ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റു.......

ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളായ സിദ്ര മെഡിസിനും (Sidra Medicine) സുലാൽ വെൽനസ് റിസോർട്ടും (Zulal Wellness Resort) സംയുക്തമായി സമഗ്ര ആരോഗ്യ-പ്രതിരോധ പദ്ധതികൾ വികസിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ആധുനിക ക്ലിനിക്കൽ ചികിത്സാരീതികളും പരമ്പരാഗത ആരോഗ്യ പരിപാലനവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതികൾക്കാണ് ഈ പങ്കാളിത്തത്തിലൂടെ തുടക്കമിടുന്നത്.
ക്ലിനിക്കൽ മേൽനോട്ടത്തോടെയുള്ള വെൽനസ് പ്രോഗ്രാമുകൾ, മികച്ച ജീവിതശൈലി-പോഷകാഹാര പദ്ധതികൾ, രോഗനിർണ്ണയ-പ്രതിരോധ ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്ക് പുറമെ പ്രൊഫഷണൽ വിദ്യാഭ്യാസ-പരിശീലന പരിപാടികളും ഇരുസ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കും.
ട്രഡീഷണൽ അറബിക് ആൻഡ് ഇസ്ലാമിക് മെഡിസിൻ (TAIM) രീതികൾ അവലംബിക്കുന്ന മേഖലയിലെ ആദ്യ വെൽനസ് റിസോർട്ടായ സുലാലിന്റെ പാരമ്പര്യവും, സിദ്ര മെഡിസിന്റെ അത്യാധുനിക മെഡിക്കൽ സേവനങ്ങളും സമന്വയിപ്പിച്ചു കൊണ്ട് വ്യക്തിഗത ചികിത്സകളും ജീവിതശൈലീ വികസന പരിപാടികളും ഈ കൂട്ടുകെട്ടിലൂടെ രൂപപ്പെടുത്തും.പദ്ധതിയുടെ ആദ്യഘട്ടം സിദ്ര മെഡിസിനിലെ വനിതാ വിഭാഗം (Women's Services) സേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായിട്ടായിരിക്കും നടപ്പിലാക്കുക.ക്ലിനിക്കൽ മികവിനെ വെൽനസ് ഇന്നൊവേഷനുമായി ബന്ധിപ്പിക്കുന്നതിൽ ഈ പങ്കാളിത്തം വലിയൊരു ചുവടുവെപ്പാണ്. ......
ഖത്തറിലെ പ്രമുഖ സാമൂഹ്യ, സാംസ്ക്കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പ്രമുഖ പ്രവാസി സംഘടനയായ തൃശൂർ ജില്ലാ സൗഹൃദ വേദി (TJSV), ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (HMC) സഹകരിച്ച് 30/05/2026 ശനിയാഴ്ച്ച സംഘടിപ്പിച്ച 34ആമത് രക്തദാന ക്യാമ്പ് ഒരിക്കൽക്കൂടി രക്തദാതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എച്ച്.എം.സി.യുടെ അഭ്യർത്ഥന മാനിച്ച് പെരുന്നാൾ അവധി ദിവസങ്ങൾ അടങ്ങിയ ചുരുങ്ങിയ സമയത്തിലാണ് ടി.ജെ.എസ്.വി ഈ ദൗത്യം ഏറ്റെടുത്തത്. വേദിയുടെ അംഗങ്ങളും, സൗഹൃദങ്ങളുമടക്കം 101 പേർ രക്തദാതാക്കളായി . ......
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ഡോ. ഡി കെ ശിവകുമാറിനെ ദേശീയ സാമൂഹ്യക്ഷേമ സംഘടനയായ അഖില സേവക് സമാജ് കൗണ്‍സില്‍ (എഎസ്എസ് സി) ചെയര്‍മാനും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ......
ജൂലൈ 6 മുതൽ 9 വരെ എറണാകുളത്ത് നടക്കുന്ന ബ്രിക്സ് വനിതാ-ശിശുക്ഷേമ മന്ത്രിമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു.
കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം അഡീഷണൽ സെക്രട്ടറി കാരലിൻ ഖോങ്വർ ദേശ്മുഖ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മന്ത്രിതല ചർച്ചകൾ, പാനൽ സംവാദങ്ങൾ, പ്രദർശനമേള എന്നിവ സംഘടിപ്പിക്കും.
അന്താരാഷ്ട്ര പ്രതിനിധികൾ എത്തുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സ്വീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, യാത്രാ-താമസ സൗകര്യങ്ങൾ എന്നിവ യോഗം വിലയിരുത്തി. ......
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ മുഖ്യവക്താവായി അന്വേഷണാത്മക മാധ്യമപ്രവർത്തകൻ സൗരവ് ദാസിനെ നിയമിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു. രാഷ്ട്രീയ ഗവേഷകനും ചലച്ചിത്ര പ്രവർത്തകനുമായ വിജേതാ ദഹിയയെയും മുൻ മാനേജ്മെന്റ് കൺസൾട്ടന്റായ അഷുതോഷ് രങ്കയെയും ഔദ്യോഗിക പ്രതിനിധികളായി നിയമിച്ചതായും സിജെപി പ്രസ്താവനയിൽ വ്യക്തമാക്കി. ......
കൊച്ചി: ബഹ്റൈനിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി സർവീസ് നടത്താനിരുന്ന വിമാനമാണ് റദ്ദാക്കിയത്. ......
കൊച്ചി : യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന " പരിസ്ഥിതി സന്ദേശയാത്രയ്ക്ക് " ജില്ലയിൽ ജൂൺ 5ന് മൂന്ന് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും . കാസർഗോഡ് നിന്നും രാവിലെ 5.50 ന് പരശുറാം എക്സ്പ്രസിൽ ആരംഭിക്കുന്ന യാത്ര വൈകിട്ട് തിരുവനന്തപുരത്ത് സമാപിക്കും .യാത്രയിൽ ലഘു ലേഖകകൾ വിതരണം ചെയ്തും , പരിസ്ഥിതി അവബോധനം യാത്രക്കാർക്ക് പകർന്നുകൊണ്ടാണ് യാത്ര , സംസ്ഥാന പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ജാഥാ ക്യാപ്റ്റനും
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ഒ കെ മുരളീകൃഷ്ണൻ ഡയറക്ടറുമായിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത് . ......
മഴക്കാലം എത്തി. എല്ലാ മഴക്കാലത്തും മതിയായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ സാംക്രമികരോഗങ്ങള്‍ പടരാറുണ്ട്.......