ദോഹ: രാജ്യത്തെ നിലവിലുള്ള പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (QCB) തീരുമാനിച്ചു. ആഭ്യന്തര, ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിപണിയിലെ ചലനങ്ങളും വിലയിരുത്തിയ ശേഷമാണ് നിക്ഷേപം, വായ്പ, റിപ്പോ നിരക്കുകൾ നിലവിലുള്ള പടി തന്നെ നിലനിർത്താൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചത്.രാജ്യത്തെ സാമ്പത്തിക-നാണയ സ്ഥിരത നിലനിർത്തുന്നതിനും ബാങ്കിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് സെൻട്രൽ ബാങ്ക് ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ വ്യക്തമാക്കുകയുണ്ടായി. ......
ദോഹ: രാജ്യത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികച്ച സംഭാവനകളെയും സേവന മികവിനെയും ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന നാലാം പതിപ്പ് 'ഖത്തർ ടൂറിസം അവാർഡിന്' (Qatar Tourism Awards 2026) അപേക്ഷകൾ ക്ഷണിച്ചതായി ഖത്തർ ടൂറിസം (QT) അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (UN Tourism) സഹകരിച്ചാണ് ഈ പുരസ്കാരം നൽകി വരുന്നത്.
ഖത്തറിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും മത്സരശേഷിക്കും ഈ അവാർഡുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഖത്തർ ടൂറിസം ഡെവലപ്മെന്റ് സെക്ടർ ചീഫ് ഒമർ അബ്ദുൽറഹ്മാൻ അൽ ജാബർ പറഞ്ഞു. ......
ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ടി' ന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം, മോഹൻലാൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ദൗത്യത്തിന്റെ നോഡൽ ഓഫീസറായ ഐ ജി പുട്ട വിമലാദിത്യയുമായും കൂടിക്കാഴ്ച നടത്തി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന നടപടികൾക്ക് പിന്തുണ അറിയിച്ച അദ്ദേഹം, സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്ന് ഓപ്പറേഷൻ തൂഫാനെ വിശേഷിപ്പിച്ചു.
ലഹരിമാഫിയക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികൾ സ്വീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പോലീസിനെയും സംസ്ഥാന സർക്കാരിനെയും താരം അഭിനന്ദിച്ചു. ......
ദോഹ:വിമാനയാത്രകളിൽ ലിഥിയം ബാറ്ററികൾ അടങ്ങിയ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO), ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) എന്നിവയുടെ ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ഖത്തറിന്റെ ഈ നടപടി.
പുതിയ നിയമപ്രകാരം ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ. ......
പി വി എ നാസർ
ദോഹ: ദോഹയുടെ ഹൃദയത്തിൽ തുള്ളൽക്കലയുടെ ദൃശ്യവിസ്മയം തീർത്ത് പ്രശസ്ത കലാകാരൻ മണലൂർ ഗോപിനാഥൻ. സംഗീതവും സാഹിത്യവും മൂർച്ചയുള്ള ഹാസ്യവും സമന്വയിച്ച ഓട്ടൻതുള്ളലിന്റെ അസാമാന്യ വൈഭവത്തിനു മുന്നിൽ ഐ.സി.സി അശോക ഹാൾ ഒന്നടങ്കം ഇളകിമറിഞ്ഞു.
ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക തനിമ വിളിച്ചോതുന്ന ഐ.സി.സി 'ബുധനാഴ്ച ഫിയസ്റ്റ'യുടെ 93-ാമത് വേദിയാണ് ഈ അപൂർവ്വ കലാവിരുന്നിന് സാക്ഷ്യം വഹിച്ചത്. ......
കൊച്ചി : ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടറായ അദീബ് അഹമ്മദ്, ദി വോൾ സ്ട്രീറ്റ് ജേർണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സി.ഇ.ഒ കൗൺസിലിലേക്ക് നിയമിതനായി.
ജൂൺ 9, 10 തീയതികളിൽ ലണ്ടനിൽ നടന്ന സി.ഇ.ഒ കൗൺസിൽ സമ്മിറ്റിലാണ് ഈ നിയമനം പ്രഖ്യാപിച്ചത്. ആഗോള സാമ്പത്തിക സാഹചര്യം, നേതൃത്വം, നവീകരണം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള മുതിർന്ന വ്യവസായ നേതാക്കളെയും എക്സിക്യൂട്ടീവുകളെയും ഒരുമിച്ച് കൊണ്ടുവന്നതായിരുന്നു ഈ സമ്മേളനം.
സി.ഇ.ഒ കൗൺസിലിലെ അംഗമെന്ന നിലയിൽ, ബിസിനസ് ലോകത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാകുന്ന ആഗോള ചീഫ് എക്സിക്യൂട്ടീവുമാരുടെയും ബിസിനസ് നേതാക്കളുടെയും ശൃംഖലയുടെ ഭാഗമാകും അദീബ്. ......
ദോഹ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസി വിവിധ അനുബന്ധ സംഘടനകളുമായി ചേർന്ന് ജൂൺ 20 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ദോഹയിലെ യു.ഡി.എസ്.ടി (UDST) ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC), ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
"ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ" (Yoga for Healthy Ageing) എന്നതാണ് ഈ വർഷത്തെ യോഗാ ദിനത്തിന്റെ മുഖ്യ പ്രമേയം. ......
എറണാകുളം : ജില്ലാ ഭരണകൂടം,ജില്ലാ ലൈബ്രറി കൗൺസിൽ,പി. എൻ.......
കൊച്ചി : കഴിഞ്ഞ എൽഡിഎഫ് സർക്കാർ വഞ്ചനാപരമായി ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ കീഴടങ്ങരുതെന്നും ധാരണാ പത്രത്തിൽ നിന്ന് പിന്തിരിയണമെന്നും യു ഡി എഫ് സർക്കാരിനോട് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.പിണറായി സർക്കാർ പ്രസ്തുത കരാറിൽ മന്ത്രിസഭയറിയാതെ, രഹസ്യമായി, ഒപ്പു വെച്ച നടപടി വഞ്ചനാപരവും നിയമവിരുദ്ധവുമായിരുന്നു.
അതിനെതിരെയുള്ള പ്രതിഷേധം ശക്തവും സമഗ്രവുമായിരുന്നു. ജനങ്ങളിൽ നിന്നുണ്ടായ പ്രതിഷേധത്തിന്റെ സമ്മർദ്ദത്താൽ താത്കാലികമായി നിർത്തി വെയ്ക്കുമെന്ന് പറയാൻ ഇടത് സർക്കാർ നിർബന്ധിതമാവുകയാണുണ്ടായത്.
NEP -യുടെ ഭാഗമായ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ട് പോയാൽ ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടും.വിഷയം പരിശോധിക്കാൻ മന്ത്രിതല ഉപസമിതി രൂപവൽക്കരിക്കുന്നത് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്ന നടപടികൾ സ്വീകരിക്കാൻ വേണ്ടിയാകണം.
ഫണ്ട് മാത്രം സ്വീകരിക്കും കരിക്കുലം നിർദ്ദേശങ്ങൾ അവഗണിക്കുമെന്ന സർക്കാർ വാദം ഒരു അന്ധവിശ്വാസമാണ് . ......
കൊച്ചി : സംസ്ഥാനത്തെ ബിസിനസ് മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്കുന്നവര്ക്കുള്ള ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഡല്‍ഹി മെട്രോറെയില്‍ കോര്പ്പറേഷന് മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ഇ. ......