കൊച്ചി: ബില്ലോ വൗച്ചറോ കൂടാതെ ശബരിമലയിൽ നിത്യപൂജാ സാധനങ്ങൾ കൈപ്പറ്റുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. വലിയ രീതിയിലുള്ള വഴിപാട് തട്ടിപ്പ് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ കനത്ത നടപടി. ......
ന്യൂഡൽഹി: ഒരു കേസിൽ പ്രതിയെ ശിക്ഷിക്കാൻ മാപ്പുസാക്ഷിയുടെ (Approver) മൊഴി മാത്രം മതിയെന്നും, അതിനെ സാധൂകരിക്കുന്ന മറ്റ് സ്വതന്ത്ര തെളിവുകൾ (Corroboration) എപ്പോഴും നിർബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാപ്പുസാക്ഷിയുടെ മൊഴി വിശ്വസനീയവും സത്യസന്ധവുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ, അതിൻ്റെ മാത്രം അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ പമിദിഘന്തം ശ്രീ നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ......
അലഹബാദ്: പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ നിർണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023-ലെ കരുതൽ തടങ്കൽ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത്, 24 മണിക്കൂറിലധികം നിയമവിരുദ്ധമായി തടങ്കലിൽ വെക്കുന്ന പൗരന്മാർക്ക് പ്രതിദിനം 25,000 രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ നഷ്ടപരിഹാര തുക സർക്കാരല്ല, മറിച്ച് വീഴ്ച വരുത്തിയ മജിസ്ട്രേറ്റുമാരുടെയോ പോലീസ് ഉദ്യോഗസ്ഥരുടെയോ ശമ്പളത്തിൽ നിന്ന് ഈടാക്കണം എന്ന് ജസ്റ്റിസ് സിദ്ധാർത്ഥ്, ജസ്റ്റിസ് വിനയ് കുമാർ ദ്വിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ......
ചെന്നൈ: തമിഴ് സിനിമയ്ക്ക് പുതിയ ഭാഷയും ഭാവവും സമ്മാനിച്ച ഇതിഹാസ സംവിധായകൻ ഭാരതീരാജ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ......
പാറശാല: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള ഇരുപതിലേറെ ക്ഷേത്രങ്ങളിലെ സ്വർണ, വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ ഗൗരവമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മിഷണർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവാഭരണം കമ്മിഷണർ നിർദേശം നൽകി. ......
വാഷിങ്ടൺ: ഒമാൻ തീരത്തിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തെ തുടർന്ന് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതായി അമേരിക്ക. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തിന് ആനുപാതികമായ മറുപടിയാണ് നൽകുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് സമീപത്താണ് അമേരിക്കൻ കരസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ......
കൊല്ലം: ശാസ്താംകോട്ടയിൽ യുവ വർക്ക്ഷോപ്പ് ഉടമ കുത്തേറ്റ് മരിച്ചു. കോവൂർ സ്വദേശിയും വേങ്ങ മാമ്പുഴമുക്ക് പ്രദേശത്ത് ഇരുചക്ര വാഹന വർക്ക്ഷോപ്പ് നടത്തി വരികയുമായിരുന്ന ഷിബു (40) ആണ് കൊല്ലപ്പെട്ടത്.
മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ......
തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ സംഘർഷാവസ്ഥ. രഹസ്യവിവരത്തെ തുടർന്ന് വാഴോട്ടുകോണത്ത് എത്തിയ പോലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് ആക്രമിച്ചെന്നാണ് പോലീസിന്റെ ആരോപണം.
സംഭവത്തിൽ വട്ടിയൂർക്കാവ് സി.ഐ. ......
മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. ബിജെപി നൽകിയ പരാതിയെ തുടർന്നാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. ......
ചെങ്ങന്നൂർ : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും, ബോധവൽക്കരണ ക്ലാസും നടത്തി.
മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ റാലി മാവേലിക്കര എംഎൽഎ എംഎസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു
മുൻസിപ്പൽ ചെയർപേഴ്സൺ
ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ളയുടെ നേതൃത്വത്തിൽ ഉള്ള ഉദ്യോഗസ്ഥരാണ് റാലി നയിച്ചത് 150 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു ലഹരിവിരുദ്ധ ക്ലാസ്സ് പ്രിവന്റ്റീവ് ഓഫീസർ ജയകൃഷ്ണൻ എടുത്തു, പ്രിവന്റീവ്ഓഫീസർ രാജേഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
പ്രിവന്റീവ്ഓഫീസർമാരായ , അനു . ......