ചെങ്ങന്നൂർ: ഇരുവൃക്കകളും തകർന്ന യുവാവിൻ്റെ ചികിത്സയ്ക്ക് കരുണയുടെ കരങ്ങൾ തുണയായി.
ആലാ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചാന്തുരത്തിൽ വീട്ടിൽ അനൂപ് ചന്ദ്ര (36)
നാണ് കരുണ പെയിൻ പാലിയേറ്റ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായയധനം ശേഖരിച്ച് കൈമാറിയത്.
മൂന്നു വർഷം മുൻപ് വൃക്കകൾ തകരാറിലായ അനൂപിന്റെ ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർ ചികിത്സയും അനൂപിൻ്റെ നിർദ്ദന കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ......
ഇൻഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാൻമാരും ചേർന്ന് മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഇ പിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് നേരത്തേ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസ്ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കൂടാതെ ക്രമസമാധാന പരിപാലനത്തിലും ആഭ്യന്തര സുരക്ഷയിലും പൊലീസിനെ സഹായിക്കാനായി ആയിരം ഹോം ഗാർഡുകളെ ഉടൻ നിയമിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. ......
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
പിഎം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എല്‍ഡിഎഫ് സർക്കാർ കൊടുത്തിട്ടില്ല. ......
മൂന്നിടത്തായിരുന്നു നിറ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. ഇവിടെ കഴുകി വൃത്തിയാക്കി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെയാണ് മേൽക്കൂര കഴുകിയത്.......
വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായത്.......
എനർജി ഡ്രിങ്കുകൾ അമിതമായി കുടിച്ച പതിനെട്ടുകാരൻ മരിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം.......
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്ടി സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ആവേശത്തെയും ചാമ്പ്യന്മാരുടെ വിജയത്തെയും ആഘോഷിക്കുന്നതിനായി പുതിയ ക്യാമ്പയിന് അവതരിപ്പിച്ചു.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക റീജിയണല്‍ പാര്‍ട്ണര്‍ എന്ന നിലയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 'ദി സ്ട്രീറ്റ്സ് റിമമ്പര്‍' എന്ന പേരിലുള്ള ഈ പുതിയ ക്യാമ്പയിന് പുറത്തിറക്കിയിരിക്കുന്നത്. മികച്ച പ്രകടനം, സ്റ്റൈല്‍, നിരത്തുകളിലെ ആധിപത്യം എന്നിവയ്ക്ക് പേരുകേട്ട ടിവിഎസ് എന്‍ടോര്‍ക്ക് ഫുട്ബോള്‍ ലോകത്തെ ആഗോള താരങ്ങളെയും ക്യാമ്പയിനിലൂടെ ഒന്നിച്ചുചേര്‍ക്കുന്നു.
ഫുട്ബോളുമായുള്ള ഈ സഹകരണം കേവലം ഒരു കായിക വിനോദം എന്നതിലുപരി ലക്ഷ്യബോധം, വ്യക്തിത്വം, മികവിനായുള്ള നിരന്തര പരിശ്രമം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ......
എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മൈക്രോ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും വളർച്ചാസാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി ഉയർന്ന നിരയിലെ (Higher Order Enterprises) ബിസിനസ് മാതൃകകളിലേക്ക് ഉയർത്തുന്നതിനുമായി ‘പുനർജ്വാല’ ക്യാമ്പയിൻ നടപ്പിലാക്കുന്നു.
ഉത്പാദന, സേവന, വ്യാപാര മേഖലകളിലായി പ്രവർത്തിക്കുന്ന സംരംഭങ്ങൾ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും ശ്രദ്ധേയമായ സംഭാവന നൽകുന്നുണ്ട്.
‘പുനർജ്വാല’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സി.ഡി.എസുകളിലെയും മൈക്രോ സംരംഭങ്ങളുടെ നിലവിലെ പ്രവർത്തനാവസ്ഥ, വരുമാനം, സാമ്പത്തിക സുസ്ഥിരത, വിപണനരീതി, തൊഴിൽ സൃഷ്ടി, വളർച്ചാസാധ്യത, വെല്ലുവിളികൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് ആവശ്യമായ പിന്തുണയും വികസന പദ്ധതികളും നടപ്പിലാക്കും.
പ്രവർത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങൾക്ക് ബിസിനസ് കൗൺസിലിംഗ്, ഹാൻഡ്ഹോൾഡിംഗ് പിന്തുണ, സാമ്പത്തിക സഹായം, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണന പിന്തുണ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും. ......
കാക്കനാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) ആധുനിക സാങ്കേതികവിദ്യകളുടെയും കാലഘട്ടത്തിൽ മാനവികത നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലെയോ പതിനാലാമൻ മാർപ്പാപ്പ പുറപ്പെടുവിച്ച പ്രഥമ ചാക്രികലേഖനമായ 'മാഗ്നിഫിക്ക ഹ്യൂമാനിത്താസിനെക്കുറിച്ച് സീറോമലബാർ സഭയുടെ മീഡിയ കമ്മീഷനും ഡോക്ടറിനൽ കമ്മീഷനും സംയുക്തമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 20 ശനിയാഴ്ച രാത്രി 8:30 മുതൽ 9:30 വരെയുള്ള സമയത്താണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. ......