പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വീകാര്യമായ പ്രയോഗിക പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. ഇരുവിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ തീരുമാനമെടുക്കു. തർക്കഭൂമിക്ക് അധികം അകലെയല്ലാത്ത ഒരിടത്ത് പര്യത്തുകാവ് നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകാൻ തയ്യാറാണെന്ന് ശങ്കരൻ നായരുടെ കുടുംബം അറിയിച്ചിട്ടുണ്ട്. എന്നാൽ തർക്കത്തിലായിരിക്കുന്ന ഭൂമിയിൽ തന്നെ അവർക്ക് വീടുവെക്കാൻ അഞ്ച് സെന്റ് സ്ഥലവും ആവശ്യമായ വഴിസൗകര്യവും ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങളുമായി വിശദമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം അറിയിക്കാൻ ഇരുവിഭാഗവും സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ......
കൊച്ചി: നഗരത്തിൽ നടന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കി വരുന്നുണ്ടെന്നും പല സ്ഥലങ്ങളിലും സ്ഥിരമായി ഉണ്ടായിരുന്ന രൂക്ഷമായ വെള്ളക്കെട്ട് ഒഴിവായത് ഇതിനു തെളിവാണെന്നും മേയർ വി കെ മിനിമോൾ. തുടർച്ചയായി മഴ ഉണ്ടായിട്ടും സാധാരണ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായി ഗതാഗതം പോലും തടസപ്പെടുന്ന സ്ഥിതി ഇത്തവണ ഉണ്ടായിട്ടില്ല. ......
കോട്ടയം : ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരള സമൂഹത്തെ രക്ഷിക്കുവാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ദൗത്യം പ്രഖ്യാപിച്ച ശേഷം കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി റെയ്ഡുകൾ സംബന്ധിച്ച നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. ......
കാക്കനാട് :എറണാകുളം ജുവനേൽ ജസ്റ്റിസ് ബോർഡും കാക്കനാട് ഒബ്സർവേഷൻ ഹോം ഫോർ ബോയ്സും സംയുക്തമായി പരിസ്ഥിതി ദിനചാരണം നടത്തി. ജില്ലാ ജെജെബി മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ മരം നട്ടു ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : വയലുകളിൽ നിന്നും വെള്ളം ഇനിയും ഒഴിവാക്കാത്തത് കൊണ്ട് വയലുകൾ ഉഴുതുമറിച്ച് ഒരുക്കുവാൻ സാധിക്കാതെ കർഷകർ വലയുന്ന സാഹചര്യത്തിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്നു് (05/06/26) കൃഷിവകുപ്പ് ഏഴിക്കരയിൽ ക്രമീകരിച്ച വിത്ത് വിതരണ പദ്ധതി അസംബന്ധ നാടകം ആണെന്ന് നെൽ കർഷകർ ആരോപിച്ചു . ഇടവപ്പാതി ശക്തമായി തുടരുമ്പോൾ പോലും വിത്ത് വിതക്കാൻ ആകാതെ കൊച്ചി കണയന്നൂർ താലൂക്കുകളിലെ കർഷകർ വിഷമിക്കുകയാണ്.പിഎൽഡിയുടെ ചെയർമാനായ ജില്ലാ കളക്ടർ 09/03/26 ന് വിജ്ഞാപനം ചെയ്ത ഉത്തരവനുസരിച്ച് ജില്ലയിലെ മുഴുവൻ വയലുകളിൽ നിന്നും മേയ് 31ന് മുമ്പെങ്കിലും പൂർണ്ണമായും ഉപ്പുവെള്ളം ഒഴിവാക്കി ഉഴുതുമറിച്ച് വരമ്പുകൾ ബലപ്പെടുത്തി വിത്ത് വിതക്കുവാൻ ഒരുക്കേണ്ടതായിരുന്നു . എന്നാൽ കൊച്ചി കണയന്നൂർ താലൂക്കുകളിലെ വയലുകൾ ഇപ്പോഴും ഉപ്പ് വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. ......
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ, നിഷ്പക്ഷ നിലപാട് നിലനിർത്തിക്കൊണ്ട് റിപ്പോ നിരക്ക് 5.25% ആയി നിലനിർത്താനുള്ള ആർബിഐയുടെ തീരുമാനം സന്തുലിതവും വിവേകപൂർണ്ണവുമായ സമീപനത്തെയാണ് എടുത്തുകാണിക്കുന്നത്. ജിഡിപി വളർച്ച 6.6% ആയും സിപിഐ പണപ്പെരുപ്പം 5.1% ആയും ലക്ഷ്യമിടുന്ന പരിധിക്കുള്ളിൽ നിന്ന് പരിഷ്കരിച്ചതോടെ, ഇന്ത്യയുടെ ഉൾക്കരുത്തുള്ള സമ്പദ്വ്യവസ്ഥയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനൊപ്പം, പണപ്പെരുപ്പ സമ്മർദ്ദങ്ങൾ ഉയർത്തുന്നതും സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം, ഈ നയം ആസ്തി-ബാധ്യതാ മാനേജ്മെന്റിനും സുസ്ഥിരമായ വായ്പാ വളർച്ചയ്ക്കും സ്ഥിരത നൽകുന്നു. ......
നിരണം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. സഭാതല പ്രവർത്തനോദ്ഘാടനം നിരണം വലിയ പള്ളിയിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. ......
തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകൾക്ക് ആഴമേറെയാണ്. പെരിയാറിന്റെയും അണ്ണായുടെയും കരുണാനിധിയുടെയും എം.ജി.ആറിന്റെയും ജയലളിതയുടെയും ഒക്കെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന മണ്ണിലേക്ക് ഒരു ദേശീയ പാർട്ടിക്ക് അത്ര പെട്ടെന്ന് കടന്നുകയറുക സാധ്യമല്ല എന്ന യാഥാർഥ്യം ഇന്ത്യൻ രാഷ്ട്രീയം പലവട്ടം കണ്ടതാണ്. ......
ചെന്നൈ: മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീലിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ......
പണവും സിഗരറ്റും മദ്യവും വാഗ്ദാനം ചെയ്ത് 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ 27കാരൻ കോടതിയിൽ കുറ്റം സമ്മതിച്ചു. സിംഗപ്പൂരിലാണ് സംഭവം. ......