ന്യൂഡൽഹി: രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും 2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസിലും ഒൻപതാം ക്ലാസിലും സംസ്കൃതം മൂന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർഥികൾക്കായി കുറഞ്ഞത് ഒരു ഡിവിഷനെങ്കിലും ഉറപ്പാക്കാൻ നിർദേശം. ത്രിഭാഷാ നയം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) പുതിയ സർക്കുലർ പുറത്തിറക്കിയത്.
മൂന്നാം ഭാഷ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടാൻ സ്കൂൾ അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. ......
രണ്ട് വനിതാ എസ്ഐ മ്മാർക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരിക്കെ അസ്സമയത്ത് മെസേജ് അയച്ചു എന്ന ആരോപണ വിഷയത്തിൽ എസ്.പി വി.ജി വിനോദ്കുമാർ ഫയൽ ചെയ്ത കേസിൽ വനിതാ എസ്ഐ മ്മാർക്ക് വേണ്ടി സീനിയർ അഭിഭാഷക പാർവ്വതീ മേനോൻ ഹൈക്കോടതിയിൽ ഹാജരാകും.. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെയും അവകാശങ്ങൾക്കായും നിയമ സഹായം ചെയ്യുന്ന അഭിഭാഷക എന്ന നിലയിലുള്ള പാർവ്വതീ മേനോൻ്റെ രംഗപ്രവേശത്തോടെ അസ്സമയത്ത് എസ്പി വനിതാ എസ്ഐമ്മാർക്ക് മെസേജ് അയച്ചതിനെതിരെ സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ട അന്വേഷണ റിപ്പോർട്ടിൻമ്മേൽ POSH Act പ്രകാരമുള്ള നിയമ നടപടികളിൽ നിന്ന് ഒഴിവാകാൻ വി.ജി വിനോദ്കുമാർ ഐ.പിഎസ്സ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് വഴിത്തിരിവിലേക്ക്... വിനോദ് കുമാറിൻ്റെ Writ Petition ൽ വനിതാ എസ്.ഐ മ്മാർക്ക് ഹൈക്കോടതി രണ്ടാഴ്ച മുൻപ് നോട്ടീസ് അയച്ചിരുന്നു... ......
പ്രമുഖ നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (58) അന്തരിച്ചു.
രോഗബാധിതനായി ചികിത്സയിലായിരുന്നു. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമായിരുന്നു.
ആകാശവാണിയിൽ ആർട്ടിസ്റ്റായും ഏതാനും ചലച്ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. ......

മഞ്ഞപ്ര : യുഡി എഫ് സർക്കാർ നടപ്പിലാക്കുന്ന കെ എസ് ആർ ടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിക്ക് മഞ്ഞപ്ര വടക്കുംഭാഗം ഇംഗ്ഷനിൽ വരവേൽപ്പ് നൽകി.
ആനപ്പാറയിൽ നിന്ന് മഞ്ഞപ്ര വഴി ആലുവക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് രാവിലെ
8 .30 ന് മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ എത്തിയപ്പോഴാണ് മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകിയത്.
മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ബിജി സാജു ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻറ്ലിൻസി സണ്ണി അധ്യ ക്ഷത വഹിച്ചു.
മധുരം നൽകൽ, യാത്രക്കാർക്ക് ഹസ്തദാനം , പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയും, മാലചാർത്തിയും കളഭം തൊടിച്ചും,
പൊട്ട് കുത്തിച്ചും, പതാക വീശിയും, മുദ്രാ വാക്യം വിളിച്ചുമാണ്ഈ പദ്ധതിയെ മഹിള കോൺഗ്രസ് പ്രവർത്തകർ മഞ്ഞപ്ര ജംഗ്ഷനിൽ ബസിനെ വരവേറ്റത്.
വലിയ സാമ്പത്തിക ആശ്വാസമാണ് ഇതിലൂടെ സ്ത്രീകൾക്ക് ലഭിക്കാൻ പോകുന്നത്.
ദിവസേന ജോലിക്കും മറ്റ് ആവശ്യ ങ്ങൾക്കുമായി ഓർഡിനറി ബസുകളെ ആശ്രയിക്കുന്ന വനിതകൾക്ക് ഏറെ പ്രയോജനകരമാണ് സർക്കാരിൻ്റെ ഈ തീരുമാനം.
സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ സൗജന്യ യാത്ര അനുവദിക്കുന്നത്. ......
കോട്ടയം സ്വദേശി എൻ ഹരി റബർ ബോർഡ് ചെയർമാൻ.
18 മാസത്തിന് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത്.
ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നല്കി വരികയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.
2026 ജൂണ്‍ 10 മുതല്‍ മൂന്ന് വർഷത്തേക്കാണ് നിയമനം.കേന്ദ്ര ഗവണ്മെൻ്റിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ബോർഡിൻറെ ആസ്ഥാനം കോട്ടയത്താണ്.
ബിജെപി മധ്യമേഖലാ പ്രസിഡൻ്റായ എൻ.ഹരി കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്.ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ......
തൃപ്പൂണിത്തുറ: വനിതകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ തൃപ്പൂണിത്തുറ നിയോജകമണ്ഡലം ഉദ്ഘാടനം ദീപക് ജോയ് എംഎൽഎ നിർവഹിച്ചു. ആദ്യ ടിക്കറ്റ് നൽകിയാണ് ദീപക് ജോയ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചത്. ......
പുനരധിവാസം : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശ്വാസവുമായി മൂലംപള്ളിയിൽ എത്തിയിട്ട് ഒന്നര പതിറ്റാണ്ട്. യുഡിഎഫ് സർക്കാർ പുനരധിവാസം പൂർത്തിയാക്കണം .
കൊച്ചി : വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലിൻ്റെ നിർമ്മാണത്തിനു വേണ്ടി 2008 ൽ യാതൊരു ബദൽ സംവിധാനങ്ങളും ഉറപ്പാക്കാതെ സർക്കാർ പുരയിടങ്ങൾ ഏറ്റെടുത്ത കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുവാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൂലംപള്ളിയിലെത്തിയിട്ട് ഇന്ന് (16/06/2026) ഒന്നര പതിറ്റാണ്ട് തികയുന്നു. കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പാക്കേജ് ഉത്തരവ് പ്രകാരം ലഭിക്കേണ്ട വാടകയുടെ കുടിശ്ശിക ഓരോ കുടുംബങ്ങൾക്കും ലഭിക്കേണ്ട ₹1,35000/- മൂലംപള്ളി പാരിഷ് ഹാളിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിതരണം ചെയ്തത്. ......
കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശി ബല്‍ക്കിസ് മൻസില്‍ വീട്ടില്‍ അബ്ദുല്‍ റഹ്മാൻ (35), കൂത്തുപറമ്പ് മവ്വേരി സ്വദേശി യാഫ മൻസില്‍ വീട്ടില്‍ അർഷാദ് (38) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. സമൂഹ മാധ്യമത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ എഐ വീഡിയോ പ്രചരിപ്പിച്ചാണ് ഓണ്‍ലൈൻ ഷെയർ മാർക്കറ്റ് ട്രേഡിംഗിന്റെ പേരില്‍ ഇവർ പണം തട്ടിയത്.
നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി മൂന്നു മാസംകൊണ്ട് തിരികെ ലഭിക്കുമെന്ന പരസ്യം ഫേസ്ബൂക്കിലൂടെ കണ്ട് ലിങ്കില്‍ പ്രവേശിച്ചപ്പോള്‍ ‘ക്ലയിന്റ് 9 Pro’ എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ എത്തുകയും അവർ നല്കിയ മറ്റൊരു ലിങ്ക് വഴി ട്രേഡിംഗിനു വേണ്ട പണം അയച്ചു കൊടുക്കുകയുമാണ് ഡോക്ടർ ചെയ്തത്. ......
കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വിവാഹിതനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ബ്യാദരഹള്ളിയിലാണ് സംഭവം.......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സൂചന. ന്യൂസ് 18 ബംഗ്ലാ പുറത്തുവിട്ട റിപ്പോർട്ടും പൊലീസ് ശേഖരിച്ച പ്രാഥമിക വിവരങ്ങളുമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ......