്പും ഇത്തരത്തിൽ തർക്കമുണ്ടായിരുന്നു.
ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
ഇന്നലെ വൈകാശിന്റെ സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു.
പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അധ്യാപകർ പറഞ്ഞിരുന്നു.
അതുകൊണ്ടു തന്നെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ രക്ഷിതാക്കൾ വൈകാശിനോട് ആവശ്യപ്പെട്ടു.
സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി അമ്മയോട് വൈകാശ് ഫോൺ ചോദിച്ചു. എന്നാൽ നൽകിയില്ല.
തുടർന്ന് അച്ഛനും അമ്മയും സ്കൂളിലെയും ട്യൂഷൻ സെൻററിലെയും കാര്യം പറഞ്ഞു.
അച്ഛനും വൈകാശിന് ഫോൺ നൽകിയില്ല.
ഫോൺ നൽകാത്തതിന്റെ പിണക്കത്തിൽ രാത്രി 9.30ഓടെ മുറിയിൽ കയറി വൈകാശ് വാതിലടച്ചു.
10.45 ആയിട്ടും കുട്ടിയെ പുറത്തേക്ക് കാണാതെ വന്നതോടെ മാതാപിതാക്കൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. ......