അഞ്ച് വർഷമായി കോടതിമുറികളിൽ നീണ്ടുനിന്ന വിവാഹമോചന പോരാട്ടത്തിന് ഒടുവിൽ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ്. ഡൽഹിയിലെ ഒരു കുടുംബക്കോടതിയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്. ......
ദോഹ: ഖത്തറിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖല വലിയ വികസനത്തിനും നൂതനമായ മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽഥാനി. ചെറുകിട-ഇടത്തരം വ്യവസായ മേഖലയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ വ്യവസായങ്ങളുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനും അവയുടെ ആഗോള മത്സരക്ഷമത ഉയർത്തുന്നതിനും സഹായിക്കുന്ന ഉൽപ്പാദന പ്രവർത്തന പുരോഗതിയും, ഭാവി വികസന-വ്യാപന പദ്ധതികളും മന്ത്രി നേരിട്ട് വിലയിരുത്തി.
തന്റെ ഔദ്യോഗിക 'എക്സ്' (X) ഹാൻഡിലിലൂടെയാണ് മന്ത്രി സന്ദർശന വിവരങ്ങൾ പങ്കുവെച്ചത്:
"ചെറുകിട-ഇടത്തരം വ്യവസായ മേഖലയിലെ നിരവധി ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾ ഇന്ന് ഞാൻ സന്ദർശിച്ചു. ......
പ്രവാസി വെൽഫെയര്‍ പ്രാക്സിസ് 2.0 എന്ന ശീര്‍ഷകത്തില്‍ പബ്ലിക് റിലേഷൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഐ.ബി.പി.സി പ്രസിഡണ്ട് താഹ മുഹമ്മദ്, ക്യു.എഫ്.എം നെറ്റ്വര്‍ക്ക് സി.ഇ.ഒ അന്‍വര്‍ ഹുസൈന്, ഷാഫിദ് ഫാരിസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ......
--------------------
ദോഹ : അൽമദ്റസ അൽ ഇസ് ലാമിയ ശാന്തിനികേതൻ വക് റയിൽ സംഘടിപ്പിച്ച കോൺവക്കേഷൻ കൺവൻഷനിൽ ഈ വർഷം സെക്കണ്ടറി മത പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
മദ്റസയിൽ നിന്നും ഈ വർഷം 43 വിദ്യാർഥികളാണ് സെക്കണ്ടറി ഫൈനൽ പൂർത്തിയാക്കിയത്.
കോൺവക്കേഷൻ കൺവൻഷനിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ ജന. സെക്രട്ടരി അർഷദ് ഇ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ & മദ്റസ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് റഷീദ് അഹ്മദ്, സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ വിദ്യഭ്യാസ വിഭാഗം ഡയരക്ടർ ഡോ. ......
തിരുവനന്തപുരം: സ്വന്തം അണികളെയും വർഷങ്ങളായി പാർട്ടിക്കായി വിറക് വെട്ടിയവരെയും വെള്ളം കോരിയവരെയും തഴഞ്ഞ്, മുൻ ഇടത് അനുഭാവിയായ ഉദ്യോഗസ്ഥന് നിയമസഭാ സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകാൻ നീക്കമെന്ന് ആക്ഷേപം. ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ആളെയാണ് നിയമസഭയിലേക്ക് നിയമിക്കാൻ കോൺഗ്രസ് അനുകൂല സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന നേതൃത്വം തന്നെ ശുപാർശക്കത്ത് നൽകിയതാണ് ഇപ്പോൾ അണികൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിരിക്കുന്നത്.
നിയമസഭാ സെക്രട്ടേറിയറ്റിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ആരോഗ്യവകുപ്പിൽ നിന്നും ഡെപ്യൂട്ടേഷൻ വഴി നിയമനം നടത്താൻ അഞ്ച് പേരുടെ എൻ.ഒ.സി (NOC) ലഭ്യമായിരുന്നു. ......
തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തെ ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് മുഖ്യപ്രഭാഷണം നടത്തിയ വേദിയിൽ വൈസ് ചാൻസലർമാർ സാന്നിധ്യം അറിയിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് യോജിച്ചതല്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. ......
മേടം: ആഴ്ചയുടെ തുടക്കത്തിൽ ചെറിയ തടസ്സങ്ങളും അഭിപ്രായഭിന്നതകളും നേരിടേണ്ടി വരാം. എന്നാൽ തിങ്കളാഴ്ച രാവിലെ 7 മണിക്ക് ശേഷം സാഹചര്യങ്ങൾ അനുകൂലമാകും.......
ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഖത്തർ ഇൻകാസ് യൂത്ത് വിംഗിന്റെയും നസീം മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ മികച്ച പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ബോധവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പ് മുന്നോറോളം പേർ പ്രയോജനപ്പെടുത്തി.
പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പിൽ, കൊളസ്ട്രോൾ ഉൾപ്പെടെ 14 വ്യത്യസ്ത രക്തപരിശോധനകൾ, ബി.എം.ഐ. ......
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ കൂടുതൽ അഴിച്ചുപണികൾ ഉണ്ടാകുമെന്ന സൂചന നൽകി ആരോഗ്യ മന്ത്രി. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി പൂർണമായി സഹകരിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ......
ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ പതാക വഹിച്ചിരുന്ന ‘വിരാട് 1’ എന്ന മെക്കനൈസ്ഡ് പായ്ക്കപ്പൽ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാവിലെ ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്കായി വെച്ചാണ് ഇന്ത്യൻ പായ്ക്കപ്പൽ മുങ്ങിയത്. ......