മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.
വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓല ഷെഡ്ഡിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലുണ്ടായിരുന്ന മരം ഷെഡ്ഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. ......
വിവാദമായ ‘റിമോട്ട് വ്യൂയിങ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പർവതനിരകൾക്ക് അടിയിലായി അന്യഗ്രഹജീവികളുടെ രഹസ്യ താവളങ്ങൾ കണ്ടെത്തിയെന്ന അവകാശവാദവുമായി മുൻ യുഎസ് സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലിൻ ബുക്കാനൻ. ‘അമേരിക്കൻ ആൽക്കെമി’ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
അലാസ്കയിലെ മൗണ്ട് ഹെയ്സ്, ഓസ്ട്രേലിയയിലെ മൗണ്ട് സീൽ, സിംബാബ്വെയിലെ മൗണ്ട് ന്യായൻഗാനി, സ്പെയിൻ–ഫ്രാൻസ് അതിർത്തിയിലെ പിരണീസ് പർവതനിരകൾ എന്നിവിടങ്ങളിലായി നാല് ഭൂഗർഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബുക്കാനന്റെ വാദം. ......
ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുമ്പോൾ കളിമുറ്റത്തെ വിലപിടിപ്പുള്ള അറബ് താരങ്ങളുടെ പട്ടിക പുറത്ത്. പ്രശസ്ത ഫുട്ബോൾ വെബ്സൈറ്റായ 'ട്രാൻസ്ഫർമാർക്കറ്റ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ലോകകപ്പിൽ മാറ്റുരയ്ക്കുന്ന ഏറ്റവും മൂല്യമുള്ള 10 അറബ് കളിക്കാരുടെ പട്ടികയിൽ അറ്റ്ലസ് സിംഹങ്ങളായ മൊറോക്കോയ്ക്ക് തന്നെയാണ് വ്യക്തമായ ആധിപത്യം. ......
ദോഹ: ഖത്തറിലെ വേനൽക്കാലത്തിന്റെ വരവറിയിച്ച് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കുന്നു. ദോഹ കോർണിഷിലെ വരിവരിയായി നിൽക്കുന്ന ഈന്തപ്പനകളും മരങ്ങളും കാറ്റിൽ ആടിയുലയുന്നത് മനോഹരകാഴ്ചയാണെങ്കിലും കാൽ നടയാത്രക്കാരുടെ ആരോഗ്യത്തിന് പ്രതികൂലമാണ്.
ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഖത്തറിൽ പതിവുള്ള ഈ ശക്തമായ കാറ്റ്, രാജ്യത്ത് കടുത്ത വേനൽക്കാലം ഔദ്യോഗികമായി ആരംഭിച്ചതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.ഗൾഫ് ടൈം സിനുവേണ്ടി
ഫോട്ടോഗ്രാഫർ ഷാജി കായംകുളം പകർത്തിയ ചിത്രങ്ങളിലാണ് കോർണിഷിലെ ഈ കാറ്റിന്റെ ദൃശ്യഭംഗി തുളുമ്പിനിൽക്കുന്നത്.
പൊടിക്കാറ്റും ശക്തമായ കാറ്റും നഗരത്തെ തഴുകിപ്പോകുമ്പോൾ, അതോടൊപ്പം തന്നെ അന്തരീക്ഷ താപനിലയും വരും ദിവസങ്ങളിൽ ഗണ്യമായി ഉയരുമെന്നാണ് കാലാവസ്ഥാ സൂചനകൾ. ......
വിയന്ന/ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (UAE) ബറാക്ക ആണവോർജ്ജ നിലയത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ആണവ സുരക്ഷാ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ വ്യക്തമാക്കി. ......
ദോഹ: യാത്രാക്കാരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ഖത്തർ എയർവേയ്സ് ദോഹയിൽ നിന്ന് ദുബായിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. നിലവിലുള്ള പ്രതിദിന സർവീസുകൾ രണ്ട് എന്നതിൽ നിന്നും ഘട്ടങ്ങളായി ഉയർത്തി അഞ്ചാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് ഇന്നലെ (ജൂൺ 5, വെള്ളിയാഴ്ച) തുടക്കമായി.
ഇന്നലെ മുതൽ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DOH) നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (DXB) ഉള്ള പ്രതിദിന സർവീസുകൾ രണ്ടിൽ നിന്നും മൂന്നായി ഉയർത്തിയിട്ടുണ്ട്. ......
ദോഹ: ഖത്തറിലെ സ്കൂളുകളിൽ 2025-2026 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ അവസാന പരീക്ഷകൾക്ക് സുഗമമായ തുടക്കം. പരീക്ഷകളുടെ ആദ്യ ദിനമായ വ്യാഴാഴ്ച വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ......
ന്യൂഡൽഹി: സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ലഭ്യമല്ലാത്ത സമയങ്ങളിൽ കൂട്ടായി ഒരാളെ വാടകയ്ക്ക് ലഭ്യമാക്കുന്ന പുതിയ സേവനമാണ് ഡൽഹിയിൽ ശ്രദ്ധ നേടുന്നത്. "വാടക ബോയ്ഫ്രണ്ട്" എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇത് വൈറലാകുന്നത്. ......
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ഭാവി ഇനി മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വിഷയത്തിൽ കെഎസ്ആർടിസി സമർപ്പിച്ച സാമ്പത്തിക റിപ്പോർട്ടുകൾ വിവിധ തലങ്ങളിൽ പരിശോധിച്ച ഗതാഗത വകുപ്പ്, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൈക്കൊള്ളാൻ വിട്ടിരിക്കുകയാണ്.
പദ്ധതി ഏത് വിഭാഗം ബസുകളിലേക്കാണ് വ്യാപിപ്പിക്കേണ്ടത്, യാത്രക്കാർക്ക് എന്തെങ്കിലും മാനദണ്ഡങ്ങൾ നിശ്ചയിക്കണമോയെന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇനി സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുക. ......
ദോഹ: ഖത്തറിൽ കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കുന്നതോ ആയ എല്ലാത്തരം എൻട്രി വിസകളും നീട്ടിനൽകുന്നതിനുള്ള പ്രത്യേക ഇളവ് ജൂൺ 7 ഞായറാഴ്ചയോടെ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ മുതൽ വിസകളുമായി ബന്ധപ്പെട്ട മുൻപത്തെ സാധാരണ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും പുനരാരംഭിക്കും.
വിസകളുടെ കാലാവധി നീട്ടിനൽകുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ മാർച്ച് 3-ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ്, ഈ ഇളവ് നാളെ മുതൽ നിർത്തലാക്കുന്നതായി മേയ് 28-ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
ഞായറാഴ്ച മുതൽ ഓരോ വിസയ്ക്കും നിശ്ചയിച്ചിട്ടുള്ള യഥാർത്ഥ കാലാവധിയും ഫീസും ഉൾപ്പെടെയുള്ള അംഗീകൃത മാനദണ്ഡങ്ങൾ വീണ്ടും പ്രാബല്യത്തിൽ വരും.
രാജ്യത്തുള്ള എല്ലാ പ്രവാസികളും സന്ദർശകരും മറ്റ് ബന്ധപ്പെട്ടവരും തങ്ങളുടെ നിയമപരമായ പദവി (Legal Status) ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ഔദ്യോഗിക 'X' (ട്വിറ്റർ) ഹാൻഡിലിലൂടെ അറിയിച്ചു. ......