ദക്ഷിണേഷ്യയിലെ ബഹിരാകാശ മത്സരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. ചൈനയുടെ ശക്തമായ സാങ്കേതിക പിന്തുണയോടെ പാകിസ്ഥാൻ തങ്ങളുടെ ഭൗമനിരീക്ഷണ ശേഷി വേഗത്തിൽ വർധിപ്പിക്കുമ്പോൾ, സ്വന്തം നാവിഗേഷൻ സംവിധാനമായ ‘നാവിക്’ പൂർണ കാര്യക്ഷമതയിലേക്ക് തിരിച്ചെത്തിക്കാൻ ഇന്ത്യയും നിർണായക നടപടികളുമായി മുന്നേറുകയാണ്. ......
ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിനായി കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാം സേവനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ......
കൊച്ചി: രാജ്യത്തെ സമുദ്രോൽപന്നങ്ങളുടെ ആഗോള വിപണിയിലെ സ്വീകാര്യത വർധിപ്പിക്കുന്നതിനും സീഫുഡ് സർട്ടിഫിക്കേഷൻ കൂടുതൽ സുതാര്യമാക്കുന്നതിനുമായി ഇന്ത്യയിലാദ്യമായി ദേശീയ മറൈൻ ഇക്കോലേബലിംഗ് മാർഗ്ഗരേഖയുടെ കരട് രൂപരേഖ തയ്യാറാക്കി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
ഇന്ത്യയിൽ നിന്നുള്ള സീഫുഡ് സർട്ടിഫിക്കേഷൻ നടപടികളെ നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള സമഗ്രമായ രൂപരേഖയാണ് സിഎംഎഫ്ആർഐ പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ സുസ്ഥിരതാ സർട്ടിഫിക്കേഷനുകൾക്കായുള്ള ആവശ്യം ഏറിവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. മോൺ.......
കൊച്ചി: ദക്ഷിണ നാവികസേനാ മേധാവിയായി കഴിഞ്ഞ മാസം ചുമതലയേറ്റ വൈസ് അഡ്മിറൽ സമീർ സക്സേണ സർവ്വ സൈന്യാധിപ കൂടിയായായ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. ഡെൽഹിയിൽ
രാഷ്ട്രപതി ഭവനിലായിരുന്നു സന്ദർശനം.ദക്ഷിണ നാവിക കമാൻഡിലെ പരിശീലന പദ്ധതികളെക്കുറിച്ച് വൈസ് അഡ്മിറൽ വിശദീകരിച്ചു. ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളിലെ നാവികസേനകളുമായി സഹകരിച്ച് ഇന്ത്യൻ ഓഷ്യൻ റീജയണിലെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ നാവികസേന സ്വീകരിച്ച നടപടികളും വിശദീകരിച്ചു. ......
സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന വ്ളോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ്ലിയ
വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും അവർ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് തഹ്ലിയയുടെ പ്രതികരണം. ......
ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു
ഇ.പി. ......
ദോഹ: ബിസിനസ് സേവന മികവിൽ ഖത്തറിലെയും ജി.സി.സിയിലെയും സംരംഭകർക്കും നിക്ഷേപകർക്കും ഇടയിൽ ശ്രദ്ധേയമായ 'അഡ്രസ് ഗേറ്റ് വേ ബിസിനസ് സർവീസസ്' പത്താം വാർഷികത്തിലേക്ക്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ "മെഗാ പ്രമോഷൻ- 2026" കമ്പനി പ്രഖ്യാപിച്ചു. ......
ദോഹ: ഖത്തറിലെ ആഭ്യന്തര സുരക്ഷാ സേനയായ 'ലഖ്വിയ'യും (Lekhwiya) ഫ്രഞ്ച് നാഷണൽ ജെൻഡർമേരി ജനറൽ ഡയറക്ടറേറ്റും തമ്മിലുള്ള പ്രഥമ തന്ത്രപ്രധാന സുരക്ഷാ യോഗം വീഡിയോ കോൺഫറൻസ് വഴി നടന്നു. ഖത്തറും ഫ്രഞ്ച് റിപ്പബ്ലിക്കും തമ്മിൽ നിലനിൽക്കുന്ന തന്ത്രപ്രധാനമായ ഉഭയകക്ഷി ചർച്ചകളുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക യോഗം സംഘടിപ്പിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര സുരക്ഷാ സഹകരണം കൂടുതൽ വിപുലമാക്കുന്നതിനുള്ള സാധ്യതകൾ യോഗം വിലയിരുത്തി. ......
ദോഹ/ജക്കാർത്ത: ഖത്തറും ഇന്തോനേഷ്യയും തമ്മിലുള്ള നയതന്ത്ര-സഹകരണ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ രാഷ്ട്രീയ കൂടിയാലോചനകൾ (Political Consultations) നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.
ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ ഖത്തർ-ഇന്തോനേഷ്യ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള പ്രഥമ ഘട്ട രാഷ്ട്രീയ കൂടിയാലോചന തിങ്കളാഴ്ച ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ വെച്ച് നടന്നു. ചർച്ചയിൽ ഖത്തർ പ്രതിനിധി സംഘത്തെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയും, ഇന്തോനേഷ്യൻ പക്ഷത്തെ വിദേശകാര്യ ഉപമന്ത്രി മുഹമ്മദ് അനീസ് മത്തയും നയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ നിലവിലെ പുരോഗതിയും, വിവിധ മേഖലകളിൽ ബന്ധം കൂടുതൽ ഊർജ്ജിതമാക്കാനുള്ള സാധ്യതകളും പ്രഥമ ഘട്ട ചർച്ചയിൽ വിലയിരുത്തി. ......