ഇടയാറന്മുള വൈ. എം. സി. എ. പരിസ്ഥിതി ദിനാഘോഷങ്ങൾ എ. എം. എം. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ
ഉദ്ഘാടനം ചെയ്തു.
വൈ. എം. സി.......
പുലിയൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീ ഗംഗ അധ്യക്ഷനായ ചടങ്ങിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ് ദേവാലയ പരിസരത്ത് ഫല വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന ഉദ്ഘാടനം ചെയ്തു.
ബോധിനി പ്രഭാകരൻ നായർ പരിസ്ഥിതി ദിന സന്ദേശവും നൽകി. ......
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൽ വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾ പരിസ്ഥിതി ദിനം വ്യത്യസ്തമായി ആഘോഷിച്ചു. കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ ലില്ലി ക്യാമ്പസിൽ നട്ടുപിടിപ്പിച്ച കാഴ്ച ഹൃദ്യമായി. ......
കോടുകുളഞ്ഞി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടുകുളഞ്ഞി ജെ.എം.എച്ച്.എസിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.
പിടിഎ പ്രസിഡന്റ്ദീപ ലോഗേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രീസ്റ്റ് ട്രസ്റ്റി റവ. ഫാ. ......
മുളക്കുഴ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുളക്കുഴ എട്ടാം വാർഡിൽ വ്യത്യസ്തമായ ഒരു പരിസ്ഥിതി സന്ദേശവുമായി "ഒരു തൈ അയൽവീട്ടിലേക്ക്" എന്ന പരിപാടി സംഘടിപ്പിച്ചു. വാർഡിലെ കുടുംബങ്ങൾ തങ്ങളുടെ വീട്ടിലുള്ള ഒരു വൃക്ഷത്തൈ തൊട്ടടുത്ത അയൽവാസിക്ക് കൈമാറുകയും, അയൽവാസികൾ അവരുടെ വീട്ടിലുള്ള മറ്റൊരു തൈ തിരികെ നൽകുകയും ചെയ്ത് പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെച്ച് പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി.
ഇത്തരത്തിൽ തൈകൾ കൈമാറുന്നതിലൂടെ:
പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന ചെയ്യാം.
കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാം.
അയൽവാസികൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ശക്തിപ്പെടുത്താം.
പുതിയ കൂട്ടായ്മകളും നല്ല ബന്ധങ്ങളും വളർത്തിയെടുക്കാമെന്ന് മെമ്പർ പറഞ്ഞു.
വാർഡിലെ കാരയ്ക്കാട് എസ്.എച്ച്.വി ഇംഗ്ലീഷ് മീഡിയം സ്കൂൾ, അരീക്കര എസ്.എൻ.ഡി.പി യു.പി സ്കൂൾ, അങ്കണവാടികൾ എന്നിവയും പരിപാടിയിൽ പങ്കാളികളായി. ......
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ദിനാഘോഷം ചേപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിനു കെ സാമുവേൽ, ഹെഡ്മാസ്റ്റർ ടി കെ സാബു, എൻ എസ് എസ് കോർഡിനേറ്റർ ജൂലി ജോയ്, സയൻസ് ക്ലബ് കോർഡിനേറ്റർ ലിബി തോമസ്,ജോമോൻ സി ടി, രാജി ഉലഹന്നാൻ, ജിബിൻ ജെയിംസ്, വിജോ എം ജെ എന്നിവർ പ്രസംഗിച്ചു. ......
ചെങ്ങന്നൂർ : പ്രാവിൻകൂട് ഇരമല്ലിക്കര റോഡിൽ ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിലെ വെള്ള കെട്ട് പരിഹരിക്കണം എന്നാവശ്യപ്പെട്ടു ഇരമല്ലിക്കര വാർഡ് കമ്മറ്റി വള്ളം ഇറക്കി പ്രതിഷേധിച്ചു... സമരം ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി എം കെ ലിനു ഉദ്ഘാടനം ചെയ്തു.. ......
ചെങ്ങന്നൂർ: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സർവമത തീർത്ഥാടന കേന്ദ്രമായ ബുധനൂർ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, ആരോഗ്യവർധനം എന്നിവയ്ക്ക് സാധ്യത. ഇഷ്ടഭക്ഷണസമൃദ്ധിയും ആഗ്രഹസാഫല്യവും ഉണ്ടാകാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യതടസ്സം, നഷ്ടം, യാത്രാമുടക്കം, മാനസിക അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. ......