ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14673 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 47 കേസുകളിലായി 49 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13605 ആയി. ......
തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) ചികിത്സയ്ക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനോട് ആറ് ചോദ്യങ്ങളുമായി സി.പി.എം. ......
രാജ്യവ്യാപക ഡീലർ ശൃംഖലയിൽ 150 ഗ്രീൻ വർക്ക്ഷോപ്പുകൾ എന്ന നേട്ടം മറികടന്ന് കിയ ഇന്ത്യ. നിലവിൽ 151 വർക്ക്ഷോപ്പുകളിൽ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചതോടെ ആകെ സ്ഥാപിത ശേഷി 11.8 മെഗാവാട്ടിലധികമായി. ......
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൗത്ത് റെയ്വേ സ്റ്റേഷൻ ഭാഗത്ത് നിന്നും സ്വിഫ്റ്റ് കാർ DANSAF പിന്തുടരുകയും വാഹനം നിർത്താതെ പോകുകയും എളമക്കര പോലീസ് സ്റ്റേഷൻ ഭാഗത്ത് വെച്ച് DANSAF ഉം എളമക്കര പോലീസും ചേർന്ന് പ്രീതിഷ് പി പ്രകാശ് 39/26 , പുളിക്കൽ, തുരുത്തിപ്പുറം, മൂത്തകുന്നം P O, എറണാകുളം . എന്നയാളെ കാർ തടഞ്ഞു നിർത്തി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ വാഹനം നിർത്താതെ DANSAF ലെ 2 പോലീസ് ഉദ്യോഗസ്ഥരേ ഇടിച്ച് പരിക്കേൽപ്പിച്ചു വാഹനം നിർത്താതെ രക്ഷപെടാൻ ശ്രമിക്കുകയും പ്രതിയെ സാഹസികമായി പിടികൂടി പൊലീസുകാരെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു ചോദ്യം ചെയ്തപ്പോൾ വാഹനത്തിൽ MDMA ഉണ്ടെന്ന വിവരം ലഭിക്കുകയും വാഹനം ചെക്ക് ചെയ്തപ്പോൾ വാഹനത്തിൽ നിന്നും കൊമേഴ്സ്യൽ ക്വാണ്ടിറ്റി 32 gm MDMA പിടികൂടുകയും ചെയ്തിട്ടുള്ളതാണ്. ......
ഉത്സവകാലം ഷോപ്പിങ്ങിനും പ്രിയപ്പെട്ടവരെ കാണാൻ യാത്ര ചെയ്യുന്നതിനും ആഘോഷങ്ങൾക്കായി ഒരുങ്ങുന്നതിനുമുള്ള സമയമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഷോപ്പിങ്, യാത്ര, ഡിജിറ്റൽ പേയ്മെന്റുകൾ തുടങ്ങി വിവിധ മേഖലകളിലെ ഓഫറുകൾ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് ചെലവുകൾ കുറയ്ക്കാം. ......
ചെങ്ങന്നൂർ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബുധനൂരിന്റെ സ്കൂൾ കലോത്സവം തരംഗ 2026 എന്ന പേരിൽ സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻറ് അനിത എൽ അധ്യക്ഷത വഹിച്ച യോഗം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജി ഡി മനോജ് പസംഘയെ നിയമിച്ചു. ആര്‍ബിഐ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നിയമനം.
2025 ഒക്ടോബറിലാണ് മനോജ് പസംഘ ആശിര്‍വാദില്‍ കോസിഇഒ ആയി ചേര്‍ന്നത്. ......
ചെങ്ങന്നൂർ: വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ മൂല്യബോധമുള്ളവരാകുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമുള്ള മാനസിക പിന്തുണ നല്‍കുകയുമാണ് ഉത്തമരായ അദ്ധ്യാപകർ ചെയ്യേണ്ടതെന്ന് ഭദ്രാസന മെത്രാപ്പോലീത്താ ഡോ മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ആല സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: ഗവൺമെന്റ് ഐടിഐ എൻ എസ് . എസ് യൂണിറ്റ് ( നമ്പർ 107) ന്റെ നേതൃത്വത്തിൽ വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വം - 100 ആഴ്ചകൾ എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. ......
ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
തുടര്‍ച്ചയായി ആറുമാസം ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കാനും തുടര്‍പരിശോധനയ്ക്കും വ്യവസ്ഥ ചെയ്യുന്ന 2025 ലെ ടാര്‍ഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (നിയന്ത്രണ) ഭേദഗതി ഉത്തരവ് നടപ്പാക്കുന്നതു നീട്ടി വയ്ക്കണമെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷിയ്ക്ക് അയച്ച കത്തിലെ ആവശ്യം. കാര്‍ഡുകള്‍ റദ്ദാക്കുന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്താനായി ഫിഫോ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്) പാലിച്ച് യോഗ്യതയുള്ള കുടുംബങ്ങളുടെ വെയിറ്റിംഗ് ലിസ്റ്റ് നിലനിര്‍ത്താന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഴിവാക്കുന്നവരെ നിബന്ധനകള്‍ക്കു വിധേയമായി സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍/നോണ്‍-പ്രയോറിറ്റി വിഭാഗത്തിലേക്കു താല്‍ക്കാലികമായി മാറ്റുകയോ നിലനിര്‍ത്തുകയോ ചെയ്യാവുന്നതാണ്. ......