തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളിയിലും നടന്ന വൻ സ്വർണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ പുറത്ത്. ഭൂരിഭാഗം ഒറിജിനൽ സ്വർണവും തട്ടിയെടുത്ത ശേഷം, തട്ടിപ്പ് മറയ്ക്കാനായി മുകളിൽ നേർത്ത രീതിയിൽ മാത്രം സ്വർണം പൂശിയാണ് പ്രതികൾ ദേവസ്വം ബോർഡിനെ തിരിച്ചേൽപ്പിച്ചതെന്ന് കണ്ടെത്തി. ......
തിരുവനന്തപുരം: എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ഭാരം കുറയ്ക്കാൻ സംസ്ഥാനത്തെ ഇന്ധന സെസ് സർക്കാർ പിൻവലിച്ചേക്കും. വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ജനങ്ങൾക്ക് വലിയൊരു ആശ്വാസമായി ഈ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ. ......
ന്യൂഡൽഹി: പോക്സോ കേസിലെ പ്രതിയും അതിജീവിതയും പിന്നീട് വിവാഹിതരായ പ്രത്യേക സാഹചര്യം പരിഗണിച്ച് യുവാവിന് വിധിച്ച ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. അപ്പീലന്റിനും അതിജീവിതയ്ക്കും ഭർത്താവും ഭാര്യയുമായി സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. ......

ന്യൂഡൽഹി: നിയമവിരുദ്ധമായ വിദേശ ഫണ്ടിംഗ് ആരോപിച്ച് പ്രമുഖ വാർത്താ പോർട്ടലായ 'ന്യൂസ്ക്ലിക്ക്' അതിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത എന്നിവർക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ( എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹി ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി.
കേസുമായി മുന്നോട്ട് പോകുന്നത് "നിയമസംവിധാനത്തിന്റെ നഗ്നമായ ദുരുപയോഗം" (Gross abuse of the process of law) ആയിരിക്കുമെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ നിരീക്ഷിച്ചു.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
വഞ്ചനാക്കുറ്റം നിലനിൽക്കില്ല: എഫ്.ഐ.ആറിലെ ആരോപണങ്ങൾ പൂർണ്ണമായി അംഗീകരിച്ചാൽ പോലും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420 (വഞ്ചന), 406 (വിശ്വാസവഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമുള്ള യാതൊരു കുറ്റവും ഇവിടെ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
എഫ്.ഡി.ഐ പരിധി ലംഘിച്ചിട്ടില്ല: യു.എസ് ആസ്ഥാനമായുള്ള വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സിൽ നിന്ന് 2018 ഏപ്രിലിലാണ് ന്യൂസ്ക്ലിക്ക് നിക്ഷേപം സ്വീകരിച്ചത്. ആ സമയത്ത് ഡിജിറ്റൽ മാധ്യമങ്ങളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (FDI) യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഓഹരി മൂല്യനിർണ്ണയം നിയമപരമാണ്: അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട 'ഡിസ്കൗണ്ടഡ് ക്യാഷ് ഫ്ലോ' (Discounted Cash Flow) രീതി ഉപയോഗിച്ചാണ് ഓഹരികളുടെ മൂല്യം നിർണ്ണയിച്ചത്. ......
ആലപ്പുഴ: സി.പി.എം വേദികളിൽ നിന്ന് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ യാതൊരു മനഃപ്രയാസവുമില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ......
ടെഹ്റാൻ: അമേരിക്കയുടെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകൾ ഉൾപ്പെടെ എല്ലാ വാണിജ്യ-സമുദ്ര ഗതാഗതങ്ങളും നിർത്തിവെച്ചതായും കടലിടുക്ക് വഴി സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ......
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ 43കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ബുധനാഴ്ച അർധരാത്രിയോടെയാണ് രോഗിയെ സുരക്ഷാ ക്രമീകരണങ്ങൾക്കിടെ വാർഡിലേക്ക് പ്രവേശിപ്പിച്ചത്. ......
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 40 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.......
മസ്കറ്റ്: ഒമാനിലെ സൊഹാർ തീരത്തിന് സമീപം ഇന്ധന കപ്പലിനു നേരെ ആക്രമണം. സംഭവത്തിൽ ഒരാൾ മരിച്ചതായും രണ്ട് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.......
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് മുൻപ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായ വി.ഡി. സതീശനെതിരെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫയൽ ചെയ്ത അപകീർത്തി കേസ് കോടതി തള്ളി. ......