തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു.......
കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ സലാമിനെയും ശശിധരനെയും തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും കോടതി വിധിച്ചു. ......
ദോഹ: അഞ്ച് ആഴ്ച നീണ്ടുനിന്ന കായിക, വിദ്യാഭ്യാസ, വിനോദ പരിപാടികൾക്ക് ശേഷം ഈ വർഷത്തെ ആസ്പെയർ സമ്മർ ക്യാമ്പിന് (Aspire Summer Camp 2026) വർണാഭമായ സമാപനം. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് കുട്ടികളിലെ പുതിയ കായിക അഭിരുചികൾ കണ്ടെത്താനും കഴിവുകൾ മെച്ചപ്പെടുത്താനും മികച്ച അവസരമൊരുക്കി.
വ്യാഴാഴ്ച ആസ്പെയർ ഡോമിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ കുട്ടികളുടെ സജീവ പങ്കാളിത്തവും നേട്ടങ്ങളും ആഘോഷിക്കപ്പെട്ടു. ......

ദോഹ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖ ബ്രാൻഡുകളുടെയും സ്ഥാപനങ്ങളുടെയും സോഷ്യൽ മീഡിയ പേജുകൾ തുറന്നാൽ കാണുന്നത് പകുതി മുഖം മാത്രം കാണുന്ന കുരുന്നുകളുടെ രസകരമായ ചിത്രങ്ങളാണ്! യാതൊരു വിശദീകരണവുമില്ലാതെ എത്തിയ ഈ ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ ഉപഭോക്താക്കൾക്ക് ഒടുവിൽ ഉത്തരം കിട്ടി; സംഗതി അബദ്ധത്തിൽ തുടങ്ങിയതാണെങ്കിലും സംഗതി ഇപ്പോൾ ട്രെൻഡിംഗ് വിപണന തന്ത്രമാണ്!
"റിയൽ ടൈം മാർക്കറ്റിംഗ്" (Real-time Marketing) തന്ത്രത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ "ബേബി സെൽഫി" (Baby Selfie) ട്രെൻഡിന് പിന്നിലെ കൗതുകകരമായ കഥയിങ്ങനെയാണ്.
സൗദി അറേബ്യയിലെ പ്രമുഖ അബായാ ബ്രാൻഡായ 'സഹാബ അബായ' (Sahaba Abaya) എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക പേജിൽ നിന്നാണ് ഈ ട്രെൻഡിന്റെ തുടക്കം. സ്ഥാപനത്തിന്റെ ഉടമയായ അമ്മ മൊബൈൽ ഫോൺ അറിയാതെ മാറ്റിവെച്ച സമയം നോക്കി അവരുടെ കുഞ്ഞു മകൻ ഫോണെടുത്ത് കളിക്കുകയും, തന്റെ പകുതി മുഖം വരുന്ന രീതിയിൽ ഒരു സെൽഫിയെടുത്ത് അക്ഷരത്തെറ്റുകളുള്ള അടിക്കുറിപ്പോടെ കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാനേജ്മെന്റ് ഖേദിക്കുന്നതിന് പകരം, പോസ്റ്റിന് താഴെ ചിരിയും സ്നേഹവും നിറഞ്ഞ കമന്റുകളുടെ പ്രവാഹമായിരുന്നു! "കുഞ്ഞു ഹീറോയെ ശിക്ഷിക്കരുത്", "ഇന്ന് അവൻ പോസ്റ്റ് ചെയ്ത സ്ഥിതിക്ക് ഞങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ട് തരണം" എന്നൊക്കെയായിരുന്നു ഉപഭോക്താക്കളുടെ തമാശരൂപേണയുള്ള പ്രതികരണങ്ങൾ.ഈ സംഭവം വൈറലായതോടെ ഖത്തറിലെയും ഗൾഫിലെയും പ്രമുഖ റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ, സർവീസ് പ്രൊവൈഡർമാർ എന്നിവരെല്ലാം സംഗതി ഏറ്റെടുത്തു. ......
ദോഹ:രാജ്യത്തെ നിർമാണ മേഖലയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ട് പൊതുമരാമത്ത് അതോറിറ്റിയായ 'അഷ്ഗാൽ' (Ashghal). പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) നടപ്പാക്കുന്ന 14 സ്കൂളുകളുടെ നിർമാണ പദ്ധതിയിൽ ആദ്യമായി 3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി അഷ്ഗാൽ അറിയിച്ചു. ......
ദോഹ : രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും നിർണായക ചുവടുവെപ്പുകളുമായി ഖത്തർ. സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും അർഹരായ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ള സൗജന്യ-ഇളവ് പഠന സീറ്റുകളുടെ എണ്ണം 13,627 ആക്കി ഉയർത്തിയതായി സ്വകാര്യ സ്കൂൾ ലൈസൻസിംഗ് വിഭാഗം അറിയിച്ചു. ......
ദോഹ: പൊതു പാർക്കുകളുടെ പരിപാലനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ). ജലവിഭവങ്ങളുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അൽ ഖോറിലെ പ്രമുഖ പാർക്കുകളിൽ അഷ്ഗാൽ അത്യാധുനിക 'സ്മാർട്ട് ജലസേചന സംവിധാനം' (Smart Irrigation System) വിജയകരമായി നടപ്പിലാക്കി. ......
ദോഹ: കാട്ടുതീ രൂക്ഷമായ സ്പെയിനിലേക്ക് അടിയന്തര സഹായവുമായി ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ പ്രത്യേക നിർദ്ദേശപ്രകാരം 'ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ്' രക്ഷാപ്രവർത്തനങ്ങൾക്കായി വ്യാഴാഴ്ച ദോഹയിൽ നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ടു.ടോറെജോൺ വിമാനത്താവളത്തിലിറങ്ങിയ (Torrejon Airport) ഖത്തർ സംഘം പ്രാദേശിക ഭരണകൂടത്തോടൊപ്പം കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ദൗത്യങ്ങളിൽ ഉടൻ പങ്കാളികളാകും.
തീപിടുത്തങ്ങൾ നേരിടുന്നതിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച 129 അംഗ സംഘമാണ് ദൗത്യത്തിലുള്ളത്. ......
ദോഹ: മേഖലയിലെ കായിക മുന്നേറ്റങ്ങൾക്ക് ആവേശം പകർന്ന് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ പുതിയ പേരും ദൃശ്യമേന്മയും (Visual Identity) ഔദ്യോഗികമായി പുറത്തിറക്കി. ഇനി മുതൽ 'ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ' (Gulf Football Federation) എന്ന പുതിയ പേരിലായിരിക്കും സംഘടന അറിയപ്പെടുക.
ആത്മവിശ്വാസം, ഊർജ്ജസ്വലത, ആധുനികത എന്നിവ മുൻനിർത്തിയാണ് പുതിയ ലോഗോയും ബ്രാൻഡിംഗും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......