തിരുവനന്തപുരം: നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36)യെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറച്ചുനാളുകളായി ഹസീന ബീവിയും ഭർത്താവ് സുരേഷും (46) തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു എന്നാണ് റിപ്പോർട്ട്. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രതിസന്ധി കൂടുതൽ ഗുരുതരമായി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമസഭാ സ്പീക്കർ അംഗീകരിച്ചതായാണ് റിപ്പോർട്ട്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന് നേരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ചേമ്പറിലുണ്ടായ അതിക്രമത്തിൽ ചെങ്ങന്നൂർ ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുൻസിഫ് തന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ചേമ്പറിൽ എത്തിയ വേളയിൽ, ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ (28) ചേമ്പറിലേക്ക് അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിൽ മുൻസിഫ് അമല ലോറൻസിനും രണ്ട് കോടതി ജീവനക്കാർക്കും പരിക്കേറ്റു.
സംഭവത്തെ തുടർന്ന് ചെങ്ങന്നൂർ ബാർ അസോസിയേഷൻ അടിയന്തര പൊതുയോഗം കൂടുകയും അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 5695-ാം നമ്പർ ചെന്നിത്തല കിഴക്കേവഴി ഗുരുധർമ്മാനന്ദജി സ്മാരക ശാഖയിൽ
മഹാഗുരുവിനൊരു കാണിക്ക ഭാഗ്യ സമ്മാന പദ്ധതിയിലൂടെ ഭൂമി സമ്പാദനത്തിന് വഴിയൊരുങ്ങി. ശാഖാ ഗുരുക്ഷേത്രത്തിനോട് ചേർന്നുള്ള 13 സെന്റ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഇന്ന് നടക്കും. ......
ചെങ്ങന്നൂർ: 2026-27 അധ്യയനവർഷത്തെ കേരള സർവകലാശാല ബിരുദ കോഴ്സുകൾക്ക് (എഫ്.വൈ.യു.ജി.പി), ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ചെങ്ങന്നൂർ ശ്രീനാരായണ കോളേജ്ഹെല്പ്ഡെസ്ക് ആരംഭിച്ചു.
ബി.എസ്.സി(ഓണേഴ്സ്) കെമിസ്ട്രി (ഫോറൻസിക് കെമിസ്ട്രി),ബി.എസ്.സി(ഓണേഴ്സ്) ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ബി.എസ്.സി (ഓണേഴ്സ്) മാത്തമാറ്റിക്സ് (ഡേറ്റാ സയൻസ്) ബി.കോം (ഓണേഴ്സ്) ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് ആൻഡ് ബി.എ(ഓണേഴ്സ്)ഇക്കണോമിക്സ് (ഡാറ്റാ സയൻസ്)എന്നീ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് . സംശയനിവാരണത്തിനും ഓപ്ഷണൽ രജിസ്ട്രേഷൻ സൗജന്യമായി ചെയ്യുന്നതിനും വേണ്ടി ബന്ധപ്പെട്ട നമ്പർ
മിസിസ്സ്. ......
ദോഹ:ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിലല്ലാതെ ഒരു ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഖത്തർ ദേശീയ ഫുട്ബോൾ ടീം കനത്ത തയ്യാറെടുപ്പുകളിൽ. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനായി 12 പുതുമുഖങ്ങളുൾപ്പെടുന്ന കരുത്തുറ്റ യുവനിരയെയാണ് ഖത്തർ സജ്ജമാക്കിയിരിക്കുന്നത്. ......
ദോഹ: പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്രാ വോളിബാള്‍ ടുര്‍ണ്ണമെന്റ് ജൂൺ 5 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ ഇൻഡോർ കോർട്ടിൽ നടക്കുന്ന മത്സരത്തില്‍ തനാഹുന്‍ വോളി ക്ലബ്ബ്, കൈനെറ്റിക് കിംഗ്, ടീം തമിഴ്നാട്, എം.സി.സി ഖത്തര്‍, അമിഗോസ് വോളിബാള്‍ ക്ലബ്ബ് ഖത്തര്‍, മലബാര്‍ സപൈക്കേര്‍സ്, തുലുക്കൂട്ട ഖത്തര്‍, എവാഖ് ലജന്റ്സ് എന്നീ ടീമുകള്‍ മാറ്റുരക്കും.
ഖത്തറിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കായിക മത്സരങ്ങൾക്കൊപ്പം പ്രവാസി സമൂഹത്തിന്റെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ......
കൊച്ചി: ഹൃദയം മറ്റൊരാൾക്ക് നൽകുന്നതും അതിന് സമ്മതം നൽകുന്ന കുടുംബവും നന്മത്വത്തിൻറെ പ്രതീകമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം അഭിപ്രായപ്പെട്ടു. 2015 ൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് നീലകണ്ഠ ശർമയുടെ ഹൃദയം കൊച്ചി സ്വദേശി മാത്യു അച്ചാടന് നൽകുവാൻ തയ്യാറായ ശ്രീമതി ലത ശർമ്മയ്ക്ക് മതമൈത്രി പുരസ്കാരം സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്ററും കേരള ദർശന വേദിയും സംയുക്തമായാണ് മതമൈത്രി പുരസ്കാരം ചടങ്ങ് സംഘടിപ്പിച്ചത്.
അന്നത്തെ കാലത്ത് ആദ്യമായാണ് തിരുവനന്തപുരത്തുനിന്നും ഹൃദയം എയർക്രാഫ്റ്റ് വഴി കൊച്ചിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുവാനും വിജയകരമാക്കാൻ സാധിച്ചതിലും അന്ന് അതിന് സമ്മതം നൽകിയ ലതാ ശർമ്മയെ നേരിൽ കാണുവാനും അവരെ ആദരിക്കുവാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ......
കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി.
കെഎം ബഷീറിന്റെ കൊലയാളി'യെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയുമായിരുന്നു. പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് പുറത്തിറങ്ങി.
വിഷയം പൂര്‍ത്തീകരിച്ചശേഷം സംസാരിക്കാമെന്ന് പറഞ്ഞ് മന്ത്രി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ സഹകരിക്കാന്‍ ഒരുക്കമായിരുന്നില്ല. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സം, ചെലവ്, അലച്ചിൽ, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാവിലെ ഒൻപത് മണിക്ക് ശേഷം കാര്യവിജയം, അംഗീകാരം, മത്സരവിജയം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യത തെളിയും.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവ അനുഭവപ്പെടാം. ......