ലണ്ടൻ: യുകെയിലെ ഇൽഫോഡിൽ മലയാളി യുവാവിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാനായത് മൂന്നു വയസുള്ള പെൺകുഞ്ഞിന്റെ ജീവൻ. മൂന്നാം നിലയിലെ ജനൽപ്പടിയിൽ അപകടകരമായി തൂങ്ങിനിന്ന മൂന്ന് വയസ്സുകാരിയെ മലപ്പുറം സ്വദേശി മുഹമ്മദ് ജസീലും ഒരു മെറ്റ് പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. ......
മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയ്ക്ക് പ്രായം 93 ആയെങ്കിലും രാഷ്ട്രീയത്തിൽ അദ്ദേഹം സജീവമാണ്. അറുപത്തിനാലു വർഷത്തെ സുദീർഘവും സംഭവബഹുലവുമായ രാഷ്ട്രീയ പ്രവർത്തന ചരിത്രമുള്ള അദ്ദേഹത്തിന്റെ രാജ്യസഭ അംഗത്വം ഈ മാസം ഇരുപത്തിയഞ്ചിനു അവസാനിക്കും. ......
കണ്ണൂർ: തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ഫുഡ്’ ഉത്പന്നങ്ങളുടെ വിലയിൽ വർധനവ്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ചിക്കൻ ബിരിയാണിയുടെ വില 70 രൂപയിൽ നിന്ന് 80 രൂപയായും വെജിറ്റബിൾ ബിരിയാണിയുടെ വില 45 രൂപയിൽ നിന്ന് 50 രൂപയായും ഉയർത്തി. ......
കണ്ണൂർ: മുസ്ലിം യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡന്റും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ.കെ മുഹമ്മദ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെ 5 മണിയോടെ മേക്കുന്നിലെ സ്വവസതിയിലായിരുന്നു അന്ത്യം. ......
കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.......
പാലക്കാട് അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു.
വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുള്ളിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് ആദിവാസി യുവാവായ 30കാരന് വെള്ളിങ്കിരിക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയാണ് വെള്ളിങ്കിരിയെ കാട്ടാന ആക്രമിച്ചത്.
അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോയില്‍ വരികയായിരുന്ന രണ്ടുപേരെ ഓട്ടോ മറിച്ചിട്ടാണ് കാട്ടാന ആക്രമിച്ചത്.
യാത്രിക മിനി ഷാജിക്കും ഓട്ടോ ഡ്രൈവര്‍ പ്രസാദിനും പരിക്കേറ്റു. ......
ഇന്നലെ ആരംഭിച്ച സ്വർണവില ഇടിവ് ഇന്നും തുടർന്നു. ഇന്ന് രാവിലെ പവന് 1,560 രൂപ കൂടി കുറഞ്ഞതോടെ വില 1,06,800 രൂപയായി.......
Thiruvananthapuram: The Sub Court dismissed the petition filed by former Devaswom Minister and CPI(M) leader Kadakampally Surendran seeking to restrain Leader of the Opposition V.D. Satheesan from making further allegations against him in connection with the Sabarimala gold theft controversy.
Kadakampally’s plea was that, as Devaswom Minister, he had no responsibility in the day-to-day affairs of temples, including Sabarimala, or in the handling of their properties, and therefore Satheesan should be prevented from continuing allegedly defamatory remarks against him. ......