തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു.......
തിരുവനന്തപുരം: പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി, ഭരണഘടന ഉറപ്പുനൽകുന്ന സഹകരണാത്മക ഫെഡറലിസത്തെ അട്ടിമറിക്കാൻ കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ ശ്രമിക്കുമ്പോൾ അതിനെതിരെ മിണ്ടാട്ടമില്ലാതെ സംസ്ഥാന സർക്കാർ. കേന്ദ്രത്തിന്റെ ജനാധിപത്യ‐ഫെഡറൽ വിരുദ്ധ നയങ്ങൾക്കെതിരെ ചെറുവിരലനക്കാൻ പോലും തയ്യാറാകാത്ത യു.ഡി.എഫ് സർക്കാർ, കഴിഞ്ഞദിവസം നിയമസഭയുടെ മേശപ്പുറത്തുവെച്ച ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് (വൈറ്റ് പേപ്പർ) വഴി യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന വിമർശനം ശക്തമാകുന്നു.
കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതിനെതിരെ ഒറ്റവരി പ്രതിഷേധംപോലും ഈ ധവളപത്രത്തിലില്ല. ......
ന്യൂഡൽഹി: സംഘടനകൾക്കോ എൻ.ജി.ഒകൾക്കോ വേണ്ടി ചെക്കിൽ ഒപ്പിട്ട് നൽകുന്ന അധികൃത വ്യക്തിയെ (Authorised Signatory) ചെക്കിന്റെ 'ഡ്രോയർ' (വലിപ്പുകാരൻ) ആയി കണക്കാക്കാമെന്നും, ചെക്ക് മടങ്ങിയാൽ ഇവർക്കെതിരെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (NI Act) സെക്ഷൻ 138 പ്രകാരം നടപടിയെടുക്കാമെന്നും സുപ്രീം കോടതി. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. ......
ദോഹ: പ്രവാസി വെൽഫെയ൪ കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഥമ ഏഷ്യന് വോളീബാൾ ടൂർണമെന്റിൽ കൈനറ്റിക് കിങ്ങ് ജേതാക്കളായി. അമിഗോസ് വോളി ക്ലബ്ബിനെയാണ് ഫൈനലില് കൈനറ്റിക് കിങ്ങ് പരാജയപ്പെടുത്തിയത്. ......

ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി തുടർച്ചയായി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറം (ICBF), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ രക്ത പ്ലേറ്റ്ലെറ്റു നൽകുന്ന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തത്തിലെ പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ബോധവൽക്കരണം നടത്തുകയും, ഈ ജീവൻ രക്ഷാ പ്രവർത്തനത്തിൽ സമൂഹത്തിന്റെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു.ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
കാൻസർ ചികിത്സയിലുള്ള രോഗികൾക്കും, അവയവമാറ്റം വലിയ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്കും, രക്ത സംബന്ധമായ രോഗങ്ങളാലും ഗുരുതര പരിക്കുകളാലും ബുദ്ധിമുട്ടുന്ന രോഗികൾക്കും പ്ലേറ്റ്ലെറ്റുകൾ അനിവാര്യമാണ്. വളരെ കുറഞ്ഞ കാലാവധിയുള്ളതിനാൽ, ആവശ്യമായ അളവിൽ അവയുടെ ലഭ്യത ഉറപ്പാക്കാൻ സന്നദ്ധരായ ദാതാക്കളുടെ തുടർച്ചയായ പിന്തുണ അനിവാര്യമാണ്.
ഖത്തറിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോ-ഓർഡിനേറ്റിങ് ഓഫീസറുമായ ശ്രീ ഈ ശ് സിങാൾ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഈ മഹത്തായ പ്രവർത്തനത്തിനായി മുന്നോട്ട് വന്ന ഐ.സി.ബി.എഫ് മാനേജ്മന്റ് കമ്മിറ്റി, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, കമ്മ്യൂണിറ്റി സന്നദ്ധ പ്രവർത്തകർ, രക്ത പ്ലേറ്റ് ലറ്റ് ദാനത്തിന് സന്നദ്ധരായ സാമൂഹ്യ പ്രവർത്തകർ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ......
ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെന്റർ (KIC) സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പൊതുപരീക്ഷയിലും വിവിധ പൊതുപരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, Qatar Universityയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികളെയും അവരുടെ ഉസ്താദുമാരെയും ആദരിക്കുന്ന അനുമോദന സമ്മേളനം അബൂഹമുറിയിലെ ICC അശോക ഹാളിൽ വെച്ച് വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു.
വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെയും അവരെ വാർത്തെടുത്ത അധ്യാപകരെയും സമൂഹത്തിന് മാതൃകകളായി ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഠനരംഗത്തെ നേട്ടങ്ങൾ വ്യക്തിപരമായ വിജയങ്ങൾ മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിമാനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിന് സൈനുദ്ദീൻ നിസാമി പ്രാർത്ഥന നിർവഹിച്ചു. ......
ദോഹ: ഖത്തറിലെ പ്രമുഖ ഫിറ്റ്നസ് സ്ഥാപനമായ റോക്ക പവർ ജിമ്മിന്റെ 12-ാം വാർഷികാഘോഷം റോക്ക പവർ ജിം പരിസരത്ത് വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാള ചലച്ചിത്ര നടി അൻസിബ ഹസൻ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ......
ടെഹ്റാൻ: ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ തിരിച്ചടിച്ചു. തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിൽ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ......
തിരുവനന്തപുരം: സംസ്ഥാന ഭരണസംവിധാനത്തിൽ സമഗ്ര അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലും വകുപ്പുകളിലും വ്യാപക മാറ്റങ്ങൾ വരുത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഴിമതിയും ക്രിമിനൽ കേസുകളും നേരിടുന്ന തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ജനവിരുദ്ധത കൂടുതൽ പ്രകടമാകുന്നു. വിവിധ കേസുകളിൽ അറസ്റ്റിലായ നേതാക്കളെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതിഷേധക്കാർ മുട്ടയെറിയുകയും ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു. ......