ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് സബ്സിഡിയോടെ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വാർഷിക എണ്ണം ഒൻപതിൽ നിന്ന് നാലായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
2016-ൽ ആരംഭിച്ച ഉജ്ജ്വല പദ്ധതിയുടെ തുടക്കത്തിൽ ഗുണഭോക്താക്കൾക്ക് ഒരു വർഷം 12 സബ്സിഡി സിലിണ്ടറുകൾ ലഭിച്ചിരുന്നു. ......
മുംബൈ: രാജ്യത്തെ ചെറുനഗരങ്ങളിലെയും ഗ്രാമീണ മേഖലയിലെയും എ.ടി.എമ്മുകളുടെ പ്രവർത്തനം വരും ദിവസങ്ങളിൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി (സി.എ.ടി.എം.ഐ.) മുന്നറിയിപ്പ് നൽകി. എ.ടി.എമ്മുകളിൽ നിറയ്ക്കാനുള്ള കറൻസിയുടെ ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവാണ് ആശങ്കയ്ക്ക് കാരണമെന്ന് സംഘടന വ്യക്തമാക്കി. ......
ഖോൽഗഡ്: ഉത്തരാഖണ്ഡിൽ ജാതിവെറിയെ തുടർന്നുണ്ടായ ക്രൂര ആക്രമണത്തിൽ 18കാരനായ ദലിത് യുവാവ് കൊല്ലപ്പെട്ടു. ഉയർന്ന ജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ......
വാഷിങ്ടൻ: വിദഗ്ധ വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വീസയ്ക്ക് 1 ലക്ഷം ഡോളർ (ഏകദേശം 84 ലക്ഷം രൂപ) ഫീസ് ഈടാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഫെഡറൽ കോടതി റദ്ദാക്കി. ഫീസ് വർധന നിയമപരമായ അധികാരപരിധി ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിൻ പുറപ്പെടുവിച്ച വിധിയിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് അസാധുവാക്കിയത്. ......
കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ തുടരുന്ന ശക്തമായ മഴയും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ചൊവ്വാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
കാസർകോട് ജില്ലയിൽ റെഡ് അലർട്ട്
കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയത്. പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി ബാധകം. ......
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലെ ശുപാർശകൾക്കെതിരെ യുവജനങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നു. ......
തിരുവനന്തപുരം: സംസ്ഥാന ഭരണതലത്തിൽ വൻ ഐഎഎസ് അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവ് പുറത്തിറക്കി. 2026 ജൂൺ 8-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (G.O.(Rt) No.2847/2026/GAD) അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ നിന്ന് തുടങ്ങി 2021 ബാച്ച് വരെയുള്ള നിരവധി ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ......
ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകും. മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
അന്തരിച്ച നടൻ സലീം കുമാറിന്റെ സംസ്കാരച്ചടങ്ങുകള്‍ക്കിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ സമീപനം വലിയ രീതിയില്‍ ചർച്ചയായിരുന്നു.നടനും സലിം കുമാറിന്റെ മകനുമായ ചന്തു ഇതിനെതിരെ രോഷത്തോടെ പ്രതികരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിർമ്മാതാവും പൃഥ്വരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈല്‍ ക്യാമറകള്‍ കൊണ്ടുചെല്ലുന്നവർ അറിയാനാണ്മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. ......
കൊച്ചി: എംജി സര്‍വ്വകലാശാലയുടെ ഈ വര്‍ഷത്തെ യു.ജി പരീക്ഷകളില്‍ 11 റാങ്കുകള്‍ തൃക്കാക്കര കെ.എം.എം.കോളേജ് കരസ്ഥമാക്കി. ബി.എസ്.സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിങില്‍ ഒന്നും രണ്ടും റാങ്കുകള്‍ ഉള്‍പ്പെടെ 9 റാങ്കുകളും, ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസിങ്നിംഗ്, ബി.എസ്.സി സൈബര്‍ ഫോറെന്‍സിക് എന്നീ വിഷയങ്ങളില്‍ ഓരോ റാങ്കുവീതവുമാണ് കോളേജിന് ലഭിച്ചത്. ബിഎസ്സി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനില്‍ കോളജിലെ ഹംന അന്‍വറിനാണ് ഒന്നാം റാങ്ക്,വിദ്യ വര്‍ക്കി രണ്ടാം റാങ്കും എന്‍.എസ്.വര്‍ണ്ണ മൂന്നാം റാങ്കും, ബി.ഹൃദിക നാലാം റാങ്കും,എച്ച്. ......
ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കുമെന്ന് അറിയിച്ച മന്ത്രി സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശവും നല്കി. വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്നും വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാര തുക കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത ഉണ്ടെന്ന് വനമന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ......