ദോഹ: ഖത്തറിലെ നിർമാണ, ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ഏറ്റവും വലിയ രാജ്യാന്തര പ്രദർശനങ്ങളിലൊന്നായ 'പ്രോജക്ട് ഖത്തർ 2026'-ന്റെ (Project Qatar 2026) 22-ാമത് പതിപ്പിന് ദോഹയിൽ തുടക്കമായി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽ ഥാനി എക്സിബിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം പ്രദർശന നഗരിയിലെ വിവിധ പവലിയനുകൾ സന്ദർശിച്ച മന്ത്രി, പ്രാദേശിക-അന്തർദേശീയ കമ്പനികൾ നിർമാണ മേഖലയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പുത്തൻ ഉൽപ്പന്നങ്ങളെയും സാങ്കേതികവിദ്യകളെയും നൂതനമായ സ്മാർട്ട് സൊല്യൂഷനുകളെയും കുറിച്ച് വിലയിരുത്തി. ......
ദോഹ/ബീജിങ് : ഖത്തറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും നാടോടി ജീവിത ചരിത്രവും വിളിച്ചോതുന്ന ഖത്തർ നാഷണൽ മ്യൂസിയത്തിന്റെ (NMoQ) 'ഓൺ ദ മൂവ്' (On the Move) പ്രദർശനം ചൈനയിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു. ഇരു പ്രമുഖ മ്യൂസിയങ്ങളും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക സഹകരണമാണിത്. ......
ദോഹ/ആംസ്റ്റർഡാം : നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ തുടക്കമിട്ട പ്രമുഖ ആഗോള കാർഷിക പ്രദർശനമായ 'ഗ്രീൻടെക് ആംസ്റ്റർഡാം 2026' (GreenTech Amsterdam 2026) എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ നഗരസഭ മന്ത്രി (Minister of Municipality) അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്വിയ്യ പങ്കെടുത്തു. ജൂൺ 11 വരെ നീണ്ടുനിൽക്കുന്ന ഈ എക്സ്പോ, കാർഷിക സാങ്കേതികവിദ്യ (Agri-Tech), നൂതന ആശയങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവയിൽ ലോകത്തിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള പ്രദർശനങ്ങളിലൊന്നാണ്. ......
ദോഹ: വടക്കേ അമേരിക്കയിൽ (യുഎസ്എ, കാനഡ, മെക്സിക്കോ) അരങ്ങേറാൻ പോകുന്ന 2026 ഫിഫ ലോകകപ്പിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ (MENA) മേഖലകളിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പങ്കാളിത്തം. ഇതാദ്യമായാണ് എട്ട് അറബ് രാജ്യങ്ങൾ ഒരുമിച്ച് ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. ......
വര്‍ഷംതോറും ലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് കാന്‍സര്‍. സ്തനങ്ങളിലും, ഗര്‍ഭാശയത്തിന്റെ വിവിധ ഭാഗങ്ങളിലും, പെരുങ്കുടലിലും മലാശയത്തിലും ഒക്കെയാണ് സാധാരണ രീതിയില്‍ സ്ത്രീകളില്‍ കാന്‍സര്‍ ബാധിക്കുന്നത്. ......
പി വി എ നാസർ
ദോഹ:പ്രായമാകുന്തോറും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് പതിവായ ശാരീരിക വ്യായാമങ്ങൾ അത്യാവശ്യമാണെന്ന് ദോഹയിലെ ആരോഗ്യ-ഫിറ്റ്നസ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജോലിത്തിരക്കുകളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും കാരണം പലപ്പോഴും വ്യായാമത്തിന്റെ തീവ്രതയിൽ കുറവുണ്ടാകാറുണ്ടെങ്കിലും നടത്തം, നീന്തൽ, നൃത്തം (സൽസ, സുംബ) എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ അകറ്റിനിർത്താൻ സഹായിക്കും. ......
കർണാടകം: ബംഗളുരു നഗരവികസനം അനേകായിരം കോടികൾ കൈമറിയുന്ന അതിവിപുലമായ വകുപ്പാണ്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാറാണ് ഈ വകുപ്പ് കയ്യാളിയിരുന്നത്. ......
ദോഹ: രാജ്യത്തെ ദേശീയ സേവന (National Service) പദ്ധതിയിൽ വൻ ഇളവുകളുമായി ഖത്തർ പ്രതിരോധ മന്ത്രാലയം. ഖത്തരി അമ്മമാരുടെ മക്കൾക്കും, ഖത്തറിൽ ജനിച്ച് വളർന്ന പ്രവാസികളായ വിദേശികൾക്കും ഇനിമുതൽ ഖത്തർ ദേശീയ സേവനത്തിന്റെ ഭാഗമാകാൻ സാധിക്കും. ......
കൊച്ചി: കാക്കനാട് തൃക്കാക്കര ഭാരത മാത കോളേജിന് സമീപത്തെ ഫ്ലാറ്റിലെയും സമീപവാസികളുടെയും കിണർവെള്ളത്തിൽ ഡീസൽ കലർന്നതിനെ തുടർന്ന് കിണർ ഉപയോഗശൂന്യമായി. മാസങ്ങളായി തുടരുന്ന പ്രശ്നത്തിന് ഇതുവരെ പരിഹാരമോ മലിനീകരണത്തിന്റെ ഉറവിടമോ കണ്ടെത്താനാകാതെ വന്നതോടെ ഫ്ലാറ്റുടമകൾ കടുത്ത ആശങ്കയിലാണ്.ഫ്ലാറ്റു വളപ്പിലുള്ള കുഴൽക്കിണറിലെ വെള്ളത്തിനു കുഴപ്പമില്ല.
ഭാരത മാത കോളേജിന് എതിർവശത്തുള്ള സ്കൈലൈൻ പാം ടോപ്പ് ഫ്ലാറ്റിലെയും സമീപ വീടുകളിലെയും കിണറുകളിലാണ് പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ......
കൊച്ചി: കേരളത്തിലും ആഗോള വിപണിയിലും സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ വിലത്തകർച്ചകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ഇടിവിൽ, സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 395 രൂപയും പവന് 3,160 രൂപയും കുറഞ്ഞു. ......