തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയെ ചൊല്ലി സർക്കാരും സിപിഎമ്മും തമ്മിൽ വാഗ്വാദം ശക്തമാകുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞതുപോലെ എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ......
തിരുവനന്തപുരം: പത്രവാർത്തകളിൽ മുങ്ങിപ്പോകുന്ന ചെറിയ വിവരങ്ങളിൽ വലിയ അട്ടിമറികളുടെ സൂചനകൾ ഒളിഞ്ഞിരിക്കുന്നതായി റിപ്പോർട്ട്. ദേവസ്വം അഭിഭാഷകൻ കെ.ബി. ......
തിരുവനന്തപുരം: കഠിനാധ്വാനം ചെയ്ത് നീറ്റ് റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയിട്ടും, ഫീസടയ്ക്കാൻ പണമില്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തെ പാവപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ഫീസ് താങ്ങാനാവാത്ത ദരിദ്ര കുടുംബങ്ങളിലെ മിടുക്കരായ കുട്ടികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ബി.പി.എൽ സ്കോളർഷിപ്പ് പൂർണ്ണമായും മുടങ്ങിയതോടെയാണ് വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലായത്.
സർക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് അഡ്മിഷൻ നേടിയ പല കുട്ടികളെയും ഫീസടച്ചില്ലെന്ന പേരിൽ കോളേജുകളിൽ നിന്ന് പുറത്താക്കുമെന്ന് മാനേജ്മെന്റുകൾ ഭീഷണിപ്പെടുത്തുന്നതായാണ് വിവരം.
കോർപ്പസ് ഫണ്ട് കാലി;
കോടതി വിധി തിരിച്ചടിയായി
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 6.61 ലക്ഷം മുതൽ 7.65 ലക്ഷം രൂപ വരെയാണ് വാർഷിക ഫീസ്. ......
തിരുവനന്തപുരം/കോഴിക്കോട്: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിവാദ നടപടികളിലൂടെ ജോലി നഷ്ടപ്പെടുകയോ സസ്പെൻഷനിലാവുകയോ ചെയ്ത രണ്ട് ജീവനക്കാർക്ക് വി.ഡി. സതീശൻ സർക്കാരിന്റെ വക കൈത്താങ്ങ്. ......
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചയാൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാജിവയ്ക്കേണ്ടി വന്നത് സർക്കാരിന് കടുത്ത നാണക്കേടായി. വിവാദങ്ങളെത്തുടർന്ന് സർക്കാരിന്റെ മുഖം രക്ഷിക്കാൻ അഭിഭാഷകൻ കെ.ബി. ......

ന്യൂഡൽഹി:സർവീസിൽ നിന്നുള്ള പിരിച്ചുവിടൽ എന്നത് തൊഴിൽ നിയമങ്ങളിലെ ഏറ്റവും കഠിനമായ ശിക്ഷയാണെന്നും, അത് അതീവ ഗുരുതരമായ ദുരുപയോഗങ്ങൾക്കോ തെറ്റുകൾക്കോ (Grave Misconduct) മാത്രമേ ചുമത്താൻ പാടുള്ളൂവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിലെ ജീവനക്കാരിയായ സുരേഖ ദൊമാജി ബെലെയെ അച്ചടക്ക നടപടികളുടെ ഭാഗമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
കോടതിയുടെ നിരീക്ഷണങ്ങൾ:
ശിക്ഷ അമിതമായിപ്പോയി: ജീവനക്കാരിക്കെതിരെയുള്ള അച്ചടക്കലംഘനം, അനുസരണക്കേട്, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവയ്ക്ക് നൽകിയ 'പിരിച്ചുവിടൽ' എന്ന ശിക്ഷ കുറ്റത്തിന്റെ വ്യാപ്തിയുമായി ഒത്തുപോകുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അഴിമതി നടന്നിട്ടില്ല: ജീവനക്കാരിയുടെ ഭാഗത്തുനിന്ന് അഴിമതി, വഴിവിട്ട സാമ്പത്തിക നേട്ടം, ധാർമ്മിക അധഃപതനം, ഫണ്ട് വകമാറ്റൽ എന്നിവയോ സ്ഥാപനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വിലയിരുത്തി.
കുടുംബത്തെ ബാധിക്കുന്നു: ജോലിയിൽ നിന്നുള്ള പിരിച്ചുവിടൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുക മാത്രമല്ല, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മുൻകാല സേവനങ്ങളുടെ എല്ലാ ഫലങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. ......
ന്യൂഡൽഹി: കേരളത്തിലെ ഏറ്റവും ഉയരമുള്ള വളർത്തുആനയെന്ന് കരുതപ്പെടുന്ന ‘രാമനെ’ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് അനുയോജ്യമായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച് ആനയെ ക്ഷേത്ര ചടങ്ങുകൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മൃഗങ്ങളുടെ ക്ഷേമത്തിന്റെ കാര്യത്തിൽ കോടതികൾക്ക് "മൂകസാക്ഷികളായി" ഇരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദിപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ......
ദേശീയ വായനാദിനത്തോടനുബന്ധിച്ച് ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ (OPAQ) സംഘടിപ്പിക്കുന്ന വായനാദിന പരിപാടി 2026 ജൂൺ 19-ാം തീയതി ICC ഡൽഹി ഹാളിൽ വെച്ച് നടക്കുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
മത്സരങ്ങൾ:
(വിശദമായ നിബന്ധനകൾ അറിയാൻ ഗൂഗിൾ ഫോം സന്ദർശിക്കുക.)
1. ......
ദോഹ: ആതിഥേയ രാജ്യത്തോടുള്ള സ്നേഹവും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ച് പ്രകടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) ഖത്തർ പ്രൊവിൻസ് സംഘടിപ്പിച്ച രണ്ടാം കേരള യൂണിറ്റി ബ്ലഡ് ഡ്രൈവ് ശ്രദ്ധേയമായി.
ജൂൺ 12 വെള്ളിയാഴ്ച ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന പരിപാടി വിവിധ സംഘടനകളുടെയും നൂറുകണക്കിന് രക്തദാതാക്കളുടെയും പങ്കാളിത്തത്താൽ ശ്രദ്ധ നേടി.
“Many Hearts, One Mission” എന്ന സന്ദേശവുമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ബി ഡി കെ കേരള, ഖത്തർ(Blood Donors Kerala Qatar), കേരളത്തിലെ 14 ജില്ലകളിലെ അസോസിയേഷനുകൾ, ആരോഗ്യ-മാധ്യമ പങ്കാളികൾ എന്നിവരും കൈകോർത്തു.
സമൂഹത്തിന്റെ വിവിധ മേഖലകളെ ഒരേ ലക്ഷ്യത്തിനായി ഒന്നിപ്പിച്ച ഈ സംരംഭം മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സേവന മനോഭാവത്തിന്റെയും ഉദാഹരണമായി മാറി.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്തു. രക്തദാന ക്യാമ്പ് സന്ദർശിച്ച് ദാതാക്കളുമായി സംവദിച്ച അദ്ദേഹം, ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് പറഞ്ഞു. ......
അഞ്ച് മന്ത്രിമാരുമായി മുസ്ലിംലീഗ് യു.ഡി.എഫ് സർക്കാറിന്റെ ഭാഗമായതോടെ, മന്ത്രിമാർക്കെതിരെ മലബാറിൽ പല തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്ന് തുടങ്ങി. സുന്നീ വിഭാഗത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടിയെ മാത്രം മന്ത്രിയാക്കിയതിൽ ഇ.കെ സുന്നീ വിഭാഗം (സമസ്ത)യ്ക്ക് തികഞ്ഞ അതൃപ്തി. ......