തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. നിലവിൽ ഇന്റലിജൻസ് മേധാവിയായിരുന്ന എ.ഡി.ജി.പി പി. ......
കണ്ണൂർ/ തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന്റെ തലയിൽ കെട്ടിവെച്ച് പാർട്ടി വിമത എം.എൽ.എമാരായ ടി.കെ. ഗോവിന്ദനും വി. ......
കൊച്ചി/ തിരുവനന്തപുരം: വ്യവസായസംരംഭം ആരംഭിക്കാൻ ഒരുവർഷമായി താലൂക്ക് ഓഫീസ് കയറിയിറങ്ങി പ്രതിസന്ധിയിലായ പാലക്കാട്ടെ സംരംഭകൻ ജോഷി തോമസിന് ഒടുവിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിലൂടെ നീതി. സംരംഭകരുമായി മുഖ്യമന്ത്രി നടത്തിയ ഒരു സംവാദത്തിന്റെ വീഡിയോയ്ക്ക് താഴെ ജോഷി പങ്കുവെച്ച ഫേസ്ബുക്ക് കമന്റാണ് ഒരുവർഷത്തെ ഉദ്യോഗസ്ഥക്കുടുക്ക് ഒറ്റദിവസം കൊണ്ട് അഴിക്കാൻ വഴിതെളിച്ചത്.
ഒരു സംരംഭകനെയും സർക്കാർ ശത്രുവായി കാണില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്, പുതിയ പ്ലാന്റിനായുള്ള സ്ഥലത്തിന്റെ സ്കെച്ച് ലഭിക്കാൻ ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിക്കുന്ന കാര്യം ജോഷി കമന്റിലൂടെ അറിയിച്ചത്. ......
ടെഹ്റാൻ/മസ്കറ്റ്:ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം യു.എസ് - ഇറാൻ സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. അന്താരാഷ്ട്ര കപ്പൽ ചാനലിൽ നൂറു കണക്കിന് ഇന്ത്യൻ നാവികരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ടാണ് യു.എസ് സേനയുടെ നീക്കം. ......
ന്യൂഡൽഹി: ഇന്ത്യയിൽ ആൺകുട്ടികളോടുള്ള പരമ്പരാഗത താല്പര്യം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് സുപ്രീം കോടതി. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം തടയുന്നതിനുള്ള 'പി.സി.പി.എൻ.ഡി.ടി' (PCPNDT) നിയമം രാജ്യത്ത് കൂടുതൽ കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
തന്റെ സോണോഗ്രഫി സെന്ററിലെ നിർബന്ധിത രേഖകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടികൾ നേരിടുന്ന മഹാരാഷ്ട്രയിലെ ഒരു ഡോക്ടറുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
രാജ്യത്തെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ലിംഗനിർണ്ണയ രീതികളും പെൺഭ്രൂണഹത്യയും പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
ലഖ്നൗ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ......
ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ സുപ്രധാന നിർദേശങ്ങൾ മുന്നോട്ടുവച്ചു. 170 വലിയ ലോക്സഭാ മണ്ഡലങ്ങളെ വിഭജിക്കണമെന്നാണ് ശുപാർശ. ......
കവരത്തി: ലോകോത്തര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ലക്ഷദ്വീപിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ നിർണായക തീരുമാനം കൈക്കൊണ്ടു. ദ്വീപുസമൂഹത്തിൽ നിയന്ത്രിത മദ്യവിൽപനയ്ക്ക് അനുമതി നൽകിക്കൊണ്ട് പുതിയ 'ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026' നിലവിൽ വന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും സമാധാന ഉടമ്പടിയിലേക്ക് നീങ്ങുകയാണെന്നും കരാർ ഒപ്പുവെച്ചാൽ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ......