വാഷിങ്ടൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്നും രാജ്യത്തിന്റെ തീരുമാനങ്ങളിലെല്ലാം ഇപ്പോഴും സജീവ സാന്നിധ്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ......
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. പാർട്ടി പിളർപ്പിന്റെ വക്കിലെന്നാണ് സൂചനകൾ. ......
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് പൊലീസ്. സംഭവദിവസം കുട്ടിയുടെ അമ്മ അഖില നാഗർകോവിലിൽ എത്തിയിരുന്നോയെന്ന് പരിശോധിക്കാൻ പ്രത്യേക സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. ......
ദോഹ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ ‘റീൽ കണക്ട്’ എന്ന പേരിൽ ഹ്രസ്വ വീഡിയോ (റീൽ) മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന ബോധവത്കരണം, സുസ്ഥിര ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
Inspired by Nature.For Climate.For Future. ......
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലും പുനർമൂല്യനിർണയ പ്രക്രിയയിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും കേന്ദ്ര സർക്കാർ സ്ഥലംമാറ്റി. പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട വ്യാപക പരാതികളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിൽ പിഴവുകൾ സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രം ഇടപെട്ടത്. ......
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2025-26 സാമ്പത്തിക വര്‍ഷം 7.13 കോടി രൂപയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതികള്‍ നടപ്പാക്കി. രാജ്യത്തുടനീളം 56 പദ്ധതികളിലൂടെ കേരളമുള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 78,000ത്തിലധികം ആളുകള്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന SMART 2026 (Scientific Methods and Advanced Research Training) ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം ബാച്ചിന് തുടക്കമായി. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുള്ള FYUGP വിദ്യാർത്ഥികൾക്കായാണ് 15 ദിവസത്തെ ഈ ഇന്റേൺഷിപ്പ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കുസാറ്റ് ഫാക്കൽറ്റി ഓഫ് മറൈൻ സയൻസസിന്റെ ഡീനും സീനിയർ പ്രൊഫസറുമായ ഡോ. ......
കൊച്ചി: ഇടപ്പള്ളി ബ്രഹ്മസ്ഥാനക്ഷേത്ര വാര്‍ഷിക മഹോത്സവം 6, 7 തീയതികളില്‍ മാതാഅമൃതാനന്ദമയീ ദേവിയുടെ സാന്നിദ്ധ്യത്തില്നടക്കും. ജൂണ്‍ 5ന് വൈകുന്നേരം കൊച്ചിയിലെത്തുന്ന അമ്മ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്ശനമേകുമെന്ന് മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ദിവസങ്ങളിലും രാവിലെ 11ന് അമ്മയുടെ അനുഗ്രഹപ്രഭാഷണവും ഭക്തിഗാനസുധയും, ധ്യാനവും തുടര്‍ന്ന് അമ്മയുടെ ദിവ്യദര്‍ശനവും ഉണ്ടാകും. ......
പരമ്പരാഗത ഈറ്റ ഉൽപ്പന്ന നിർമാണ മേഖലയ്ക്ക് കരുത്ത് പകരാൻ യന്ത്രവൽകരണ രീതികളുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ). തൊഴിലാളികൾക്ക് ഏറ്റവും പ്രയാസമേറിയ ഈറ്റ ചീളുകളാക്കൽ ഘട്ടം എളുപ്പമാക്കുന്നതിന് ബാംബൂ സ്ലൈവറിങ് യന്ത്രം പരിചയപ്പെടുത്തി. ......
ഫോർട്ട്കൊച്ചി: എഴുത്തുകാരനും നാടക പ്രവർത്തകനുമായിരുന്ന നെൽസൻ ഫെർണാണ്ടസിനെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.ഫോർട്ടുകൊച്ചി സിസിഇഎ ഹാളിൽ നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ ജെറിഅമൽ ദേവ് അനുഭവങ്ങൾ പങ്കിട്ടു.ജോൺ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ. ......