മിഥുന മാസം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും തൊഴിൽ പുരോഗതിയും സമ്മാനിക്കുമ്പോൾ, മറ്റുചിലർക്ക് ചെലവുകളും വെല്ലുവിളികളും വർധിക്കാനുള്ള സാധ്യത കാണുന്നു. ഓരോ രാശിക്കാരുടെയും മാസഫലം ചുവടെ:
മേടം: നേട്ടങ്ങൾ നിറഞ്ഞ മാസമാണ്. ......
കൊച്ചി : സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ശാരീരികവും, മാനസികവും, ബുദ്ധിപരവുമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഭിന്നശേഷി സമൂഹവും അവരുടെ രക്ഷിതാക്കളും നേരിടുന്ന വിവിധ വിഷയങ്ങളും, കാക്കനാട് പ്രവർത്തിക്കുന്ന ഒബ്സർവേഷൻ ഹോം ഫോർ ബോയ്സ്, ജുവനേൽ ജസ്റ്റിസ് ബോർഡ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമാക്കുവാനും നിയമവുമായി സമരസപ്പെടാത്ത കുട്ടികളുടെ പുനരധിവാസം, പുനസംയോജനം എന്നിവയും ഉൾപ്പെടുത്തി രണ്ടു നിവേദനങ്ങൾ ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ വി ഇ അബ്ദുൾ ഗഫൂറിന് കൈമാറി. ഭാരവാഹികളായ ഡോ അനിൽകുമാർ ജി നായർ, ഷാജി ഇടപ്പള്ളി, നാസർ വി എച്ച്, ബിന്ദുമോൾ പി എസ് , ജെൻസി എം ജെ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്. ......
ആലുവ : ഭരണഘടന ഉറപ്പു നൽകുന്ന അവസര സമത്വവും തുല്യതയും എല്ലാ പൗരന്മാർക്കും ലഭ്യമാകണമെന്ന് ഫിഷറീസ്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ പറഞ്ഞു . ......
കൊച്ചി: പ്രത്യേക കാലാവസ്ഥകളിൽ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിചരണത്തെക്കുറിച്ച് മാതാപിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ ഹിമാലയ ബേബികെയർ പുതിയ പ്രചാരണ പരിപാടി ആരംഭിച്ചു. ലളിതവും സൗമ്യവുമായ ദിനചര്യകൾ കുഞ്ഞുങ്ങളെ കുളിർമയോടെയും സന്തോഷത്തോടെയും നിലനിർത്താൻ സഹായിക്കുമെന്ന സന്ദേശമാണ് ക്യാമ്പെയിൻ മുന്നോട്ടുവയ്ക്കുന്നത്. ......
കൊല്ലം: പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ പായസവിതരണം ഉണ്ടായിരുന്നു. ......
ന്യൂഡൽഹി: കഴിഞ്ഞ ആഴ്ചവരെ ത്രിപുരയിലും പശ്ചിമ ബംഗാളിലെ ചില പ്രദേശങ്ങളിലും മാത്രം പരിചിതമായിരുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പാർലമെന്റിൽ ഒരംഗം പോലും ഇതുവരെ ഇല്ലാതിരുന്ന എൻസിപിഐ ഒറ്റ ദിവസം കൊണ്ട് ഭരണപക്ഷത്തെ രണ്ടാമത്തെ പാർട്ടിയായി മാറിയിരിക്കുകയാണ്. ......
ബംഗളുരു: കർണാടകത്തിലെ ഡി കെ ശിവകുമാർ മന്ത്രിസഭയുടെ വികസനം ഈ മാസം 20ന് ശേഷം നടക്കും. 18 ന് രാജ്യസഭ, എം എൽ സി തെരഞ്ഞെടുപ്പുകൾ നടക്കേണ്ടതുണ്ട്.......
ദോഹ: സമുദ്ര ഗതാഗത-നാവിക മേഖലകളിൽ സ്വദേശി സാന്നിധ്യം ശക്തമാക്കുന്നതിനായി വൻ നിക്ഷേപത്തിനൊരുങ്ങി ഖത്തർ. രാജ്യത്തിന് ആവശ്യമായ കപ്പൽ ജീവനക്കാരെയും മറൈൻ എഞ്ചിനീയർമാരെയും സ്വന്തമായി വാർത്തെടുക്കുന്നതിനായി ഖത്തർ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും (MoEHE) ഗതാഗത മന്ത്രാലയവും (MoT) സംയുക്തമായി പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ചു.
ഞായറാഴ്ച വാർത്താസമ്മേളനത്തിലാണ് പുതിയ സ്കോളർഷിപ്പ് പദ്ധതികൾ അധികൃതർ പുറത്തുവിട്ടത്. ......
ദോഹ: എഫ് സി സി വായനകൂട്ടായ്മ
സംഘടിപ്പിച്ച പുസ്തകചർച്ച ശ്രദ്ധേയമായി. മുതിർന്നമാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപറ്റയുടെ പ്രവാസജീവിത അനുഭവങ്ങളുടെ ആത്മാവിഷ്ക്കാരം 'ദോഹയിൽ നടന്നു തീർത്ത വഴികൾ'
ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീക്ക്
അറയ്ക്കൽ അവതരിപ്പിച്ചു.സലതതജദീദ് എഫ് സി സി ഹാളിൽ നടന്നപരിപാടിയിൽ
എഫ് സി സി ഗവേണിംഗ് ബോർഡ് ചെയർമാൻ റഹീം ഓമശേരി അധ്യക്ഷതവഹിച്ചു.
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല, എഫ് സി സി എക്സി : ഡയറക്ട്ടർ ഹബീബ് റഹ്മാൻ കിഴിശേരി, പ്രതിഭ രതീഷ്,
മലയാള ധ്വനിചീഫ് എഡിറ്റർ ജോൺ ഗിൽബർട്ട്, ഇന്ത്യൻ ഓതേഴ്സ് ഫോറം വൈസ് പ്രസിഡന്റ് അഷറഫ് മടിയേരി,ജാബിർ റഹ്മാൻ, ലോകകേരള സഭ അംഗം അബ്ദു റഊഫ് കൊണ്ടോട്ടി. റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ
എന്നിവർ സംസാരിച്ചു. ......
ദോഹ/വാഷിംഗ്ടൺ:അമേരിക്കയും ഇറാനും തമ്മിൽ നിർണ്ണായകമായ സമാധാന കരാർ ഒപ്പുവെച്ചു. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാനും അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം ഉടനടി പിൻവലിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ......